VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

കൊച്ചിയുടെ ഇന്നത്തെ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കുന്നു : സുരഭി ലക്ഷ്മി

VSK Desk by VSK Desk
13 March, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

കൊച്ചി: ഏറെ ആലോചിച്ചു വിഷമത്തോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. കൊച്ചിയുടെ ഇന്നത്തെ അവസ്ഥ ഏറെ വിഷമം ഉണ്ടാക്കുന്നതാണ്. സിനിമയ്ക്കായി ഇവിടേയ്ക്ക് കൂടുമാറി ചേക്കേറുമ്പോഴും ഒരു സുരക്ഷിതത്വം എന്നും തോന്നിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കൂടാനും കഴിയാനും ജോലി ചെയ്യാനും എല്ലാത്തിനും പറ്റിയ ഒരിടം. ഇപ്പോ എല്ലാവരും കൊച്ചിയിൽ നിന്ന് രായ്ക്കുരാമാനം പറന്നകലുന്നു. ബ്രഹ്മപുരത്തെ മാലിന്യപ്ലാൻ്റിൽ നിന്ന് തീയും പുകയും ഉയരുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഞെട്ടിക്കുന്നതാണ്. അത് ഏറെ ബാധിക്കുന്നത് വൃദ്ധരെയും ഗർഭിണികളെയും കുഞ്ഞുമക്കളെയും. ഈ വിഷപ്പുക ശ്വസിച്ചുകൊണ്ട് തന്നെ പറയട്ടെ, ആരോഗ്യപരമായ ജീവിതാന്തരീക്ഷം, നല്ല ഭക്ഷണവും വെള്ളവും, വസ്ത്രം തുടങ്ങിയവ മനുഷ്യൻ്റെ അടിസഥാനപരമായ അവകാശങ്ങളാണ്. അന്തർദേശീയ തുറമുഖം, മെട്രോ റെയിൽ തുടങ്ങിയവ എല്ലാം കൊച്ചിയിലുണ്ടെന്ന് വീമ്പു പറഞ്ഞിരിക്കുമ്പോൾ തന്നെ കൊതുക് കയ്യിലെ ചോരയൂറ്റി നമ്മെ വലച്ചിരുന്നു. ഇപ്പോഴിതാ കൊടുംവിഷം ശ്വസിക്കേണ്ട ഗതികേട്.

യുദ്ധവും കലാപവും മൂലം മനുഷ്യർ പലായനം ചെയ്യാൻ നിർബന്ധിതരാകുന്നത് ജീവിതത്തിലും സിനിമയിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ പ്ലാസ്റ്റിക് കത്തിപ്പടരുന്ന സാഹചര്യത്തിൽ ഓടിപ്പോകേണ്ടി വരുന്നത് തീർത്തും ഗത്യന്തരമില്ലാതെ തന്നെയാണ്. കോവിഡാനന്തര കാലത്ത് ശ്വാസകോശത്തിൻ്റെ ആരോഗ്യം എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ ഇവിടെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എത്ര പേരെ മരണം കൊണ്ടുപോയി.. എത്ര പേർ മരണം മുഖാമുഖം കണ്ട് തത്കാല ജാമ്യത്തിൽ ജീവിതത്തിലേക്ക് തിരികെ വന്നു.. ശ്വാസകോശത്തിന് താങ്ങാനാകാത്തത് കൊണ്ട് ഇനിയൊരു കോവിഡ് വരാതെ നോക്കാൻ ഡോക്ടർ താക്കീത് തന്നവർ എത്ര.. ആറടി താഴ്ചയിൽ പ്ലാസ്റ്റിക് മാലിന്യത്തിൽ തീ കത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സർക്കാരിൻ്റെ ഫയർ ഫോഴ്സിലെ, പോലീസ് വിഭാഗത്തിലെ എത്രയും പ്രിയപ്പെട്ട സഹോദരങ്ങൾ, സന്നദ്ധ സേവകർ ജീവൻ പണയപ്പെടുത്തി തീ കെടുത്താൻ ശ്രമിക്കുന്നത് കാണുന്നുമുണ്ട്. വ്യാവസായികപരമായും സാമൂഹികപരമായും സാംസ്കാരികപരമായും ഇത്രയും പ്രധാനപെട്ട ഒരു ജില്ലയിൽ മനുഷ്യൻ്റെ ജീവന് ഭീഷണിയാകുന്ന പ്ലാൻ്റ് ഇത്രയും ഉദാസീനമായി കൈകാര്യം ചെയ്യാൻ എങ്ങനെ കഴിഞ്ഞു എന്നതാണ് അദ്ഭുതപെടുത്തുന്നത്. കോവിഡ് പരത്തിയ ഭീതി ഇനിയും വിട്ടു മാറാതെ, പ്രിയപെട്ടവരോട് പോലും അടുത്ത് മനസാൽ ഇടപഴകാൻ കഴിയാത്ത ഒരുപാട് പേർ നമുക്കിടയിലുണ്ട്. കോവിഡ് വീട്ടിനുള്ളിൽ ഇരിക്കാനാണ് നിർബന്ധിച്ചതെങ്കിൽ ഇന്നിപ്പോൾ ഇവിടംവിട്ടു പോകലാണ് പോംവഴിയാകുന്നത്. ഈ വിഷയത്തിൽ ഭരണകൂടത്തിൻ്റെ വ്യക്തമായ നിലപാട് എന്താണെന്ന് അറിയില്ല. ഓഖി ചുഴലിക്കാറ്റ്, രണ്ടു മഹാപ്രളയങ്ങൾ, നിപ വൈറസ്, കോവിഡ് മഹാമാരി, തീരദേശ പ്രക്ഷോഭങ്ങൾ തുടങ്ങിയവ അതിജീവിച്ച കേരളം ഇതും അതിജീവിക്കും എന്നതിൽ സംശയം ഒന്നുമില്ല. പക്ഷേ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും സ്വയം വെള്ളപൂശുന്നവർ അതെല്ലാം കഴിഞ്ഞ് ഇക്കാര്യത്തിൽ തങ്ങളുടെ ഉത്തരവാദിത്വം നടപ്പാക്കുമ്പോൾ എത്ര ജീവനുകൾ നഷ്ടപ്പെടും? എത്ര പേർ മാറാരോഗികകളാകും? കോവിഡ് കാലത്ത് ദിവസേന ഡിസ്പോസിബിൾ മാസ്ക് വാങ്ങാൻ പണമില്ലാതെ സ്വയം ഉപയോഗിച്ച മാസ്ക് കഴുകി വീണ്ടും ഉപയോഗിച്ച നിരവധി പേരുള്ള നാടാണ് കേരളം; അവർക്ക് ഗ്യാസ് മാസ്കും ഫിൽട്ടറും വാങ്ങാനുള്ള പാങ്ങുണ്ടാകുമെന്ന് തോന്നുന്നില്ല. സ്വന്തം വീടുവിട്ടു എങ്ങോട്ടെന്നില്ലാതെ പോകാൻ മനസ്സും ഉണ്ടാകില്ല. രാഷ്ട്രീയം മറന്ന് ഒന്നായി ഇക്കാര്യത്തിൽ എല്ലാവരും ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കണം. ജീവനാണ് വലുത് എന്നത് ദയവായി മനസ്സിലാക്കണം. ഇനി ഇത് ഉണ്ടാകാതെ നോക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഞാനുൾപ്പെടെ എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Share1TweetSendShareShare

Latest from this Category

ഇന്ന് ഗുരുപൂര്‍ണിമ

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

23 മിനിറ്റിനുള്ളിൽ 9 ലക്ഷ്യങ്ങൾ നേടി; ഭാരതത്തിലെ നാശനഷ്ടങ്ങളുടെ ഒരു ഫോട്ടോയെങ്കിലും കാണിക്കൂ: അജിത് ഡോവൽ

ആത്മശക്തി പ്രകാശിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ ഗുരുക്കന്മാര്‍: മാതാ അമൃതാനന്ദമയി ദേവി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും; മാരാര്‍ജി ഭവന്‍  ഉദ്ഘാടനം നാളെ 

സർവകലാശാലയിലെ അക്കാദമിക അന്തരീക്ഷം തകർക്കരുത്; ഭരണത്തിന്റെ മറപറ്റി അക്രമവും, അരാജകത്വവും അഴിച്ചുവിടുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം: ABRSM

ഗുരുപൂർണിമയോടനുബന്ധിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ പ്രൊഫ. എം.കെ. സാനുവിനെ സംസ്ഥാന അധ്യക്ഷൻ ഡോ. എൻ. സി. ഇന്ദുചൂഢനും ബാലഗോകുലം മാർഗദർശി എം.എ. കൃഷ്ണനെ ശിക്ഷാ സംസ്‌കൃതി ഉത്ഥാൻ ന്യാസ് ദേശീയ സംയോജകൻ എ. വിനോദും ആദരിച്ചപ്പോൾ. സി.ജി. രാജഗോപാൽ, മനോജ് മോഹൻ, കെ.ജി. ശ്രീകുമാർ, ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ. നമ്പൂതിരി, സംസ്ഥാന സംയോജക് ബി.കെ. പ്രിയേഷ്‌കുമാർ തുടങ്ങിയവർ സമീപം.

ഗുരുപൂര്‍ണിമ: എംഎ സാറിനെയും സാനു മാഷിനെയും ആദരിച്ചു വിദ്യാഭ്യാസ വികാസകേന്ദ്രം

ശമ്പളം ചോദിച്ചവരെ വെടിവച്ച് കൊന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍: ശിവജി സുദര്‍ശന്‍

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies