VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

എബിവിപി പിന്നിട്ട 75 വർഷങ്ങൾ..

എബിവിപി പിന്നിട്ട എഴുപത്തിയഞ്ച് വർഷങ്ങൾ.. എബിവിപി മുൻ സംഘടന സെക്രട്ടറി കെ.ആർ ഉമാകാന്തൻ എഴുതുന്നു..

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
8 July, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

1949 ജൂലൈ 9ന് ആണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഭാരതത്തിന് അതിന്‍റെ സാമൂഹിക ജീവിതം പുനഃസംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു. അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നത് യൂറോപ്യന്‍ മാതൃക ആയിരുന്നു അതാകട്ടെ അധികാര കേന്ദ്രിതമായിരുന്നു. ജീവിതത്തിന്‍റെ കേന്ദ്രം അധികാരവും ബാക്കി എല്ലാം അതിനെ ആശ്രയിച്ചും ചുറ്റി പറ്റിയും ഉള്ള ഒരു ജീവിത പദ്ധതിയാണ് പാശ്ചാത്യർ ലോകത്തിന് നൽകിയത്. സ്വാതന്ത്ര ഭാരതം ഒരു പൗരാണിക രാഷ്ട്രം എന്ന നിലയിൽ തികച്ചും നവീനവും ഭാരതീയ മൂല്യങ്ങളെ ഉൾകൊള്ളുന്നതുമായ ഒരു ജീവിത മാതൃക ലോകത്തിന് നൽകാൻ ബാധ്യസ്ഥമായിരുന്നു.

ഭാരതീയ സാമൂഹിക വ്യവസ്ഥ ധർമ്മ കേന്ദ്രിതമായിരുന്ന ധർമ്മത്തെ പരിപാലിക്കുന്നത്തിന് യോജിച്ച ജീവിത മൂല്യങ്ങളും സ്ഥാപനങ്ങളും ഭാരതം വളർത്തി എടുത്തിരുന്നു. എന്നാൽ ഈ വ്യവസ്ഥകളെ വൈദേശിക ഭരണം അപ്പാടെ തകർത്തു. സ്വതന്ത്ര ഭാരതത്തിൽ ധർമ്മ കേന്ദ്രിത ജീവിതത്തിന്‍റെ പുനഃസൃഷ്ട്ടി നടത്തെണ്ടിരുന്നു. എന്നാൽ ഇത് അത്ര എളുപ്പം ആയിരുന്നില്ല. കാരണം ഭാരതം വിദേശനുകത്തിന് കീഴിൽ ജീവ ശ്വാസം വലിക്കുന്ന സമയത്ത് പാശ്ചാത്യ ചിന്താഗതിയും ജീവിത വീക്ഷണവും സ്ഥാപനങ്ങളും സംഘടനകളും സമൂഹത്തിൽ മേൽകൈ നേടിയിരുന്നു. ഈ കാലഘട്ടത്തിൽ അത്ഭുതാവഹമായ മാറ്റങ്ങളും ഉണ്ടായി. ഈ മാറ്റങ്ങളെ ഉൾക്കൊണ്ടു വേണമായിരുന്നു ഭാരതത്തിന്‍റെ തുടർന്നുള്ള ജീവിതം അതിന് പുതിയ സംഘടനകളും സ്ഥാപനങ്ങളും കാഴ്ചപ്പാടും നേതൃത്വവും ആവശ്യമായിരുന്നു. ആധുനിക ലോകത്തിന് അനുസരിച്ച പരിഷ്കൃത ജീവിതം കെട്ടിപ്പൊക്കുന്നതിന് പ്രസ്ഥാനങ്ങൾ, അവയുടെ ആശയങ്ങൾ, സംഘടനാ കാഴ്ചപ്പാട്, നേതൃത്വം തുടങ്ങിയവ വളർത്തി എടുക്കേണ്ടിരുന്ന ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളിലൂടെ ധർമ്മത്തെ സമൂഹ ജീവിതത്തിൽ ആവിഷ്ക്കരിക്കാൻ കെൽപ്പും വീക്ഷണവും ഉള്ള വ്യക്തികളെ സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. ഭാരതം എന്നും വിശ്വസിച്ചത് വ്യക്തി നിർമാണത്തിലാണ്. മാറ്റം ഉണ്ടാവേണ്ടത് വ്യക്തിയിലാണ്, വ്യക്തിയാണ് മാറ്റത്തിന്‍റെ ചാലകശക്തി. വ്യക്തിയുടെ വ്യക്തിത്വം ധർമ്മ കേന്ദ്രിതം ആകണം. അത് ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സേവനത്തിന്‍റെയും സുഗന്ധത്താൽ പൂരിതം ആയിരിക്കണം. അധികാര കേന്ദ്രിത സമൂഹത്തിൽ വ്യക്തി സ്വാർത്ഥതയിലും ചൂഷണത്തിലും സംഘർഷത്തിലും മുഴുകുന്നു. എന്നാൽ ധർമ്മ കേന്ദ്രിത വ്യവസ്ഥയിൽ ത്യാഗവും സേവനവും സമന്വയവും ആണ് മാർഗ്ഗ ദീപങ്ങൾ. പുതിയ സാമൂഹ സൃഷ്ടിക്ക്‌ (ധർമ്മ കേന്ദ്രിത സാമൂഹ സൃഷ്ടിക്ക്) ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളെയും മാറ്റത്തിനായി സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നു.

1948യിൽ ഗാന്ധി വധം ആരോപിച്ച് RSS നെ നിരോധിച്ചു. ആ കാലഘട്ടത്തിൽ ഒളി പ്രവർത്തനത്തിന് വേദിയായി വിവിധ സംസ്ഥാനങ്ങളിൽ എബിവിപി ഘടകങ്ങൾ രൂപികരിച്ചു. നിരോധനം നീക്കിയപ്പോൾ ഈ ചിതറി കിടന്ന എബിവിപി ഘടകങ്ങളെ ഏകോപിപ്പിച്ച് 1949 ജൂലൈ 9 ന് ഔപചാരികമായി എബിവിപി പ്രവർത്തനം ആരംഭിച്ചു. തുടക്കം ഇങ്ങനെ ആയിരുന്നു എബിവിപി ഭാരതീയ ജീവിത മൂല്യങ്ങളെ ഉൾക്കൊണ്ട്‌ പുതിയ സമൂഹ വ്യവസ്ഥ ലക്ഷ്യമാക്കിയാണ് പ്രവർത്തിച്ചത്.

പുതിയ ലോകം ആധൂനിക ആവിഷ്ക്കാരം

പാശ്ചാത്യ ജീവിത ക്രമം അധികാര കേന്ദ്രീതം ആയതിനാൽ അധികാരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എല്ലാ മേഖലകളേയും സ്വാധിനിച്ചു. അധികാരത്തിന്(കക്ഷി രാഷ്ട്രീയത്തിന്) അനുസരിച്ച് എല്ലാ രംഗങ്ങളും മാറുന്നു. എന്നാൽ ധർമ്മ കേന്ദ്രിതമായ ഭാരതീയ ജീവിത രീതിയിൽ ഇത് സംഭവിക്കുന്നില്ല. അവിടെ ഓരോ രംഗവും സ്വതന്ത്രമായി നിലനിൽക്കുന്നു. അതിനാൽ വിദ്യാർത്ഥി പരിഷത്ത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്നു.

വിദ്യാർത്ഥി നാളത്തെ പൗരൻ ആണ് , നാളത്തെ തൊഴിലാളിയാണ് എന്നെല്ലാമുള്ള വീക്ഷണങ്ങൾ ഉണ്ട്. സമൂഹത്തിൽ ഉണ്ടാകുന്ന എല്ലാ ചലനങ്ങളും വിദ്യാർത്ഥിയെ സ്വാധീനിക്കുന്നു. അതിനാൽ ആരോഗവും സംഘടിതവുമായ സമൂഹ സൃഷ്ടിയിൽ വിദ്യാർത്ഥിക്ക് ഉത്തരവാദിത്വം ഉണ്ട്. അതിനാൽ വിദ്യാർത്ഥി ഇന്നത്തെ പൗരൻ ആണ് എന്നാണ് എബിവിപി കരുതുന്നത്. സമൂഹത്തിലെ അനീതി, ചൂഷണം, അഴിമതി തുടങ്ങിയ തിന്മകൾക്ക് എതിരെ ഇന്നത്തെ പൗരൻ എന്ന നിലയിൽ പൊരുതേണ്ടതും വിദ്യാർത്ഥികളുടെ കടമയാണ്. ബഹുജന സംഘടനകൾ സമൂഹത്തിലെ തിന്മകളുടെ നിരാകരണത്തിനായി പ്രവർത്തിക്കണം. സാമൂഹ്യ അങ്കുശം (തെറ്റുതിരുത്തൽ ശക്തി) എന്ന Role ആണ് ബഹുജന സംഘടനകൾക്ക് സമൂഹത്തിന് ഉള്ളത്. അത്കൊണ്ട് വിദ്യാർത്ഥി പരിഷത്ത് സമൂഹത്തിലെ തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്നു.

സംഘർഷത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ ജീവിതം വർഗ്ഗങ്ങളുടെ അടിസ്ഥാനത്തിൽ ജീവിത രംഗങ്ങളെ സംഘടിപ്പിക്കുന്നു. പുരോഗതിക്കായി അത് വിഭാവനം ചെയ്യുന്നത് വർഗ്ഗ സംഘർഷമാണ്. എന്നാൽ ഭാരതീയ ജീവിതം പുരോഗതിക്ക് ആധാരം സമന്വയമാണെന്ന് വിശ്വസിക്കുന്നു. ആധുനിക കാലഘട്ടത്തിൽ ഇത് പ്രകടമാകുന്നത് കുടുംബ സങ്കല്പത്തിലൂടെയാണ്. വിദ്യാർത്ഥി, തൊഴിലാളി തുടങ്ങിയ എല്ലാ രംഗങ്ങളും കുടുംബ സങ്കല്പത്തിലൂന്നി നിൽക്കുമ്പോൾ സംഘർഷം ഒഴിവാകുന്നു. കുടുംബത്തിൽ മാതാ പിതാക്കൾ മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു മക്കൾ മാതാ പിതാക്കളുടെയും. ഇങ്ങനെ അവകാശങ്ങളുടെ സ്ഥാനത്ത് കടമകളിൽ അധിഷ്ടിതമായ ഒരു സാമൂഹ്യ വ്യവസ്ഥയാണ് ഭാരതത്തിന്റേത്. അത് പരസ്പര ആശ്രിതവും പരസ്പര പൂരിതവും പരസ്പര പോഷകവുമാണ്. വിദ്യാഭ്യാസ രംഗത്ത് അധ്യാപകൻ ,വിദ്യാർത്ഥി,വിദ്യാഭ്യാസ വിചക്ഷണർ എന്നിവർ അടങ്ങുന്ന വിദ്യാഭ്യാസ കുടുംബം എന്ന സങ്കല്പം എബിവിപി മുന്നോട്ട് വെക്കുന്നു. വിദ്യാർത്ഥി ഇന്നത്തെ പൗരനാണ് എന്നതാണ് എബിവിപിയുടെ വീക്ഷണം. സാമൂഹിക മാറ്റത്തിന് അക്രമത്തിന്റെ മാർഗ്ഗമല്ല, മറിച്ചു വേണ്ടത് ബോധവൽക്കരണവും മാതൃക കളും ആണ്. അതുകൊണ്ട് എബിവിപി നിർമണാത്മക പ്രവർത്തനത്തിൽ വിശ്വസിക്കുന്നു.

ഇങ്ങനെ അടിസ്ഥാന സങ്കല്പങ്ങളായി വിദ്യാഭ്യാസ കുടുംബം, നിർമാണാത്മക പ്രവർത്തനം, കക്ഷി രാഷ്ട്രീയത്തിന് അതീതമായ വിദ്യാർത്ഥി സംഘടന എന്ന സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി ഇന്നത്തെ പൗരൻ എന്ന നിലയിൽ സാമൂഹിക തിന്മകൾക്ക് എതിരെ പോരാട്ടം നടത്തുകയും ചെയ്യുന്നു. ഈ നിലയിൽ തെറ്റ് തിരുത്തൽ ശക്തി (social deterrent) ആയി എബിവിപി പ്രവർത്തിക്കുന്നു.

സാമൂഹിക ഇടപെടലുകൾ

ഒരു പ്രസ്ഥാനത്തിന്‍റെ ആശയത്തിന് ഒപ്പമോ അതിൽ അധികമോ പ്രധാനമാണ് അത് സമൂഹത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ. എബിവിപിയുടെ പ്രത്യേകത അത് നിർമാണാത്മക പ്രവർത്തനത്തിന് ഒപ്പം തിരുത്തൽ ശക്തിയായി പ്രവർത്തിക്കണം എന്നതാണ്. ഇന്ദിര ഗാന്ധിയുടെ ഭരണ കാലത്ത് ഭീകര രൂപം പ്രാപിച്ച അഴിമതിക്ക് എതിരെ ഗുജറാത്തിലെ നവനിർമ്മാണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രക്ഷോഭം പ്രധാനമായും എബിവിപിയുടെ നേതൃത്വത്തിലായിരുന്നു. ഗുജറാത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം ജയപ്രകാശ് നാരായണൻ ഏറ്റെടുക്കയും അത് ബീഹാറിലേക്കും തുടർന്ന് മുഴുവൻ ഭാരതത്തിലും വ്യാപിക്കുകയും പ്രതിപക്ഷ കക്ഷികൾ ഈ പ്രക്ഷോഭത്തിന് പിന്തുണ നല്കുകയും ചെയ്തു. തുടർന്ന് നടന്ന സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ നാട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭാരതം ഒരു ജയിലറയായി മാറി. ജനാധിപത്യ പുനഃസ്ഥാപനത്തിന് നടന്ന ഒളി പ്രവർത്തനത്തിനും സത്യാഗ്രഹ പ്രവർത്തനത്തിലും എബിവിപി പ്രധാന പങ്കുവെച്ചു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധി പരാജയപ്പെടുകയും ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്ക് എതിരായ ഈ പ്രക്ഷോഭം ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളാൽ എഴുതപ്പെടും. ഇതുകൂടാതെ എബിവിപി നടത്തിയ തലവരി പണത്തിന് എതിരായ സമരം, ബോഫോഴ്സ് അഴിമതിയ്ക്ക് എതിരായ സമരം എന്നിവയും പ്രധാനമാണ്.

എബിവിപിയുടെ നിർമാണത്മക പ്രവർത്തനങ്ങളിൽ അനുമോദന പരിപാടികൾ കലാ കായിക മത്സരങ്ങൾ സീൽ പോലെയുള്ള ദേശത്തിന്റെ ഏകത സൃഷ്ടിക്കുന്ന പരിപാടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇതിലൂടെ ദേശീയ ബോധമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളെ സൃഷ്ടിച്ച് എടുക്കുന്നു.
ദേശീയ ബോധമുള്ള വിദ്യാർഥി, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥി, രാഷ്ട്ര പുനഃനിർമ്മാണത്തിൽ പങ്കാളിയായ വിദ്യാർത്ഥി ചുരുക്കത്തിൽ വിദ്യാർത്ഥികളിൽ വ്യക്തി നിർമാണം നടത്തുന്നു. എന്നതാണ് എബിവിപി യുടെ ലക്ഷ്യം. വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര പുനഃനിർമ്മാണം എന്ന മുദ്രാവാക്യം എബിവിപി സാർത്ഥകമാക്കുന്നത് ഇങ്ങയാണ്.

ആശയത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു പ്രവർത്തന പദ്ധതി എബിവിപിയ്ക്ക് ഉണ്ട്. യോജിച്ചു പ്രവർത്തിക്കുക, അഭിപ്രായ ഭിന്നത്തകൾക്കപ്പുറം യോജിപ്പിന്റെ മേഖലകൾ കണ്ടെത്തുക. സമന്വയത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള പ്രവർത്തനം. വിമർശനവും കുറ്റപ്പെടുത്തലും അല്ല. വിലയിരുത്തലും പ്രോത്സാഹനം എന്നിവ ഈ പ്രവർത്തന പദ്ധതിയുടെ പ്രത്യേകതയാണ്.

ഇങ്ങിനെ ദേശീയതയിൽ ഊന്നി നിന്നുകൊണ്ട് ഭാരതീയ മൂല്യങ്ങൾ വിദ്യാഭ്യാസ രംഗത്ത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്ന സംഘടനയാണ് എബിവിപി. 75 വർഷം തികയുന്ന ഈ സന്ദർഭത്തിൽ എബിവിപി വിശാലവും വിപുലമായ പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിക്കുകയും ഭാരതത്തിന്റെ പുനഃനിർമ്മാണത്തിൽ സാർത്ഥകമായ പങ്ക് വഹിക്കും എന്നത് ഉറപ്പാണ്..

Share58TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies