VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

മൃത്യുഞ്ജയഭൂമി..

എം സതീശൻ by എം സതീശൻ
23 June, 2024
in ലേഖനങ്ങള്‍
മോഗ ഷഹീദ് പാര്‍ക്കിലെ സ്മൃതി കുടീരം. ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ച നെഹ്‌റു പാര്‍ക്കിലെ ആര്‍എസ്എസ് സംഘസ്ഥാന്‍ നിലനിന്നിരുന്നത് ഇവിടെയാണ്. ബലിദാനികളുടെ സ്മരണയ്ക്കായി പിന്നീട് പേര് ഷഹീദ് പാര്‍ക്ക് എന്നാക്കുകയായിരുന്നു

മോഗ ഷഹീദ് പാര്‍ക്കിലെ സ്മൃതി കുടീരം. ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമിച്ച നെഹ്‌റു പാര്‍ക്കിലെ ആര്‍എസ്എസ് സംഘസ്ഥാന്‍ നിലനിന്നിരുന്നത് ഇവിടെയാണ്. ബലിദാനികളുടെ സ്മരണയ്ക്കായി പിന്നീട് പേര് ഷഹീദ് പാര്‍ക്ക് എന്നാക്കുകയായിരുന്നു

ShareTweetSendTelegram

മോഗാ സേ ആയാ ഏക് സന്ദേശ്ന ടൂടേഗാ ഭാരത് കഭി ഭി…

1989 ജൂണ്‍ 27ന് ആര്‍എസ്എസ് സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് ദേശത്തിന് നല്‍കിയ രണ്ട് വരി സന്ദേശത്തില്‍ ഒരു ജനതയുടെ സമാനതകളില്ലാത്ത സഹനത്തിന്റെ തുടിപ്പുണ്ടായിരുന്നു. അതിനുമുമ്പുള്ള രണ്ട് ദിവസം അവര്‍ കടന്നുപോയത് തീക്കനല്‍പ്പാതയിലൂടെയാണ്… ഹൃദയം നുറുങ്ങുമ്പോഴും അവര്‍ ആത്മസംയമനം പാലിച്ചു. പെയ്തുതീരാന്‍ വെമ്പിയ കണ്ണീരത്രയും അവര്‍ രാഷ്‌ട്രമാതാവിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു.

ഐതിഹാസികമായ സഹനത്തിന്റെ ആദ്യ അധ്യായം തുടങ്ങുന്നത് രണ്ട് ദിവസം മുമ്പ്, 1989 ജൂണ്‍ 25ന്റെ പുലരിയില്‍ പഞ്ചാബിലെ തിരക്കേറിയ മോഗ നഗരമധ്യത്തിലുള്ള നെഹ്‌റു പാര്‍ക്കില്‍ നിന്നാണ്. അന്ന് ഞായറാഴ്ചയായിരുന്നു. പാര്‍ക്കില്‍ പ്രഭാതനടത്തക്കാര്‍ ധാരാളമുണ്ടായിരുന്നു. കളിച്ചും ചിരിച്ചും കഥ പറഞ്ഞും കുട്ടികളും സ്ത്രീകളുമടക്കമുള്ളവര്‍…. പാര്‍ക്കിന്റെ ഒരു കോണില്‍ ഉയര്‍ത്തിയ ഭഗവധ്വജത്തിന് മുന്നില്‍ അമ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍… എല്ലാം പതിവ് കാഴ്ചകള്‍…

രാവിലെ 5.30നാണ് ശാഖ ആരംഭിക്കുക. പകുതി സമയം പിന്നിട്ടിരുന്നു. പ്രവര്‍ത്തകര്‍ സംഘസ്ഥാനില്‍ ഇരുന്നു. മോഗ താലൂക്ക് സംഘചാലക് ലേഖാരാജ് ധവന്‍ അന്ന് ശാഖയിലെത്തിയിരുന്നു. താലൂക്ക് കാര്യവാഹ് ശിവദയാലുണ്ടായിരുന്നു. എല്ലാവരും ഇരുന്നു. ബൗദ്ധിക് പ്രമുഖ് ചമന്‍ലാല്‍ ആദര്‍ശ ശാഖ എന്ന വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. ദിനാനാഥ് എന്ന സ്വയംസേവകന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ എഴുന്നേല്‍ക്കവേ പൊടുന്നനെ ഒരു വെടിയുണ്ട ശരീരത്തിന് അടുത്തുകൂടി പാഞ്ഞുപോയി. ‘എല്ലാവരും നിലത്ത് അമര്‍ന്ന് കിടക്കൂ’ എന്ന് ചമന്‍ലാല്‍ ഉറക്കെ വിളിച്ചു പറഞ്ഞു. കസേരയില്‍ ഇരിക്കുകയായിയിരുന്ന സംഘചാലക് ലേഖാരാജ് തൊട്ടുപിന്നാലെ വെടിയേറ്റ് നിലം പതിച്ചു. ഒരു ബുള്ളറ്റില്‍ മുഖംമറച്ച് കടന്നുവന്ന രണ്ട് പേര്‍ സ്വയംസേവകര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു. മുതിര്‍ന്ന സ്വയംസേവകരായ മദന്‍ഗോപാല്‍, മദന്‍മോഹന്‍, ഗജാനന്ദ് തുടങ്ങിയവരടക്കം പതിനെട്ട് പേര്‍ ആ സംഘസ്ഥാനില്‍ പവിത്ര ഭഗവയ്‌ക്ക് മുന്നില്‍ പിടഞ്ഞുവീണു. മൂന്ന് സ്വയംസേവകര്‍ പിന്നീട് ആശുപത്രിയില്‍ ജീവന്‍ വെടിഞ്ഞു,

തോളെല്ലിന് വെടിയേറ്റിട്ടും ‘പിടിക്കൂ അവരെ’ എന്ന് ആജ്ഞാപിച്ചുകൊണ്ട് താലൂക്ക് കാര്യവാഹ് ശിവദയാല്‍ അക്രമികള്‍ക്ക് നേരെ പാഞ്ഞടുത്തു. ഒന്നിന് പിറകെ ഒന്നായി ആറ് വെടിയുണ്ടകളാണ് അവര്‍ ശിവദയാലിന് നേരെ ഉതിര്‍ത്തത്. മോഗ സംഘസ്ഥാന്‍ രക്തക്കളമായി… എല്ലാം മൂന്ന് നാല് മിനിട്ട് കൊണ്ട് കഴിഞ്ഞു. വേട്ട കഴിഞ്ഞ് ഖാലിസ്ഥാന്‍ സിന്ദാബാദ് മുഴക്കി പാര്‍ക്കിന്റെ പടിഞ്ഞാറേ ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ച അക്രമികളെ പിടിക്കാനാഞ്ഞ ഓംപ്രകാശ് എന്ന ഗ്രാമീണനും ഭാര്യ ചിന്ദൗര്‍ കൗറിനും നേരെയും അവര്‍ വെടിയുതിര്‍ത്തു. രണ്ടുപേരും പാര്‍ക്കില്‍ വീണുമരിച്ചു. അച്ഛനമ്മമാര്‍ക്കൊപ്പം പാര്‍ക്കിലെത്തി ഓടിക്കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരി ഡിംപലും പാര്‍ക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു കോണ്‍സ്റ്റബിളും ഭീകരതയ്‌ക്കിരയായി.

മോഗയില്‍ ഖലിസ്ഥാന്‍ ഭീകരരുടെ ആക്രമണത്തില്‍ ബലിദാനികളായ സ്വയംസേവകര്‍എന്നെ ഉപേക്ഷിക്കൂ, കുട്ടികളെ രക്ഷിക്കൂ..

അമ്പത്തിമൂന്ന് സ്വയംസേവകരാണ് അന്ന് ശാഖയിലുണ്ടായിരുന്നതെന്ന് അക്കാലത്ത് സേവാപ്രമുഖിന്റെ ചുമതല വഹിച്ചിരുന്ന വിനോദ് ധമീച ഓര്‍ക്കുന്നുണ്ട്. ”എന്താണുണ്ടാവുന്നതെന്ന് മനസിലായതേയില്ല. കുട്ടികള്‍ അടക്കമുള്ളവര്‍ ശാഖയില്‍ വ്യായാമപരിശീലനവും കളിയും പാട്ടുമായി ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ആകെ രക്തക്കളമായിരുന്നു. എന്റെ മടിയില്‍ കിടന്നാണ് ശിവദയാല്‍ പോയത്. സാഹസികനായിരുന്നു. അക്രമത്തെ തെല്ലും ഭയക്കാതെ, അവരെ പിടിക്കൂ എന്ന് പറഞ്ഞ് അദ്ദേഹമാണ് മുന്നോട്ടുകുതിച്ചത്. ജീവന് വേണ്ടി പിടയുമ്പോഴും ശിവദയാല്‍ പറഞ്ഞു, എന്നെ ഉപേക്ഷിക്കൂ… നിങ്ങള്‍ കുട്ടികളെ നോക്കൂ… അവരുടെ ജീവന്‍ രക്ഷിക്കൂ…. എന്നെ ഇവിടെത്തന്നെ വിടൂ… ഇത് നമ്മുടെ സംഘസ്ഥാനല്ലേ….” ഇത് പറയുമ്പോള്‍ വിനോദ് ധമീചയുടെ ചുണ്ട് വിറകൊള്ളുന്നുണ്ടായിരുന്നു.

ജീവന്റെ തുടിപ്പ് ശേഷിച്ചവരുമായി ആശുപത്രിയിലേക്ക് പാഞ്ഞു. മൂന്ന് പേര്‍ കൂടി അന്ന് വൈകുന്നതിനകം ജീവന്‍ വെടിഞ്ഞിരുന്നു. ആശുപത്രിയിലെത്തുമ്പോഴാണ് എനിക്കും വെടിയേറ്റെന്ന് അറിഞ്ഞത്. സാരമായിരുന്നില്ല. ഹൃദയമാകെ നീറിപ്പിടിച്ചിരുന്നപ്പോള്‍ ശരീരത്തിനേറ്റ മുറിവ് അറിയാതെ പോയതാകും…, വിനോദ് ധമീച നിസംഗനായി പറഞ്ഞു.

മോഗയിലെ വാര്‍ത്തകള്‍ കാട്ടുതീയായി നാടെങ്ങും പരന്നു. പഞ്ചാബിലുടനീളം അമര്‍ഷവും ആശങ്കയും കത്തിപ്പടര്‍ന്നു. സര്‍ക്കാര്‍ നാടെങ്ങും കര്‍ഫ്യൂ പ്രഖ്യാപിച്ചു. പഠാന്‍കോട്ടില്‍ അന്ന് ആര്‍എസ്എസ് സംഘശിക്ഷാ വര്‍ഗ് നടക്കുകയായിരുന്നു. സര്‍കാര്യവാഹ് എച്ച്.വി. ശേഷാദ്രി എത്തിയിരുന്നു. സംസ്ഥാന ചുമതലയുള്ളവരൊക്കെ പാഞ്ഞെത്തി. പ്രാന്ത സഹസംഘചാലക് ലജ്പത് റായ്, പ്രാന്തപ്രചാരക് വിശ്വനാഥ്, സംഭാഗ് പ്രചാരക് അശോക് പ്രഭാകര്‍…. സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന്റെ ചരട് പൊട്ടാതിരിക്കാന്‍ അവര്‍ ആത്മവിശ്വാസം കൊണ്ട് സമാശ്വാസം പകര്‍ന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നു.

ഉച്ചയോടെ ഒന്നിന് പിന്നാലെ ഒന്നായി ചേതനയറ്റ ശരീരങ്ങള്‍ നെഹ്‌റു പാര്‍ക്കിലേക്കെത്തി. അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് അടല്‍ബിഹാരി വാജ്‌പേയ് എത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി ഭൂട്ടാസിങ് പ്രദേശത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത വലിയ പ്രതിഷേധത്തിന് ഇടയാക്കി. അദ്ദേഹത്തെ ജനം വഴിയില്‍ തടഞ്ഞു. ഡിജിപി കെ.പി.എസ് ഗില്ലിന്റെ നേതൃത്വത്തിലുള്ള പോലീസ് ജനത്തെ തല്ലിച്ചതച്ചു. ഒടുവില്‍ ജനക്കൂട്ടത്തോട് അടല്‍ജി സംസാരിച്ചു. അക്രമികള്‍ തീവ്രവാദികളാണ്. ഭൂട്ടാസിങ്ജി കേന്ദ്രമന്ത്രിയാണ്. അന്തിമാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് അവസരമൊരുക്കണം. അതിന് സാധിച്ചില്ലെങ്കില്‍ നമ്മളുയര്‍ത്തുന്ന ജനാധിപത്യത്തിന് എന്ത് അര്‍ത്ഥമാണുള്ളത്, അടല്‍ജി ചോദിച്ചു. ഭൂട്ടാസിങ് എത്തി, കണ്ടു, പുഷ്പാര്‍ച്ചന ചെയ്തു, മടങ്ങി.

അവര്‍ ആഗ്രഹിച്ചത് ഹിന്ദു-സിഖ് കലാപം

ഹൃദയഭേദകമായിരുന്നു ശ്മശാനഭൂമിയിലെ കാഴചകള്‍… ഒന്നിന് പിന്നാലെ ഒന്നായി ചിതകള്‍ ഒരുങ്ങി. പതിനൊന്നുകാരനായ നീരജ് ഗുപ്തയും അച്ഛന്‍ ഓംപ്രകാശ് ഗുപ്തയും അടുത്തടുത്ത ചിതകളിലെരിഞ്ഞു. ഭഗവന്‍ദാസ്, അനന്തരവന്‍ ജഗദീശ് ഭഗത്, ഓംപ്രകാശ്, പത്‌നി ചിന്ദൗര്‍, പിഞ്ചുമകള്‍ ഡിംപല്‍, ലേഖാരാജും ശിവദയാലും അടക്കമുള്ള ധീരസ്വയംസേവകര്‍…. മൂകതയായിരുന്നു എങ്ങും. കാറ്റിന് പോലും മരണത്തിന്റെ ഗന്ധമുണ്ടായിരുന്നു. നിശബ്ദതയ്‌ക്ക് മീതെ അടല്‍ജിയുടെ സൗമ്യമായ ശബ്ദമുയര്‍ന്നു. ”അവര്‍ ഭീരുക്കളാണ്. ഭാരതമാതാവിന്റെ ശക്തി കുടികൊള്ളുന്നത് ഏതേത് ഹൃദയങ്ങളിലാണെന്ന് അവര്‍ മനസിലാക്കിയിട്ടുണ്ട്. മുഖം മറച്ചെത്തിയ അക്രമികള്‍ ആര്‍എസ്എസ് ശാഖയിലേക്ക് എത്തിയത് അതുകൊണ്ടാണ്. പഞ്ചാബിലുടനീളം ഒരു ഹിന്ദു-സിഖ് കലാപം അവര്‍ ആഗ്രഹിക്കുന്നു. മോഗയിലെ ബലിദാനങ്ങളില്‍ പ്രക്ഷുബ്ധരായി നാം നമ്മുടെ സിഖ് സഹോദരരെ കൊന്നൊടുക്കുമെന്നും നാട് അരക്ഷിതാവസ്ഥയിലാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. രാഷ്‌ട്രത്തിന്റെ ഏകത തകര്‍ത്തുകളയാമെന്നാണ് ആ ഭീരുക്കള്‍ കരുതുന്നത്….”

കാര്യം കൃത്യമായിരുന്നു. ആശയക്കുഴപ്പമേതുമില്ലാതെ ഓരോ സ്വയംസേവകനും സംയമനത്തിന്റെ അനിവാര്യത എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞു. അവര്‍ക്ക് ഉറങ്ങാന്‍ നേരമുണ്ടായില്ല. തിരിച്ചടി ഭയന്ന സിഖ് സഹോദരരെ അവര്‍ ചേര്‍ത്തുപിടിച്ചു. മുഗളാക്രമകാലത്ത് ഹിന്ദുധര്‍മ്മം സംരക്ഷിക്കാന്‍ കൃപാണ്‍ ധരിച്ച ശിഖപാരമ്പര്യം ശാഖകളില്‍ കേട്ട കഥ മാത്രമല്ലെന്ന് അവര്‍ പരസ്പരം മനസിലാക്കി.

ജൂലൈ 26, പുലര്‍ച്ചെ 5.30… മോഗ ശാഖയില്‍ പതിവ് വിസില്‍ മുഴങ്ങി… ഇന്നലെക്കൊണ്ട് അസ്തമിച്ചുപോകുമെന്ന് ഭീകരര്‍ കരുതിയ അതേ സംഘസ്ഥാനില്‍ അടുത്ത ദിവസവും ശാഖ നടന്നു. തിങ്കളാഴ്ചയായിരുന്നിട്ടും അറുപതിലേറെപ്പേര്‍ എത്തി. ഭഗവധ്വജമുയര്‍ത്തി, പ്രണാം ചെയ്തു. ഒരുമണിക്കൂര്‍ നേരം ശാഖ സജീവമായിനടന്നു, ഗണഗീതം പാടി, പ്രാര്‍ത്ഥന ചൊല്ലി… തലേന്നാളത്തെ ഭീകരവേട്ടയെത്തുടര്‍ന്ന് പാര്‍ക്ക് അടച്ചിരുന്നു. ഭയം മൂലം പതിവ് പ്രഭാതനടത്തക്കാര്‍ പലരും എത്തിയിരുന്നില്ല. പക്ഷേ സ്വയംസേവകര്‍… വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍. നെഞ്ചത്ത് കൈചേര്‍ത്തുവച്ച് ഭാരത് മാതാ കി ജയ് വിളിച്ച് ശാഖയില്‍ പങ്കെടുത്ത് മടങ്ങി… മരണത്തെ ജയിച്ചവര്‍ എന്ന് മോഗയിലെ ശാഖയെ ചൂണ്ടിക്കാട്ടി പഞ്ചാബിലെ പത്രങ്ങള്‍ എഴുതി.

അന്ന് പഞ്ചാബിലാകെ ബിജെപി ബന്ദ് പ്രഖ്യാപിച്ചിരുന്നു. നിരത്തുകള്‍ സജീവമായില്ല. കടകള്‍ അടഞ്ഞു കിടന്നു. എന്നാല്‍ പഞ്ചാബിലുടനീളം പതിവുപോലെ ശാഖകള്‍ കൃത്യസമയത്ത് നടന്നു. ജലന്ധറില്‍, ലുധിയാനയില്‍, പഠാന്‍കോട്ടില്‍, പട്യാലയില്‍, കട്കര്‍കലാനില്‍… എല്ലായിടത്തും… മോഗ വിഘടനവാദികള്‍ക്ക് മറുപടി നല്കിയത് അങ്ങനെയാണ്. ഭാരതത്തെ ഒരുകാലത്തും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ആ നാട് വിളിച്ചുപറഞ്ഞു. നെഹ്‌റു പാര്‍ക്ക് ഷഹീദ് പാര്‍ക്കായി. അമരബലിദാനികളുടെ ചോരയില്‍ പിന്നെയും നൂറ് നൂറ് പുതുനാമ്പുകളുയര്‍ന്ന മൃത്യുഞ്ജയഭൂമി.

കണ്ണീരായി ജ്വലിച്ച് പ്രഭ്‌ജോത്

ആദ്യമായി ശാഖയിലെത്തിയതാണ് അന്ന് പ്രഭ്‌ജോത് സിങ്. പതിനൊന്നുവയസുകാരന്‍. ശാഖയില്‍ പോകണം. കൂട്ടുകാരന്‍ നീരജ് ഗുപ്തയ്‌ക്കൊപ്പം കളിക്കണം. തലേന്ന് അമ്മയോട് പറഞ്ഞ് അവന്‍ ചട്ടം കെട്ടി. പുലര്‍ച്ചെ മൂന്ന് മണിക്ക് അവന്‍ ഉണര്‍ന്നു. പ്രഭ്‌ജോത്… നേരം പുലര്‍ന്നിട്ടില്ല. അഞ്ചരയ്‌ക്കാണ് അവിടെ ശാഖ. ഇപ്പോഴേ എന്തിനാണ് ഉണരുന്നത്. സമയമാകട്ടെ, നിന്നെ ഞാന്‍ അവിടെ കൊണ്ടാക്കാം… എന്ന് അമ്മ ശകാരിച്ചു. അവന് ഉറക്കം വന്നില്ല. ആദ്യമായി ശാഖയില്‍ പോകുന്നതിന്റ ആവേശമായിരുന്നു ഉള്ളില്‍.. ശാഖ തുടങ്ങുന്നതിന് പത്ത് മിനിട്ട് മുമ്പ് പ്രഭ്‌ജോതിനെ അമ്മ ശാഖയില്‍ കൊണ്ടുവിട്ട് മടങ്ങി… പ്രഭ്‌ജോത് പിന്നെ മടങ്ങിയില്ല… ശാഖയിലെ അവന്റെ ആദ്യദിവസമായിരുന്നു അത്… അനശ്വര ദിവസവും.

ShareTweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തി ആഘോഷവും മാധ്യമ പുരസ്‌കാര സമർപ്പണവും നാളെ

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies