VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

പൗരത്വാവകാശ ഭേദഗതി: എന്തുകൊണ്ട് മുസ്ലിങ്ങളെ ഒഴിവാക്കി?

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
3 April, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

പൗരത്വാവകാശ നിയമഭേദഗതി പ്രകാരം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങള്‍ക്ക്-ക്രൈസ്തവ, പാഴ്‌സി, ഹിന്ദു, സിക്ക്, ജൈന, ബൗദ്ധ മതക്കാര്‍- ഭാരതപൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇതാണ് പ്രതിഷേധത്തിനുകാരണം. ഇക്കൂട്ടത്തില്‍നിന്ന് മുസ്ലിങ്ങളെ മാത്രം ഒഴിവാക്കിയതാണ് എതിര്‍പ്പിന് കാരണം. പ്രതിഷേധക്കാര്‍ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. ഈ രാജ്യങ്ങളിലെല്ലാം മുസ്ലിങ്ങള്‍ ഭൂരിപക്ഷമാണ്. ഭൂരിപക്ഷം എന്ന നിലയില്‍ മേല്‍പ്പറഞ്ഞ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതും അവരാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഭൂരിപക്ഷമായ മുസ്ലിങ്ങളാണ് അവിടത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവ, പാഴ്‌സി, ഹിന്ദു, സിക്ക്, ജൈന, ബൗദ്ധ മതക്കാരെ പീഡിപ്പിക്കുന്നത്. അതായത് അവിടെ മുസ്ലിങ്ങള്‍ പീഡിപ്പിക്കുന്നവരും ബാക്കിയുള്ളവര്‍ പീഡിതരും ആണ്. വേട്ടക്കാരന്‍ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങള്‍ ഇരകളും ആണ്. ഭാരതവിഭജനസമയത്ത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ഏതാണ്ട് 23% ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 3% മാത്രമാണ്. ന്യൂനപക്ഷങ്ങളെ ബലംപ്രയോഗിച്ച് മതംമാറ്റുക, അവരുടെ ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, മതംമാറാന്‍ വിസമ്മതിക്കുന്നവരെ കൊല്ലുക, ന്യൂനപക്ഷങ്ങളുടെ സ്വത്തുകള്‍ കണ്ടുകെട്ടുക തുടങ്ങി അനേകം തരത്തിലുള്ള പീഡനങ്ങള്‍ കൊണ്ട് സഹികെട്ടാണ് ഇവര്‍ ഭാരതത്തിലേയ്‌ക്ക് അഭയം തേടുന്നത്. വസ്തുതകള്‍ ഇതായിരിക്കേ ഈ പീഡനവിധേയരായവര്‍ക്കൊപ്പം പീഡനം നടത്തിയവരെക്കൂടി സ്വീകരിക്കുന്നത് അവര്‍ തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമാകും. ചുരുക്കത്തില്‍ പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നം ഭാരത അതിര്‍ത്തിക്കുള്ളിലേയ്‌ക്കും വ്യാപിക്കും. ഇത് ഭാരതത്തിനുള്ളില്‍ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടാക്കും.

ഒരര്‍ത്ഥത്തിലും പീഡകരേയും പീഡിതരേയും ഒരേപോലെ കാണാന്‍ കഴിയില്ല. പീഡനവിധേയരായവര്‍ക്ക് സുരക്ഷയ്‌ക്കു കൂടിയാണ് അഭയം നല്‍കുന്നത്. പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷപീഡകരായ മുസ്ലിങ്ങളെക്കൂടി സ്വീകരിക്കുന്നത് അവര്‍ തമ്മില്‍ സംഘര്‍ഷത്തിന് കാരണമാകും. ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുക എന്നതിനര്‍ത്ഥം അവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ ഇടമൊരുക്കുക എന്നാണ്. എന്നാല്‍ അവരെ വേട്ടയാടിയവരെക്കൂടി സ്വീകരിച്ചാല്‍ അവര്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാദ്ധ്യമല്ല. മാത്രമല്ല പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷപീഡനം നടത്തിയ മുസ്ലീങ്ങളെ ഇവിടെ സ്വീകരിക്കുന്നത് വഴി ഭാരതത്തിലെ മുസ്ലിങ്ങളും ‘അഭയാര്‍ത്ഥി’കളായി വന്ന മുസ്ലീങ്ങളും ചേര്‍ന്ന് ഭാരതത്തിലും ഇതരമതപീഡനം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ട്. ഇത് ഭാരതത്തില്‍ ആഭ്യന്തരപ്രശ്‌നം ഉണ്ടാക്കും. അതുകൊണ്ട് അഭയാര്‍ത്ഥികളായി ഭാരതത്തിലെത്തിയവര്‍ക്കും ഭാരതത്തിലെ ജനങ്ങള്‍ക്കും സമാധാനപരമായി ജീവിക്കാന്‍ മറുനാടുകളില്‍ നിന്നുള്ള മുസ്ലിങ്ങളെ കൂട്ടത്തോടെ സ്വീകരിക്കാന്‍ ശ്രമിക്കരുത്. ഭരണഘടനയില്‍ പറയുന്ന മതേതരത്വം സംരക്ഷിക്കാന്‍ ഇതാവശ്യമാണ്. മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മുസ്ലിങ്ങള്‍ മതേതരവിശ്വാസികളല്ല എന്നുള്ളത് നാം മനസ്സിലാക്കുന്നു. അവര്‍ ഇസ്ലാമിന്റെ പ്രചാരണത്തിനു വേണ്ടി ഇതരമതസ്ഥരെ പീഡിപ്പിക്കുന്നവരാണ്. ഇങ്ങനെ ഏത് വിധത്തില്‍ നോക്കിയാലും ഇതരരാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഭാരതത്തില്‍ സ്വീകരിക്കുന്നത് നല്ലതല്ല.

ഇനി ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഭാരതത്തില്‍ അഭയം തേടുന്ന എല്ലാവര്‍ക്കും ഭാരതപൗരത്വം നല്‍കുന്നതിന് നിയമമുണ്ട്. അതുവഴി അവര്‍ക്ക് പൗരത്വം നേടാം. ചുരുക്കത്തില്‍ പൗരത്വഭേദഗതി നിയമം പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ഭൂരിപക്ഷം വരുന്ന മുസ്ലിങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളായ ക്രൈസ്തവ, പാഴ്‌സി, ഹിന്ദു, സിക്ക്, ജൈന, ബൗദ്ധ മതക്കാര്‍ക്ക് ഭാരതത്തില്‍ സുരക്ഷിതമായി ജീവിക്കാന്‍ വേണ്ടി അഭയം നല്‍കാനുള്ള നിയമമാണ്. മുസ്ലിങ്ങളുടെ പീഡനം സഹിക്കവയ്യാതെ ഭാരതത്തിലേയ്‌ക്ക് അഭയാര്‍ത്ഥികളായെത്തിയ അവരോടൊപ്പം അവരെ പീഡിപ്പിച്ച മുസ്ലിങ്ങളെക്കൂടി സ്വീകരിക്കുന്നത് തെറ്റാണ്. മുസ്ലിം പീഡനത്തില്‍ നിന്ന് രക്ഷ നേടാനാണ് അവര്‍ അഭയാര്‍ത്ഥികളായത്. അപ്പോള്‍ അഭയം ലഭിക്കുന്ന നാട്ടിലും അവരെ പീഡിപ്പിച്ചവരുണ്ടെങ്കില്‍ പിന്നെ ഏത് വിധത്തിലെ അഭയമാണ് അവര്‍ക്ക് ലഭിക്കുക!

ഇതൊന്നും കണക്കിലെടുക്കാതെ മുസ്ലീംപ്രീണനത്തിലൂടെ വോട്ട് നേടാനുള്ള പ്രതിപക്ഷകക്ഷികളുടെ ശ്രമം തിരിച്ചറിയേണ്ടതും ആവശ്യമാണ്. മാത്രമല്ല ഇസ്ലാം മതവിശ്വാസിയായ പാക്കിസ്ഥാന്‍കാരനും ഭാരതീയനും ‘മുസ്ലിം’ എന്ന ഒരൊറ്റ സംജ്ഞയ്‌ക്ക് കീഴില്‍ വരുന്നത് ഭാരതീയ മുസ്ലിങ്ങളെക്കൂടി ന്യൂനപക്ഷപീഡകരാക്കും, ഇവിടെയും അവര്‍ ആക്രമണകാരികളായ ന്യൂനപക്ഷമാകും. പീഡനം ഭൂരിപക്ഷത്തിനെതിരെയാകും. ഇങ്ങനെ ഭാരതത്തിന്റെ സുരക്ഷ അപകടത്തിലാകും. സിഎഎ ആര്‍ക്കും പൗരത്വം നിഷേധിക്കുന്നില്ല. അത് പീഡിതര്‍ക്ക് പൗരത്വം നല്‍കാനാണ്. സിഎഎ പൗരത്വം നല്‍കാനുള്ള ബില്ലാണ്, ആര്‍ക്കും നിഷേധിക്കാനുള്ളതല്ല. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും മുസ്ലിങ്ങളെ വര്‍ഗീയമായി സംഘടിപ്പിക്കുവാനും അവരുടെ പിന്തുണ നേടാനുമാണ് സിഎഎയെ എതിര്‍ക്കുന്നത്. ഖിലാഫത്ത് കാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ വേറിടല്‍ വാദം ഉണ്ടാകാന്‍ ഇത് കാരണമാകും. ഭാരതീയരായ മുസ്ലിങ്ങളെ ബാധിക്കുന്ന ഒന്നല്ല സിഎഎ എന്നിരുന്നിട്ടും പാകിസ്ഥാനിലെയും മറ്റും മുസ്ലിങ്ങളെ സിഎഎ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം തീര്‍ത്തും വര്‍ഗീയമാണ്.

ShareTweetSendShareShare

Latest from this Category

വീക്ഷണങ്ങളിലൂടെ വായിക്കണം അംബേദ്കറെ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

1845ൽ ഹരിദ്വാറിൽ പൂർണ്ണ കുംഭമേളയായിരുന്നു..

വരൂ സഖാവേ… നമുക്ക് പാടാം…

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭിന്നശേഷി അവകാശ ലംഘനങ്ങള്‍ക്കെതിരെ സക്ഷമയുടെ പ്രതിഷേധ ധര്‍ണ

ഡോക്ടര്‍ജി സ്മൃതിമന്ദിരത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍

പ്രതിഷ്ഠാദ്വാദശി: അയോദ്ധ്യയില്‍ ശ്രീരാമകഥാപൂജ

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലാമേള; തൃശൂര്‍ ജില്ലയ്‌ക്ക് കിരീടം

രാഷ്‌ട്രസേവനം നടത്തേണ്ടത് സമാജ പ്രവര്‍ത്തനത്തിലൂടെ: ഗവര്‍ണര്‍

ബെംഗളൂരുവിൽ മീഡിയ കോൺക്ലേവ്

വിശ്വസംഘശിബിരം സമാപിച്ചു; ലോകത്തിന് ഹിന്ദുജീവിത മാതൃക പകരണം: ഡോ. മോഹന്‍ ഭാഗവത്

ഗോത്രമേഖലകള്‍ മാറ്റത്തിന്റെ പാതയില്‍: സത്യേന്ദ്ര സിങ്

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies