ശ്രീനഗര്‍: ജമ്മുകശ്മീരിലെ ജാമിയ മസ്ജിദില്‍ സംഘംചേര്‍ന്ന് ആളുകള്‍ ഹിന്ദു പണ്ഡിറ്റുകളെ കൂട്ടക്കൊലെ ചെയ്യുമെന്ന് മുദ്രാവാക്യം വിളിച്ച സംഭവത്തിന് ചുക്കാന്‍ പിടിച്ചയാളെ പോലീസ് പിടികൂടി. ശ്രീനഗറിലെ നൗഹട്ട ടൗണിലെ ഹവലില്‍ താമസിക്കുന്ന ബഷാരത് നബി ഭട്ടാണ് അറസ്റ്റിലായത്.
കശ്മീര്‍ പണ്ഡിറ്റുകള്‍ താഴ്‌വരയിലേക്ക് മടങ്ങിവരുന്ന സാഹചര്യങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ് ഇയാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ വെള്ളിയാഴ്ച ജാമിയ മസ്ജിദില്‍ സംഘടിച്ച് ആസാദി മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പല സ്ഥലങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.
കൊടുംഭീകരന്‍ സക്കീര്‍ മൂസയ്ക്ക് സിന്ദാബാദ് വിളിച്ചാണ് ആള്‍ക്കൂട്ടം പള്ളിക്കുള്ളില്‍ തമ്പടിച്ചത്. അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്ന ഭീകരസംഘടനയുടെ തലവനായിരുന്ന മൂസ, 2019 മെയില്‍ നടന്ന സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
നിരവധി പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും പങ്ക് വ്യക്തമാകുന്ന മുറയ്ക്ക് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. പാകിസ്ഥാന്‍ ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ജാമിയ മസ്ജിദിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന തടസ്സപ്പെടുത്താനും ക്രമസമാധാന പ്രശ്നമുണ്ടാക്കാനും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളില്‍ നിന്ന് പ്രധാന പ്രതികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന.
Discussion about this post