VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

വിശ്വപ്രകൃതിയുടെ മഹോത്സവം: ജെ. നന്ദകുമാര്‍

ജെ. നന്ദകുമാര്‍ by ജെ. നന്ദകുമാര്‍
20 November, 2024
in ലേഖനങ്ങള്‍
ShareTweetSendTelegram

ജെ. നന്ദകുമാര്‍
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍

നാലാമത് ‘ലോകമന്ഥന്‍’ 22 ന് ഭാഗ്യനഗറിലെ (ഹൈദരാബാദ്) ശില്‍പ കലാവേദികയില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യും. 2016 ല്‍ ഭോപാലില്‍ തുടക്കം കുറിച്ച ഈ വൈചാരിക മേള പങ്കെടുക്കുന്നവരുടെ എണ്ണംകൊണ്ടും പ്രദര്‍ശിപ്പിക്കുന്ന കലാരൂപങ്ങളുടെ വൈവിധ്യംകൊണ്ടും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ മൗലികത കൊണ്ടും ഭാരതത്തിലെ ഏറ്റവും വലിയ സാംസ്‌കാരികോത്‌സവമായിക്കഴിഞ്ഞു. കാലദേശാതിവര്‍ത്തിയായ നമ്മുടെ തനത് സംസ്‌കൃതിയെ ബൗദ്ധിക-സാംസ്‌കാരിക ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ ലോകമന്ഥന്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

വൈചാരിക മഥനം

‘ഭാരതീയ മനസിനെ ഔപനിവേശികതയില്‍നിന്ന് മുക്തമാക്കുക’ (Decolonosing Indian minds) എന്ന 2016ലെ ഭോപാലിലെ ആദ്യ മന്ഥന്റെ മുഖ്യപ്രമേയം സാര്‍വത്രികമായി ചര്‍ച്ച ചെയ്തു. ആ സംവാദത്തിന് ക്രിയാത്മകമായ മാനം നല്‍കി എന്നതാണ് റാഞ്ചിയില്‍ ചേര്‍ന്ന രണ്ടാം ലോകമന്ഥന്റെ സംഭാവന. അവിടെ ചര്‍ച്ചയായത് കോളനിവല്‍കൃത ഭാരതീയ മനസിന്റെ മുക്തി എന്നതിനപ്പുറം എന്ത് എന്നതായിരുന്നു. റാഞ്ചിയില്‍ മുഖ്യപ്രമേയം അവതരിപ്പിച്ചത് ഭാരതത്തിലെ വൈചാരിക മേഖലക്ക് തനത് സംഭാവനകള്‍ ഏറെ ചെയ്തിട്ടുള്ള രംഗഹരി എന്ന മലയാളികളുടെ ഹരിയേട്ടനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഡീ കോളനൈസേഷന്‍’ എന്ന പ്രക്രിയ പൂര്‍ണമല്ല- ഒരു വാചകത്തിലെ അര്‍ധവിരാമം മാത്രമേ ആകുന്നുള്ളൂ. പൂര്‍ണമാകണമെങ്കില്‍ വേറൊന്നുകൂടി ചേര്‍ക്കണം. അപ്പോഴേ വാചകത്തിന് പൂര്‍ണ വിരാമം ഇടാനാവൂ- അതായത് ഭാരതീയ മനസിനെ ഔപനിവേശികതയില്‍നിന്ന് മുക്തമാക്കുന്നു. എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന അവസ്ഥയില്‍നിന്ന് മനസ് ശൂന്യമാക്കപ്പെടുന്നു എന്നാണര്‍ത്ഥം. ശൂന്യത അതേപോലെ തുടരാന്‍ പ്രക്രിയ ഒരിക്കലുമനുവദിക്കില്ല. കാരണം പ്രകൃതി ശൂന്യതയെ വെറുക്കുന്നു (Nature Abhors Vaccum). നന്മ കൊണ്ട് നാം മനസെന്ന പാത്രം നിറയ്‌ക്കുന്നില്ലെങ്കില്‍ പ്രകൃതി അവിടം തിന്മ കൊണ്ട് നിറയ്‌ക്കും. അപ്പോള്‍ നാം പാശ്ചാത്യ വൈകൃതങ്ങളൊഴിഞ്ഞുപോകുന്ന ഇടം ഭാരതീയ ജ്ഞാനസമ്പത്തുകൊണ്ട് നിറയ്‌ക്കണം. റാഞ്ചിയിലെ രണ്ടാം മന്ഥനില്‍ ആ വിഷയമായിരുന്നു പ്രധാനമായും ലോകപാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്തത്. ഐകെഎസ് (Indian Knowledge System) മുഖ്യധാരാ സംവാദ വിഷയമായി മാറുന്നതും അതില്‍ തനത് ജ്ഞാന-വിജ്ഞാനങ്ങളും കാവ്യ-കഥാഖ്യാനങ്ങളും സ്ഥാനം പിടിക്കുന്നതും അന്നുമുതലാണെന്ന് പറയാം. റാഞ്ചിക്കുശേഷം ഗുവാഹത്തിയിലേക്ക് എത്തുമ്പോഴേക്കും ലോകമന്ഥന്‍ ദേശീയതലത്തിലെ ഏറ്റവും വലിയ വൈചാരിക-സാംസ്‌കാരിക മേളയായി മാറിക്കഴിഞ്ഞു.

ഫോക്കിനപ്പുറം ലോക്തനത് കലകളും കലാകാരന്മാരും സാംസ്‌കാരിക മുഖ്യധാരകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ വന്‍തോതില്‍ ഇടംപിടിക്കുന്നതും അംഗീകരിക്കപ്പെടുന്നതും ഈ കാലയളവിലാണ്. ‘ലോക്’ അഥവാ തനത് പാരമ്പര്യങ്ങളെ ഫോക് ആയി പരിഭാഷപ്പെടുത്തുന്നതിലെ ദുഷ്ടലാക്കും ചര്‍ച്ച ചെയ്യപ്പെട്ടുതുടങ്ങി. ‘ഫോക്’ എന്ന ആംഗല പദത്തിന് നിന്ദാസൂചകമായ ഒരു അര്‍ത്ഥതലമുണ്ടെന്ന തിരിച്ചറിവ് ‘ഫോക്കിനപ്പുറം ലോക്’ (Lok beyond folk) എന്ന ചിന്തയ്‌ക്ക് തുടക്കംകുറിച്ചു. ക്ലാസിക് അല്ലാത്തത് ആധുനികമല്ലാത്തത്, ശാസ്ത്രീയമല്ലാത്തത് എന്നൊക്കെയാണല്ലോ ഫോക് എന്ന പദത്തിനര്‍ത്ഥം കൊടുത്തു കാണുന്നത്. ഫോക് ഡാന്‍സും ക്ലാസിക്കല്‍ ഡാന്‍സും ഫോക് മ്യൂസിക്കും ക്ലാസിക്കല്‍ മ്യൂസിക്കും പോലെയുള്ള തരംതിരിവുകള്‍ അര്‍ത്ഥമാക്കുന്നത് മറ്റെന്താണ്? നമ്മുടെ പരമ്പരാഗത ജീവിതശൈലിയേയും വീക്ഷണത്തേയും അവഹേളിക്കാനും പ്രാകൃതമെന്ന് വിധിച്ച് തള്ളിക്കളയാനും ഉള്ള സൈദ്ധാന്തിക പരിസരം സൃഷ്ടിക്കുന്നതിന് ഈ വേര്‍തിരിവ് കാരണമാകുന്നുണ്ട്. ഇത്തരം നിഷേധാത്മക ആഖ്യാന നിര്‍മിതിക്കെതിരെയുള്ള ഒരു വൈചാരിക യുദ്ധം കൂടിയാവുന്നു ലോകമന്ഥന്‍.

ലോക്മന്ഥന്‍ എന്ന് പറയുമ്പോള്‍ അതേതെങ്കിലും പ്രത്യേക ജാതിയേയോ വര്‍ഗത്തെയോ കുറിക്കുന്ന ഒന്നല്ല. ഒരു വിശേഷപ്രദേശത്ത് താമസിക്കുന്ന ആളുകളുടെ ജീവിതമോ കലയോ കഥയോ ശാസ്ത്രമോ മാത്രമല്ല അതിന്റെ വിവക്ഷ. തനതു പാരമ്പര്യത്തിന്റെ സമഗ്രതയും സര്‍വാശ്ലേഷിത്വവും ശാസ്ത്രീയതയും മൗലികതയുമാണ് വിചാര മഥനത്തിന് വിധേയമാക്കുക. അതുകൊണ്ട് ‘ലോക്’ എന്നാല്‍ സമഗ്രതയെ, ഏകാത്മതയെ, മൗലികതയെ സൂചിപ്പിക്കുന്ന പദമാണ്. കൃത്രിമമായ കൂട്ടിച്ചേര്‍ക്കലുകളോ ചിട്ടപ്പെടുത്തലുകളോ കലര്‍പ്പുകളോ ഇല്ലാത്ത പരിശുദ്ധമായ സ്വാഭാവികതയുടെ പേരാണ് ‘ലോക് എന്നത്.

മലയാളത്തിന്റെ പ്രിയങ്കരനായ കവി പി. കുഞ്ഞിരാമന്‍ നായര്‍ ‘സൗന്ദര്യദേവത’യില്‍ എഴുതിയത് ഈ വസ്തുതയാണ്.
”ചേണെഴുമുള്‍പ്പൂവിതളില്‍
പുഴുക്കുത്തു വീണില്ല
നൂതന വിദ്യ തന്‍ വേലയാല്‍
വിസ്തൃത സൗന്ദര്യ പാഠം
പഠിച്ച നീ വിശ്വപ്രകൃതിയാള്‍
തന്‍ കലാശാലയില്‍”

പ്രകൃതിയുടെ കലാശാലയില്‍നിന്നുള്ള പാഠമാണിവിടെ മുഖ്യം. ആ അനാഘ്രാത ലാവണ്യത്തെക്കുറിച്ചാണ് ലോകമന്ഥനിലെ സംവാദങ്ങളും പ്രദര്‍ശനങ്ങളുമാകെ. മികച്ച പിന്നണിഗായികയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അനുഗ്രഹീത ഗായികയും ദേശീയ പുരസ്‌കാരജേതാവുമായ നാഞ്ചിയമ്മ നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. ചിലര്‍ ക്രൂരമായ ചോദ്യങ്ങള്‍ കൊണ്ട് കുഴപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സഹജമായ ലാളിത്യത്തോടെ, എന്നാല്‍ അഭിമാനത്തോടെ അവര്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് പാട്ട് പഠിക്കാന്‍ ഒരു സ്‌കൂളിലും പോകണ്ട. ഞങ്ങള്‍ ജനിച്ച് വളര്‍ന്ന താഴ്‌വാരത്ത് ആയിരക്കണക്കിന് വര്‍ണങ്ങളില്‍ പൂത്തുലയുന്ന നൂറുകണക്കിന് പൂക്കളുണ്ട്. അവിടെനിന്നാണ് ഞങ്ങള്‍ പാടാന്‍ പഠിച്ചത്. ഞങ്ങളുടെ മലമുകളില്‍ പാറിനടക്കുന്ന എണ്ണമറ്റ പക്ഷികളുണ്ട്. അവയുടെ ശബ്ദധാര കേട്ടാണ് ഞങ്ങള്‍ പാടിത്തുടങ്ങിയത്.” ഈ സ്വാഭാവികതയാണ് തനത് പാരമ്പര്യത്തിന്റെ ശക്തിയും സൗന്ദര്യവും.

ലോകാവലോകനം

ഇത്തവണ ചര്‍ച്ച ചെയ്യുന്ന മുഖ്യവിഷയം ലോകാവലോകനം എന്നതാണ്. തനത് സംസ്‌കാരത്തെയും പാരമ്പര്യത്തെയും പിന്‍പറ്റുന്ന സമൂഹത്തിന്റെ ജീവിതത്തെ സമഗ്രമായി നിരീക്ഷിക്കുകയും ആഴത്തില്‍ വിലയിരുത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഉപവിഷയങ്ങളായി വിഭജിച്ചാണ് ചര്‍ച്ചാസത്രങ്ങള്‍. ഒന്നാമത്തേത് ‘ലോകവിചാരം.’ തനത് സമാജങ്ങള്‍ ശാസ്ത്ര-സാങ്കേതിക-ദാര്‍ശനിക മേഖലയില്‍ ഏറെ മുന്നേറിയിരുന്നു. കൃഷി, ലോഹശാസ്ത്രം, ആരോഗ്യം, സൃഷ്ടിസങ്കല്‍പം, പ്രപഞ്ചഘടനാശാസ്ത്രം, കാലാവസ്ഥാ നിരീക്ഷണം ഒക്കെ അതില്‍പ്പെടുന്നു. കൃത്യമായ ഈ വൈചാരിക അടിത്തറയുടെ പിന്‍ബലത്തില്‍ ചിട്ടപ്പെടുത്തിയ വിവിധ വ്യവസ്ഥ (Systems) കളുണ്ട്. കുടുംബം, വിദ്യാഭ്യാസം, സുരക്ഷ, ന്യായം ആദിയായ വ്യവസ്ഥകള്‍ തികച്ചും പ്രസക്തവും സ്വാഭാവികവുമായി ഉരുത്തിരിഞ്ഞുവന്നതാണ്. അതാണ് ‘ലോകവ്യവസ്ഥ’ എന്ന രണ്ടാം ഉപവിഷയം. ഇതിനപ്പുറമാണ് വിശിഷ്ടമായ വ്യവഹാരം അഥവാ പ്രായോഗിക ജീവിതചര്യ. അതിന്റെ അടിസ്ഥാനം ആദ്യം പറഞ്ഞ ലോകവിചാരവും അതിന്റെ അടിസ്ഥാനത്തില്‍ സമൂഹം സ്വീകരിച്ച് പ്രാവര്‍ത്തികമാക്കിയ ജീവിതചര്യയും പെരുമാറ്റവുമാണ്. വ്യക്തിയും വ്യക്തിയും തമ്മിലും വ്യക്തിയും സമൂഹവും തമ്മിലും, സമൂഹവും പ്രകൃതിയും തമ്മിലും അതിസുന്ദരവും ഹാര്‍ദവുമായ പെരുമാറ്റ രീതികളും വികസിച്ചുവന്നിട്ടുണ്ട്. ആധുനിക പാശ്ചാത്യ രീതിയില്‍ കാണുന്ന കേവലം മനുഷ്യകേന്ദ്രിതമായ ഒന്നല്ല അത്. വേര്‍തിരിക്കുന്നതോ വിവേചനത്തിന് കാരണമായതോ ആയ വ്യവഹാരമല്ല പ്രാചീന സംസ്‌കൃതിയില്‍ ഉണ്ടായിരുന്നത്. വിവിധ ചര്‍ച്ചാ സത്രങ്ങളില്‍ ഈ വശവും കൂലങ്കഷമായി മഥനം ചെയ്യും.

ഉദ്ഘാടന സഭയ്‌ക്ക് പിന്നാലെ നടക്കുന്ന ആദ്യ സെഷനില്‍ പ്രശസ്ത ചിന്തകന്‍ പവന്‍ഗുപ്ത ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മുഖ്യവിഷയാവതരണം നടത്തും. തുടര്‍ന്ന് എട്ട് സത്രങ്ങളായി മുന്‍പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

നാലാം ലോകമന്ഥന്റെ സവിശേഷത ‘വിശ്വമേകം ഭവത്യേക നീഡം’ എന്ന പ്രമാണത്തെ പ്രഖ്യാപിക്കുന്നു എന്നതാണ്. ഇന്നത്തെ രാഷ്‌ട്രീയ ഭാരതത്തിന് പുറത്തുനിന്നുള്ള പ്രതിനിധികളും കലാസംഘങ്ങളും ഇത്തവണ പങ്കെടുക്കുന്നു. സെമിറ്റിക് പൂര്‍വ സംസ്‌കാരങ്ങളെ പിന്‍പറ്റുന്ന സമൂഹങ്ങളായ അര്‍മേനിയ, ലിത്വാനിയ, യെസീദി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സാംസ്‌കാരിക സംഘങ്ങള്‍ അവരുടെ കലാപ്രദര്‍ശനത്തോടൊപ്പം സൂര്യാരാധന, അഗ്ന്യാരാധന തുടങ്ങിയ ധാര്‍മികാനുഷ്ഠാനങ്ങളും അവതരിപ്പിക്കും. ബാലിയില്‍നിന്നുള്ള സംഘം രാമായണത്തെ ആധാരമാക്കിയ ‘കേചക്’ നൃത്തം അവതരിപ്പിക്കും. തെലങ്കാനയ്‌ക്ക് പുറമെ എട്ട് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക-വിനോദസഞ്ചാര വിഭാഗങ്ങളും പ്രാചീന ഭക്ഷണ പദ്ധതി മുതല്‍ തനത് കായികവിനോദങ്ങളും വരെ വ്യത്യസ്ത സ്റ്റാളുകളില്‍ നിറയും.

മുഖ്യപ്രദര്‍ശിനിയുടെ പ്രമേയം കാകാതിയ മുതല്‍ ബസ്തര്‍ വരെ എന്നതാണ്. ആന്ധ്ര, തെലങ്കാന, കര്‍ണാടക, കലിംഗമൊക്കെ വ്യാപിച്ച മഹത്തായ ഭാരതീയ ഹിന്ദു സാമ്രാജ്യമായിരുന്ന കാകാതിയ ആണ് വിജയനഗര സാമ്രാജ്യത്തിനും അതുവഴി മറാത്താ ശക്തിക്കും പ്രേരണയായത്. മുഖ്യധാരാ ചരിത്രപുസ്തകങ്ങളില്‍ ഇടം പിടിച്ചിട്ടില്ലാത്ത ഈ വസ്തുതകള്‍ യഥാതഥമായി ശില്‍പകലാവേദിയുടെ മുന്നില്‍ സ്ഥാപിക്കും. ഈ പ്രദര്‍ശിനികളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു നിര്‍വഹിക്കും. വൈകിട്ട് സാംസ്‌കാരിക പ്രദര്‍ശനങ്ങളുടെ സമാരംഭം കേന്ദ്രമന്ത്രി കിഷന്റെഡ്ഡി കുറിക്കും. ആദ്യ കലാപരിപാടി സവിശേഷമായ ആദ്ധ്യാത്മിക സാധനയുടെ ഭാഗമായ കാലസങ്കര്‍ഷിണി പ്രവേശമാണ്. കശ്മീരി ശൈവ പദ്ധതിയുടെ മുഖ്യ ദര്‍ശനങ്ങളിലൊന്നായ ക്രമകാളി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ അഭിനവഗുപ്താചാര്യന്‍ സൃഷ്ടിച്ച ദ്വാദശകാളീസ്‌തോത്രത്തിന്റെ നൃത്താവിഷ്‌കാരമാണിത്. പ്രസിദ്ധ നര്‍ത്തകിയും ചലച്ചിത്രതാരവുമായ രചനാ നാരായണന്‍കുട്ടിയാണ് കുച്ചുപ്പുടിയിലൂടെ ഇത് അവതരിപ്പിക്കുന്നത്. 24 ന് സമാപനസഭയില്‍ മാര്‍ഗദര്‍ശനം നല്‍കുന്നത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആയിരിക്കും. ലോകമന്ഥനില്‍ ഉടനീളം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും എന്നത് പരിപാടിയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നു.

ShareTweetSendShareShare

Latest from this Category

രാഷ്‌ട്രമാവണം ലഹരി

സംഘം നൂറിലെത്തുമ്പോൾ..

കാഴ്ചാനുഭവങ്ങളുടെ ‘അരവിന്ദം’

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലക്ഷ്മണനും അശ്വത്ഥാമാവും

പുതുയുഗത്തിന്റെ ഉദയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ചങ്ങനാശേരി കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം പുരസ്കാര നിറവിൽ…

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

കുടുംബ സങ്കൽപ്പത്തിലാണ് ഭാരത സംസ്കൃതിയുടെ നിലനിൽപ്പ് : പ്രൊഫ.രവീന്ദ്ര ജോഷി

ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം നിതിൻ അംബുജനും എം. എ അബ്ദുൾ നാസറിനും

ഷാജി എൻ കരുൺ ‘പിറവി’യിലൂടെ പുതിയ സിനിമക്ക് പിറവി കൊടുത്ത സംവിധായകൻ: ഡോ. ജെ. പ്രമീളാ ദേവി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

Load More

Latest English News

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Devi Ahilya Revived Centers of Culture Destroyed by Invaders: Smriti Irani

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies