VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

പഴമ… പെരുമ..

VSK Desk by VSK Desk
18 July, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

സുരേഷ് ബാബു വിളയിൽ എഴുതിയ എഫ്ബി പോസ്റ്റ്

കലിയാ കലിയാ കൂ …. കൂ….

കർക്കടകം ഒന്നാം തിയതി വൈകുന്നേരത്തെ കലിയന് കൊടുക്കുന്ന ചടങ്ങ് കുട്ടിക്കാലത്തെ രസകരമായ ഓർമ്മയാണ്. വാഴക്കണയും ഈർക്കിലും കൊണ്ട് തൊഴുത്തുണ്ടാക്കി അതിൽ പ്ലാവില കുത്തി വലിയ ചെവിയുള്ള കാളകളെ ഉണ്ടാക്കും. തൊഴുത്തിന് മുകളിലെ തട്ടിൽ നുകം,കരി(കലപ്പ), മരം, കൈക്കോട്ട് തുടങ്ങി കൃഷിക്ക് വേണ്ട പണി ആയുധങ്ങൾ എല്ലാം ഉണ്ടാവും. സന്ധ്യയാവുമ്പോൾ പ്ലാവിൻ ചുവട്ടിൽ കൊണ്ട് പോയി ഇതെല്ലാം വെച്ച് കലിയനെ വിളിച്ച് കൂക്കും.

” കലിയാ…. കലിയാ…കൂ….കൂ
മാണിക്യക്കലിയാ കൂ… കൂ…
ഞങ്ങടെ പ്ലാവിൻ്റെ ചോട്ട് കൂടെ
പോണേ.. കലിയാ…. കൂ….

കലിയന് തിന്നാൻ ഇലയിൽ ചോറും ചക്കപ്പുഴുക്കും വിളമ്പും. കലിയൻ വന്ന് ഇതെല്ലാം തിന്നുമെന്നാണ് വിശ്വാസം. കലിയന് കാണാൻ പാകത്തിൽ മൂന്ന് തലയുള്ള അരിപ്പച്ചൂട്ട് കത്തിച്ച് വെക്കും. പിന്നെ എല്ലാരും തിരിച്ചു പോരും. പിറ്റെ ദിവസം രാവിലെ വരെ ആരും ആ ഭാഗത്തേക്ക് നോക്കാൻ പോലും പാടില്ല. ആരുമില്ലാത്ത നേരത്ത് കലിയൻ വരും .

പ്ലാവിൽ നിറയെ ചക്ക കാണുമ്പോൾ ആൾക്കാർ പരസ്പരം പറയും.

” കണ്ടോ,കലിയൻ വന്ന് പോയ പ്ലാവാണ്. “

മാവിലെല്ലാം മാങ്ങയും വയലിലെല്ലാം നെല്ലും, തെങ്ങിൽ നിറയെ തേങ്ങയും ഉണ്ടാവട്ടെ എന്നാശംസിച്ചാണ് കലിയൻ തിരിച്ച് പോകുന്നത്.

സത്യത്തിൽ ഈ കലിയനാരാ? കർക്കടകത്തിൽ വീശിയടിക്കുന്ന ശീതക്കാറ്റാണെന്ന് ചിലർ.അതല്ല മഴയാണെന്ന് വേറെ ചിലർ.മഴയും കാറ്റും കൂടി ഒരുമിച്ച് വരുമ്പോൾ കലിയൻ മാത്രമല്ല കലിച്ചിയും കൂടെയുണ്ട് എന്ന് പറഞ്ഞ് എല്ലാരും ചിരിക്കും.

കാലാവസ്ഥയെ മാത്രം ആശ്രയിച്ചായിരുന്നു പണ്ടത്തെ നമ്മുടെ കൃഷിരീതി. അത് മഴയും മഞ്ഞും, വെയിലും കാത്തുള്ള ചൂതാട്ടം തന്നെയായിരുന്നു.

മഴയും, വെയിലും വേണ്ട സമയത്ത് കിട്ടണം. വേണ്ടാത്ത സമയത്ത് കിട്ടരുത്. എന്നാൽ മിക്കപ്പോഴും അതങ്ങനെ വരാറില്ല.ആ അവസ്ഥയ്ക്ക് പൂർവ്വികർ ഇട്ട പേരാവും കലിയൻ എന്നാണ് എനിക്ക് തോന്നുന്നത്.

ദ്രോഹിക്കുന്നവനെ പോലും സ്നേഹിച്ച് പാട്ടിലാക്കിയാൽ ഗുണമുണ്ടാവും എന്ന തോന്നലിൽ മനുഷ്യമനസ്സിൽ വിരിഞ്ഞതാകും കലിയനെന്ന സങ്കല്പം! ദുർഘടമായ കർക്കടകത്തിൽ തങ്ങളെ കാത്തിരിക്കുന്ന ദുരിതങ്ങളിൽ നിന്ന് കരകേറാനുള്ള എല്ലാ സാധ്യതകളുടെയും പിടികിട്ടാത്ത ഉത്തരമാണ് കലിയൻ! പ്രകൃതിയുടെ പിടി തരാത്ത സ്വഭാവത്തിന് മറുപടിയായി ആരോ കോറിയ വിസ്മയഭാവമാണ് കലിയൻ!

Share4TweetSendShareShare

Latest from this Category

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

അജയ്യശക്തിശാലി

വന്ദേമാതരം: ഭാരതത്തിന്റെ ഹൃദയമന്ത്രം

ജൂൺ 18: മഹാത്മാ അയ്യങ്കാളി സ്‌മൃതി ദിനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies