VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ആ ദിവസത്തിന് ഉച്ചയില്ലായിരുന്നു

എം സതീശൻ by എം സതീശൻ
19 October, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

കാക്കനാടന് മരണമില്ല… കാലം വഴിപിരിഞ്ഞ സന്ധികളില്‍ സമകാലികര്‍ പലരും പതറിനിന്നപ്പോഴും ഉലയാതൊഴുകിയ കഥയുടെ പ്രവാഹമായിരുന്നു അത്… ഇന്ന് കാക്കനാടന്റെ ഓര്‍മ്മദിനമാണ്… കമ്പോളത്തിന്റെ കഥ പറഞ്ഞ, അനുദിനം പുതുമയുടെ വേഷമണിയുന്ന നവകാലത്തോട് അതേ ഭാഷയില്‍ സംവദിക്കുമായിരുന്ന ജോര്‍ജ് വര്‍ഗീസ് കാക്കനാടന്റെ സ്മൃതിദിനം.

കൂട്ടിലെ കിളിയായിരുന്നില്ല കാക്കനാടന്‍. സടയെടുത്തു നില്‍ക്കുന്ന സിംഹം. പക്ഷം നോക്കാതെ ശരിയെന്ന് തോന്നുന്നത് ഉറക്കെ വിളിച്ചു പറഞ്ഞവന്‍, തോളൊപ്പമെത്തുന്ന മുടിയിഴകള്‍ തടവി കാക്കനാടന്‍ വിളിച്ചു പറഞ്ഞ ശരികളാണ് അദ്ദേഹത്തെ ആധുനിക സാഹിത്യ മേഖലയില്‍ സടകൊഴിയാത്ത സിംഹമാക്കിയത്.

മലയാളത്തിന്റെ സാഹിത്യലോകം പക്ഷരചനകളില്‍ ഏര്‍പ്പെടുകയും ചില പ്രത്യയശാസ്ത്ര പക്ഷങ്ങള്‍ക്കിടയില്‍പ്പെട്ട് മുദ്രകുത്തപ്പെടുകയും ചെയ്ത കാലഘട്ടത്തില്‍ ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടനിലെ കമ്മ്യൂണിസ്റ്റിനെ തെരഞ്ഞവര്‍ ധാരാളമുണ്ട്. ലഹരിയെ എഴുത്താക്കിയ ദല്‍ഹിയിലെ തെരുവുകളും അവിടുത്തെ കൂട്ടായ്മയിലെ ലഹരിയും ആവര്‍ത്തിച്ച് പറഞ്ഞ് ഇതാണ് പുരോഗമനമെന്നും കാക്കനാടന്‍ കമ്മ്യൂണിസ്റ്റാണെന്നും സമര്‍ത്ഥിച്ചവരുണ്ട്.

പഴയകാല കമ്മ്യൂണിസ്റ്റുകാരനായിരുന്നു അച്ഛന്‍ എന്നതുകൊണ്ട് ജനിതകമായ ആനുകൂല്യമെങ്കിലും പ്രതീക്ഷിച്ചിരുന്നു സഖാക്കള്‍. പണിയാളര്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പേനയുന്തിയ കാക്കനാടന്‍ പൊള്ളുന്ന സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോട് മരണം വരെയും കലഹിച്ചു എന്നതാണ് പാഠം.

സുവിശേഷവും കമ്മ്യൂണിസവും ഇഴചേര്‍ന്ന ജീവിതമായിരുന്നു അത്. പിന്നീട് സുവിശേഷത്തിന് പിന്നിലെ കെട്ടുകാഴ്ചകള്‍ക്കെതിരെയും കമ്മ്യൂണിസത്തിലെ അരാജകത്വത്തിനെതിരെയും അദ്ദേഹം പൊട്ടിത്തെറിച്ചു.

കമ്മ്യൂണിസം വ്യഭിചരിക്കപ്പെട്ടിരിക്കുന്നു എന്ന വലിയ മുറവിളിയോടെ തെരുവിലിറങ്ങിയ ശിവനെന്ന ക്ഷുഭിത യൗവനം ഉഷ്ണമേഖലയിലൂടെ രംഗത്തു വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഏറെ ഉഷ്ണിച്ചു. ശിവന്‍ ദീര്‍ഘദര്‍ശിയായ കഥാകൃത്തിന്റെ ഭാവനാസൃഷ്ടിയായിരുന്നില്ലെന്ന് പുതിയകാലം ആവര്‍ത്തിച്ചു തെളിയിക്കുന്നുണ്ട്. കമ്മ്യൂണിസത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ആത്മാവിന്റെ കത്തിപ്പടരുന്ന ഭാഷയിലൂടെ പ്രതികരിച്ചുകൊണ്ടാണ് കാക്കനാടന്റെ ഉഷ്ണമേഖല പുറത്തു വന്നത്.

മറുവശത്ത് കത്തോലിക്കാ സഭയോട് കലഹിച്ച് മാര്‍ത്തോമാ സഭയിലേക്ക് മാറുകയും മിഷണറിയാവുകയുമൊക്കെ ചെയ്ത കാക്കനാടന്‍ പണമാണ് അവര്‍ക്ക് യേശു എന്ന തിരിച്ചറിവില്‍ പൊട്ടിത്തെറിച്ചു. ഒടുവില്‍ അനുജനും എഴുത്തുകാരനുമായ തമ്പി കാക്കനാടന്റെ മൃതദേഹത്തിന് മാന്യമായ സംസ്‌കാരത്തിനുള്ള അനുമതി മാര്‍ത്തോമാസഭ നിഷേധിച്ചപ്പോള്‍ എഴുപത്താറാം വയസിലും കാക്കനാടന്‍ ഗര്‍ജിച്ചു. സഭയ്ക്കും പണം പണം എന്ന ചിന്തയേ ഉള്ളുവെന്ന് കാക്കനാടന്‍ പരസ്യമായി പറഞ്ഞു. മാര്‍ത്തോമാസഭയിലുള്ള തമ്പികാക്കനാടന്‍ കത്തോലിക്കാ സഭക്കാരിയെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു സഭാ വിലക്ക്. അതും ആദ്യകാല കമ്മ്യൂണിസ്റ്റായിരുന്ന തങ്ങളുടെ അച്ഛന്‍ കാഞ്ഞിരപ്പള്ളി തമ്പലക്കാട് വര്‍ഗീസ് കാക്കനാടന്റെ ശ്രമഫലം കൊണ്ട് മാര്‍ത്തോമാസഭയ്ക്ക് എഴുതിക്കിട്ടിയ ശ്മശാനത്തിലായിരുന്നു ഈ അനുമതി നിഷേധം.

ബ്രാന്‍ഡ് ചെയ്യപ്പെടാനാവാത്തവിധം ഉറപ്പുള്ള നിലപാടുകള്‍കൊണ്ട് വ്യത്യസ്തനായിരുന്നു അദ്ദേഹം. ചങ്ങനാശ്ശേരിയില്‍ പോലീസുകാരനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ എബിവിപിക്കാരെ പ്രതികളാക്കാനുള്ള സിപിഎം സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ കാക്കനാടന്‍ പ്രതികരിച്ചു. സംഭവത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും പോലീസും ഗൂഢാലോചന നടത്തിയതായി സംശയിക്കണമെന്നും പാര്‍ട്ടി നേതാക്കള്‍ പ്രതികളെ നിശ്ചയിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

തപസ്യ കലാസാഹിത്യ വേദിയുടെ സമ്മേളനം കൊല്ലത്ത് നടക്കുമ്പോള്‍ തപസ്യ പ്രവര്‍ത്തകരുടെ ആദരവേറ്റുവാങ്ങാന്‍ അദ്ദേഹം എത്തി. ഇടതുപക്ഷ സഹയാത്രികനാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വരെ പരിശ്രമങ്ങള്‍ നടക്കുമ്പോഴും കാക്കനാടന്‍ തന്റെ നിലപാടുകള്‍ക്ക് വ്യത്യസ്തമായി ആരോടും സന്ധിചെയ്തില്ല.

ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിയുടെ ഒന്നാം അനുസ്മരണ സമ്മേളനം കൊല്ലത്ത് റഡ്യാര്‍ ഹാളില്‍ നടക്കുമ്പോള്‍ അതില്‍ മുഖ്യപ്രഭാഷകനായി കാക്കനാടന്‍ ഉണ്ടായിരുന്നു. ശാരീരികമായ അവശതകള്‍ മറന്ന് താന്‍ ഈ വേദിയിലെത്തിയത് ലോകത്തിന് മാതൃകയായ മഹാനായ തൊഴിലാളി സംഘാടകനെ ആദരിക്കാനാണെന്ന് കാക്കനാടന്‍ പറഞ്ഞു. ആറ് വര്‍ഷത്തെ ദല്‍ഹിയിലെ ജീവിതത്തിനിടയില്‍ അക്കാലത്ത് എംപിയായിരുന്ന ഠേംഗ്ഡി സൈക്കിളില്‍ ഒരു സാധാരണക്കാരനെപ്പോലെ യാത്ര ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ട്. ലളിത ജീവിതത്തിന്റെ ആ ഉദാത്ത മാതൃക എല്ലാവര്‍ക്കും പാഠമാണെന്നായിരുന്നു കാക്കനാടന്റെ വാക്കുകള്‍.

സാമൂഹ്യ വിമര്‍ശനത്തിന്റെ പൊള്ളുന്ന ഭാഷയില്‍ കൊല്ലത്തിന്റെ ജീവിതഭാഷ കൂട്ടിക്കലര്‍ത്തിയാണ് കാക്കനാടന്‍ ശ്രദ്ധേയനാകുന്നത്. ഒരു വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറിലൂടെ ഒഴുകിവന്ന ഒറോതയെന്ന കുട്ടിയും അവളെ എടുത്തു വളര്‍ത്തിയ വെട്ടുകാട് പാപ്പന്‍ എന്ന വള്ളമൂന്നുകാരനും കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള ഒഴുക്കിനെയാണ് വായനക്കാരന് പകര്‍ന്നത്. ഒരു വെള്ളപ്പൊക്കത്തിന് മുമ്പും പിമ്പും എന്ന് കേരളീയ ജീവിതത്തെ വേര്‍തിരിക്കുന്ന പഴയ തലമുറയുടെ നാട്ടുവര്‍ത്തമാനങ്ങളില്‍ മീനച്ചിലാറിന്റെ ജീവിത പരിസരവും മലബാറിന്റെ സാമൂഹ്യ പശ്ചാത്തലവും വരച്ചു ചേര്‍ക്കപ്പെട്ടപ്പോള്‍ കാക്കനാടന്‍ കഥാകാരനും നോവലിസ്റ്റുമെന്നതിനപ്പുറം ചരിത്രകാരനുമാവുകയായിരുന്നു.

ഒറോതയും ഉഷ്ണമേഖലയും ഒടുവിലെഴുതിയ കമ്പോളവും ചരിത്രത്തിന്റെ നേര്‍പതിപ്പുകളായി. വസൂരിക്കല നിറഞ്ഞ മനസുകളുടെ സഞ്ചാരമായിരുന്ന വസൂരിയും, മരണത്തെ പ്രധാന കഥാപാത്രമാക്കിയ സാക്ഷിയുമൊക്കെ കൊല്ലത്തിന് ഒരു ഭാഷയുണ്ടെന്ന് തെളിയിച്ച രചനകളാണ്.

എഴുത്തിലും ജീവിത്തതിലും കാക്കനാടന്‍ ആരെയും ഭയന്നില്ല. പദവികള്‍ ഇരന്നില്ല, പട്ടങ്ങള്‍ മോഹിച്ചില്ല, എല്ലാം തേടിവന്നിട്ടുണ്ട്. അമ്പതിനടുത്ത് രചനകളിലൂടെ കാക്കനാടന്‍ അദ്ദേഹത്തിന്റെ ജീവിതമേഖലകളുടെയെല്ലാം പകര്‍ത്തെഴുത്തുകാരനായി. സ്വന്തം കാഴ്ചവട്ടങ്ങളില്‍ നിന്ന് ശക്തമായ കഥാപാത്രങ്ങള്‍ പിറന്നു. അവര്‍ അതേ പരിസരത്തില്‍ വളര്‍ന്നു. കഥാകാരനൊപ്പം നടന്നു. ഉച്ചയില്ലാത്ത ഒരു ദിവസത്തില്‍ കാക്കനാടന്‍ മടങ്ങുമ്പോഴും അവര്‍ ബാക്കി നില്‍ക്കുന്നു.

‘മനസിന്റെ, ആത്മാവിന്റെ കത്തിപ്പടരലാണ് എനിക്ക് എന്റെ എഴുത്ത്’ എന്ന കാക്കനാടന്റെ പ്രഖ്യാപനം എഴുത്തുകാരന്റെ പക്ഷം തിരക്കിയെത്തിയവര്‍ക്കെല്ലാമുള്ള മുന്നറിയിപ്പായിരുന്നു. ചോദ്യചിഹ്നങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത വണ്ണം ജോര്‍ജ്ജ് വര്‍ഗീസ് കാക്കനാടന്‍ ജീവിച്ചു മരിച്ചു. ആധുനിക മലയാള സാഹിത്യത്തിലെ സടകുടഞ്ഞു നില്‍ക്കുന്ന സിംഹമായിത്തന്നെ ഒരു വിടവാങ്ങല്‍.

Share1TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies