പി രാജന്‍
കേരളത്തിന് ഒരു ദേശീയഗാനം ഉണ്ടാക്കാന്‍ സാഹിത്യ അക്കാദമി നടത്തിയ ശ്രമത്തെപ്പോലെ തന്നെ കേരള ദേശീയതയുണ്ടാക്കാനുള്ള ശ്രമവും ചീറ്റിപ്പോയിട്ടുണ്ട്.
സ്വതന്ത്രമായ കേരള രാഷ്‌ട്രം നിര്‍മ്മിക്കാനുള്ള നീക്കവുമായി 1987 ല്‍ പഴയ മാവോയിസ്റ്റുകള്‍ ഒരു ശ്രമം നടത്തി. മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ 1947 ല്‍ രൂപവല്‍ക്കരിച്ച കെ.എസ്സ്.പി.ക്കു ശേഷം സ്വതന്ത്ര കേരളത്തിനു സൈദ്ധാന്തിക യടിത്തറയുണ്ടാക്കാന്‍ പഴയ നക്‌സലൈറ്റ് നേതാവ് കെ. വേണുവിന്റെ നേതൃത്വത്തില്‍ ഒരു ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി അവര്‍ ചില പുസ്തകങ്ങളും പ്രസി ദ്ധീകരിച്ചു.
അതിനു ശ്രേഷം 1987 ല്‍ തലശ്ശേരിയില്‍ വെച്ച് ഒരു ചര്‍ച്ചയും സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്നേയും ക്ഷണിച്ചിരുന്നു.
നക്‌സലൈറ്റ് സൈദ്ധാന്തികനായിരുന്ന സോമദത്തന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് ഞാന്‍ സംസാരിച്ചത്. കേരളത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡെക്കാര്‍ത്തെയെക്കുറിച്ച് പഠിക്കണമെന്നും എന്നാല്‍ ചരകനെ ക്കുറിച്ച് അറിയണമെന്നില്ലെന്നും സോമദത്തന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നത് ഞാന്‍ ഉദ്ധരിച്ചു. ചരകന്‍ കേരളത്തിലാണ് ജനിച്ചതെന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായതെന്ന് ഞാന്‍ കളിയാക്കി.
കേരളദേശീയതക്ക് ഭാഷാപരമായ അടിത്തറയുണ്ടാക്കിയാല്‍ കന്യാകുമാരിയും കാസര്‍കോടും പുറത്താകും. ഭൂമിശാസ്ത്രപരമായ കേരള സങ്കല്‍പ്പമാണെങ്കില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയാണ് കേരളം. ഇന്ത്യക്കാര്‍ക്ക് എല്ലായിടത്തും പരിചിതമായത് ഭാരത ദേശീയത തന്നെയാണ്.
ഭാരതത്തിന്റെ മണ്ണില്‍ പുല്‍ക്കൊടിയായെങ്കിലും ജനിച്ച് മോക്ഷംനേടണമെന്നാഗ്രഹിക്കുന്ന ജ്ഞാനപ്പാനയിലെ ദേശീയ വികാരമാണ് അത്‌സാംസ്‌ക്കാരിക ദേശീയതയുടെ അടിത്തറ. അതാണ് പാശ്ചാത്യ നാടുകളില്‍ ഉരുത്തിരിഞ്ഞ ദേശീയതയുടെ രീതിശാസ്ത്രം ഭാരതത്തിലും അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. ഉള്ള ഭാരത ദേശീയതയെ തകര്‍ത്ത് നാനാ വിധ മാക്കി വേണം നാനാത്വത്തില്‍ ഏകത്വമുണ്ടാക്കാനെന്ന നക്‌സലൈറ്റ് ദേശീയവാദം എന്തായാലും ജനിക്കും മുന്‍പേ അലസിപ്പോയി ഇപ്പോള്‍ ജിഹാദികളും ഇടത് കളും ചേര്‍ന്ന് ദക്ഷിണഭാരത ദേശീയതയുണ്ടാക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടത്തുന്നുണ്ട്.
നിലവിലുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ദേശീയതക്കെതിരായ വെല്ലുവിളികള്‍ക്കതിരായി ജാഗരൂകരായിരുന്നേ പറ്റൂ. ഇനി ഒരിക്കലും സാംസ്‌ക്കാരികമായ കടന്നാക്രമണം സാദ്ധ്യമല്ലെന്ന നിരാശ ബാധിച്ച ജിഹാദികളും അധികാരം അപ്രാപ്യമാണെന്ന ചിന്തയില്‍ നിലതെറ്റിയ മാര്‍ക്‌സിസ്റ്റ് ചിന്തകരും അന്തംവിട്ട സിദ്ധാന്തങ്ങള്‍ പടച്ചുവിട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. ബുദ്ധഭിക്ഷുക്കളുടെ തലയറുത്തതിന്റെ പ്രതീകമാണ് താലത്തില്‍ വെച്ചതേങ്ങയെന്ന ചരിത്ര ഗവേഷണ പ്രബന്ധങ്ങളും അതിനു വേണ്ടതായ സ്‌ക്കോളര്‍ഷിപ്പുകളും പ്രതീക്ഷിക്കാവുന്നതാണ്.
Discussion about this post