VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ദാനമല്ല അവകാശം!

VSK Desk by VSK Desk
10 December, 2019
in ലേഖനങ്ങള്‍
ShareTweetSendTelegram

പ്രൊഫ. ആര്‍.പി. രമണന്‍

2019 ഡിസംബര്‍ 10ന് ലോകം സാര്‍വദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ 71-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ലോകം ഒരേ മനസോടെ അംഗീകരിച്ച ആദ്യത്തെ അന്തര്‍ദേശീയ പ്രമാണമാണിത്. ഇതിനോടകം 388 ഭാഷകളില്‍ പുറത്തുവന്ന പ്രചാരത്തില്‍ ബൈബിളിനെ അതിജീവിച്ച ഈ അമൂല്യരേഖ ചരിത്രത്തില്‍ ഒരു നവയുഗത്തിന്റെ അതായത് മനുഷ്യാവകാശയുഗത്തിന്റെ പിറവി കുറിക്കുകയായിരുന്നു. ജാതി, മതം, ഭാഷ, പൗരത്വം, ദേശീയത, വംശം, വര്‍ണം, വിശ്വാസം, കുടുംബം, നേരിടുന്ന ശാരീരികമോ മാനസികമോ ആയ വെല്ലുവിള, സ്ത്രീ, പുരുഷന്‍, മൂന്നാം ലിംഗം തുടങ്ങിയ യാതൊരു വിവേചനവും കൂടാതെ സകലവ്യക്തികള്‍ക്കും തൃപ്തികരമായ ജീവിതസാഹചര്യങ്ങള്‍ക്കുള്ള അര്‍ഹത ജന്മസിദ്ധവും അനിഷേധ്യവുമാണെന്ന് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം എടുത്തു പറയുന്നു.
മനുഷ്യനോളം പഴക്കമുണ്ട് മനുഷ്യാവകാശങ്ങള്‍ക്ക്. മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ച നാള്‍ മുതല്‍ സഹജമായ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുകയും പ്രകൃതി വിഭവങ്ങളില്‍ തുല്യാവകാശം ഉന്നയിക്കുയും ചെയ്തിരുന്നുവെന്ന് അനുമാനിക്കാം. അവയുടെ നിഷേധത്തിന് എതിരായ പോരാട്ടവും അന്നേ തുടങ്ങിയിരിക്കും. ജീവിതം സങ്കീര്‍ണമാവുകയും ആവശ്യങ്ങള്‍ പലമടങ്ങ് വര്‍ധിക്കുകയും ചെയ്തതോടെ അവകാശനിഷേധങ്ങളുടെ ഒപ്പം അവകാശ സമരങ്ങളുടെയും വ്യാപ്തി വര്‍ധിച്ചു. ഈ പോരാട്ടങ്ങളുടെ ഫലമായി അര്‍ഹമായ ജീവിതസാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ മനുഷ്യന്‍ വിജയം കൈവരിച്ച ഓരോ സന്ദര്‍ഭവും മനുഷ്യാവകാശങ്ങളുടെ വളര്‍ച്ചയിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളാണ്.
ആധുനിക കാലഘട്ടത്തില്‍ മനുഷ്യാവകാശ ചരിത്രത്തില്‍ രണ്ടാം ലോകമഹായുദ്ധം ഒരു വഴിത്തിരിവാണ്. യുദ്ധത്തിന്റെ ഐതിഹാസികമായ പര്യവസാനത്തില്‍ സമാധാനപൂര്‍ണമായ നവലോക സൃഷ്ടിക്കുള്ള മനുഷ്യരാശിയുടെ അഭിലാഷം തീവ്രമായിരുന്നു. അങ്ങിനെ മനുഷ്യാവകാശങ്ങളുടെ കിരീടധാരണം യുഎന്‍ ചാര്‍ട്ടരിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായി ഉയര്‍ന്നു.

എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുകയും മഹത്വത്തിലും അവകാശങ്ങളിലും തുല്യത പുലര്‍ത്തുകയും ചെയ്യുന്നു. അവര്‍ ബുദ്ധിയും മനസാക്ഷിയും കൊണ്ട് അനുഗ്രഹീതരും പരസ്പരം സാഹോദര്യം പുലര്‍ത്താന്‍ നിര്‍ബന്ധിതരുമാണ് എന്ന പ്രകൃതി തത്വമാണ് മനുഷ്യാവകാശങ്ങള്‍ക്ക് അടിസ്ഥാനം. മനുഷ്യവംശത്തിലെ അംഗമെന്ന നിലയില്‍ ഓരോ വ്യക്തിക്കും അന്തസുറ്റ ജീവിതം നയിക്കുന്നതിനുള്ള അര്‍ഹത ജന്മസിദ്ധവും അനിഷേധ്യവുമാണ്. ഈ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ ഭരണകൂടം ഓരോ വ്യക്തിക്കും ഉറപ്പുവരുത്തേണ്ട ജീവിത സാഹചര്യങ്ങളാണ് മനുഷ്യാവകാശങ്ങള്‍.

* സമത്വം
* വിവേചനത്തിനെതിരായ അവകാശം
* ജീവിക്കാനും സ്വാതന്ത്ര്യം, വ്യക്തി സുരക്ഷിതത്വം എന്നിവ അനുഭവിക്കാനുമുള്ള അവകാശം
* അടിമത്തത്തില്‍ നിന്ന് സംരക്ഷണം
* പീഡനം, ഹീനമോ ക്രൂരമോ ആയ ശിക്ഷ, പെരുമാറ്റം എന്നിവയില്‍ നിന്നു സംരക്ഷണം
* നിയമത്തിന്റെ മുന്നില്‍ മനുഷ്യോചിതമായ പരിഗണനയും തുല്യ പരിഗണനയും
* അവകാശലംഘനങ്ങള്‍ക്ക് നൈതിക പ്രതിവിധികള്‍
* സ്വേച്ഛാപരമായ അറസ്റ്റ്, തടവ്, നാടുകടത്തല്‍ ഇവയില്‍ നിന്ന് സംരക്ഷണം
* ന്യായമായ വിചാരണ
* കുറ്റകൃത്യം തെളിയക്കപ്പെടുന്നതുവരെ നിരപരാധിയായി പരിഗണിക്കപ്പെടുക
* സ്വകാര്യത, കുടുംബം, കത്തിടപാടുകള്‍ ഇവയില്‍ ഇടപെടലുകള്‍ക്കെതിരെ സംരക്ഷണം
* സഞ്ചാരസ്വാതന്ത്ര്യം
* രാഷ്ട്രീയ അഭയം തേടാനുള്ള അവകാശം
* പൗരത്വത്തിനുള്ള അവകാശം
* വിവാഹത്തിനും കുടുംബം സ്ഥാപിക്കാനുമുള്ള അവകാശം
* മത- വിശ്വാസ സ്വാതന്ത്ര്യങ്ങള്‍
* അഭിപ്രായ സ്വാതന്ത്ര്യം, അറിയാനുള്ള അവകാശം
* സമാധാനപരമായി സമ്മേളിക്കാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം
* ഭരണത്തില്‍ പങ്കാളിത്തം
* സാമൂഹിക സുരക്ഷിതത്വം
* തൊഴിലിനുള്ള അവകാശം
* വിശ്രമവും വിനോദവും
* തൃപ്തികരമായ ജീവിതനിലവാരം
* വിദ്യാഭ്യാസത്തിനുള്ള അവകാശം
* സാംസ്‌കാരിക അവകാശങ്ങള്‍
* അനുയോജ്യമായ അന്താരാഷ്ട്ര സാമൂഹികക്രമം, സമൂഹത്തോടുള്ള കടപ്പാടുകള്‍,

അവകാശങ്ങളില്‍ അന്യായമായ ഇടപെടലുകള്‍ക്കെതിരെ സംരക്ഷണം.
സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗരാഷ്ട്രങ്ങള്‍ക്കുമേല്‍ നിയമപരമായ ബാധ്യതകള്‍ ഏര്‍പ്പെടുത്തുന്നില്ല. ഈ ന്യൂനത പരിഹരിക്കുന്നതിനാണ് ഐക്യരാഷ്ട്രസഭ കരാര്‍ സ്ഥിരീകരിക്കുന്ന രാഷ്ട്രങ്ങള്‍ക്കുമേല്‍ അത് നടപ്പാക്കാന്‍ ബാധ്യത ഏര്‍പ്പെടു്ത്തുന്ന രണ്ട് അന്തര്‍ദേശീയ മനുഷ്യാവകാശ കരാറുകള്‍ക്ക് രൂപം നല്‍കിയത്. വലിയ സാമ്പത്തിക ബാധ്യത കൂടാതെ നടപ്പാക്കാന്‍ കഴിയുന്ന അവകാശങ്ങള്‍ ഉള്‍പ്പെടുത്തിയ സിവില്‍ രാഷ്ട്രീയ അവകാശക്കരാറും മറ്റവകാശങ്ങള്‍ ഉള്‍പ്പെടുത്തിയ സാമ്പത്തിക- സാമൂഹിക- സാംസ്‌കാരിക അവകാശക്കരാറും.
ലംഘനങ്ങള്‍ അന്വേഷിക്കുന്നതിന് സിവില്‍ രാഷ്ട്രീയ അവകാശക്കരാറിനും സാമ്പത്തിക- സാമൂഹിക- സാംസ്‌കാരിക അവകാശക്കരാറിനും ഓരോ അനുബന്ധക്കരാറും (പ്രോട്ടോക്കോള്‍) പിന്നീട് അംഗീകരിക്കപ്പെട്ടു. ഒരു രാജ്യത്ത് വധശിക്ഷ നിരോധിക്കുന്നതിന് സിവില്‍ രാഷ്ട്രീയ അവകാശക്കരാറിന് രണ്ടാമത് ഒരു അനുബന്ധക്കരാര്‍ കൂടി രൂപം നല്‍കി.
മനുഷ്യാവകാശങ്ങളുടെ പ്രധാന സവിശേഷതകള്‍ താഴെ പറയുന്നവയാണ്. മനുഷ്യാവകാശങ്ങള്‍ അവിഭാജ്യവും പരസ്പര ബന്ധിതങ്ങളുമാണ്. അവ ഓരോ വ്യക്തിയിലും അന്തര്‍ലീനമാണ്. ഭരണാധികാരികളുടെ ദാനമല്ല അവ. മനുഷ്യാവകാശങ്ങള്‍ അനിഷേധ്യമാണ്. സാര്‍വദേശീയതയാണ് മനുഷ്യാവകാശങ്ങളുടെ മുഖമുദ്ര. മനുഷ്യാവകാശങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. മനുഷ്യാവകാശങ്ങള്‍ പരസ്പര ബന്ധിതഘ്ഘളും പരസ്പരാശ്രിതങ്ങളുമാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ അഭാവത്തില്‍ തൊഴിലിനുള്ള അവകാശത്തിന് എന്തു പ്രസക്തി. മനുഷ്യാവകാശങ്ങളും കടമകളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നു പറയാം. ഒരാളുടെ അവകാശങ്ങള്‍ മറ്റുള്ളവരുടെ ചുമതലകളാണ്. എല്ലാവരും സ്വന്തം ചുമതലകള്‍ നിര്‍വഹിക്കുന്ന അവസ്ഥയില്‍ ആരുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ല. അടിമത്തത്തില്‍ നിന്നും പീഡനത്തില്‍ നിന്നുമുള്ള മോചനം എന്ന അവകാശമൊഴികെ സകല മനുഷ്യാവകാശങ്ങളും പരിമിതവും നിയന്ത്രിതവുമാണ്. വധശിക്ഷ പോലും നിയമാനുസൃത നടപടിക്രമമനുസരിച്ചാണെങ്കില്‍ മനുഷ്യാവകാശനിഷേധമല്ല എന്നു പറയാം. പരിമിതികളും നിയന്ത്രണങ്ങളും ഇല്ലാത്ത അവകാശങ്ങള്‍ അരാജകത്വത്തിലേക്കേ നയിക്കൂ.

മനുഷ്യാവകാശങ്ങള്‍ക്ക് പരമാവധി സംരംക്ഷണം നല്‍കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. ഭരണഘടനയിലെ ആമുഖം, മൗലികാവകാശങ്ങള്‍, മാര്‍ഗനിര്‍ദേശകതത്വങ്ങള്‍, മൗലിക ചുമതലകള്‍ എന്നീ ഭാഗങ്ങള്‍ ഈ ലക്ഷ്യം നിറവേറ്റുന്നു. ഇന്ത്യയില്‍ മനുഷ്യാവകാശസംരക്ഷണത്തിന് നീതിപീഠം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. നൈതിക അതിക്രിയത, പൊതുതാത്പര്യ വ്യവഹാരം എന്നീ ഉപാധികളിലൂടെ കോടതികള്‍ മൗലികാവകാശപദവി നല്‍കി ഉയര്‍്തതിയ ചില മനുഷ്യാവകാശങ്ങള്‍ താഴെ പറയുന്നവയാണ്.

* ജീവിത വൃത്തിക്കുള്ള അവകാശം
* ഹീനമോ ക്രൂരമോ അന്തസ് കെട്ടതോ ആയ പെരുമാറ്റത്തിനെതിരെ സംരക്ഷണം
* കാലവിളംബമില്ലാത്ത വിചാരണയ്ക്കുള്ള അവകാശം
* സൗജന്യ നിയമസഹായത്തിന് തടവുകാര്‍ക്കുള്ള അവകാശം
* പരിസരമലിനീകരണത്തിനെതിരായ അവകാശം
* സ്വകാര്യതയ്ക്കുള്ള അവകാശം
* വിദേശപര്യടനത്തിനുള്ള സ്വാതന്ത്ര്യം
* വിദ്യാഭ്യാസത്തിനുള്ള അവകാശം

ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശത്തിന്റെ ലംഘനങ്ങളില്‍ നഷ്ടപരിഹാരത്തിനുള്ള അവകാശം.
സുപ്രീംകോടതി വിധിന്യായത്തിലൂടെ നേരത്തേ മൗലികാവകാശപദവി ലഭിച്ച വിദ്യാഭ്യാസം ഇന്ത്യയില്‍ ഇപ്പോള്‍ ഭരണഘടനയുടെ മൗലികാവകാശങ്ങള്‍, മാര്‍ഗനിര്‍ദേശക തത്വങ്ങള്‍, മൗലിക ചുമതലകള്‍ എന്നീ ഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കുട്ടിക്ക് വിദ്യാഭ്യാസ അവസരം നല്‍കുക ഇപ്പോള്‍ രക്ഷിതാവിന്റെ ചുമതലയാണ്.

യുഎന്‍ കരാര്‍ ബാധ്യത അനുസരിച്ച് മനുഷ്യാവകാശങ്ങള്‍ക്ക് മെച്ചപ്പെട്ട സംരക്ഷണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യ ഇതിനകം ഒട്ടേറെ നൈതിക സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ദേശീയ- സംസ്ഥാനതല മനുഷ്യാവകാശ കമ്മീഷന്‍, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളായ വനിതകള്‍, കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ്, പിന്നാക്ക വിഭാഗങ്ങള്‍, വൈകല്യ ബാധിതര്‍, വയോജനങ്ങള്‍ എന്നിവരുടെ സവിശേഷ അവകാശത്തിനുവേണ്ടിയുള്ള സ്ഥാപനങ്ങള്‍ എന്നിവ ഉദാഹരണങ്ങളാണ്.

Tags: #Human Right Day
ShareTweetSendShareShare

Latest from this Category

കരുതലിന്റെ കരമാകും സക്ഷമ

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗോത്ര സമൂഹവും ഹിന്ദു സമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

ജെ. വിനോദ് കുമാര്‍ അന്തരിച്ചു.

ഗുരു തേഗ്ബഹാദൂര്‍ ബലിദാനം: നാന്ദേഡില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനായാത്ര

സമൂഹം കുടുംബഭാവത്തോടെ ഒന്നായി പ്രവര്‍ത്തിക്കണം: ദത്താത്രേയ ഹൊസബാളെ

ഭാരതത്തെ അറിയാന്‍ സംസ്‌കൃതം അറിയണം: സുരേഷ് ജോഷി

ലോകത്തിന് ധർമ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യം: ഡോ. മോഹൻ ഭാഗവത്

കേരളത്തിലെ 10000 തെരുവു കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്: മോദി

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies