രാജന്‍ വസായ്
മുംബൈ: ഗുജറാത്ത് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ കാസാ എന്ന ഗ്രാമത്തില്‍ രണ്ടു സന്യാസിശ്രേഷ്ഠരെയും അവരുടെ ഡ്രൈവറെയും അതിനിഷ്ഠുരമായി പ്രദേശവാസികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയത് ഇന്ത്യ മുഴുവന്‍ വളരെ ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഇക്കാര്യം യഥാസമയം ജനങ്ങളിലേക്കെത്തിക്കാതെയും ഇതുസംബന്ധിച്ച യാഥാര്‍ഥ്യം ജനങ്ങളില്‍ നിന്നു മറച്ചുവച്ചും ഒട്ടുമിക്ക മാധ്യമങ്ങളും ഈ ആക്രമണത്തെ ന്യായീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നാസിക്കിലെ ത്രയംബകേശ്വറിലുള്ള ശ്രീ പാഞ്ച് ദക്ഷിണ ജുനാഅഖാഡയിലെ സന്യാസി ശ്രേഷ്ഠന്മാരായ സ്വാമി സുശീല്‍ഗിരി മഹാരാജ്, സ്വാമി കല്‍പവൃക്ഷഗിരി മഹാരാജ് എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറായ മുംബൈ കാന്തിവലി സ്വദേശിയായ നിലേഷ് തേല്‍ഡനേയും ആണ് കൊല്ലപ്പെട്ടത്. ഈ സന്യാസി ശ്രേഷ്ഠന്മരുടെ ഗുരുപരമ്പരയില്‍പ്പെട്ട ഒരു സന്യാസിവര്യന്‍ ഗുജറാത്തിലെ സൂറത്തില്‍ സമാധിയായി. ആ സന്യാസിവര്യന് പ്രണാമം അര്‍പ്പിക്കാനാണ് ഇവര്‍ നാസിക്കില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ മഹാരാഷ്ട്ര- ഗുജറാത്ത് അതിര്‍ത്തി അടച്ചിരുന്നതിനാല്‍ അവര്‍ക്ക് പാല്‍ഘറിലെ അതിര്‍ത്തിയില്‍ നിന്നും മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞാണ് അതിര്‍ത്തി ഗ്രാമമായ കാസയിലുള്ള നാട്ടുപാതയില്‍ കൂടി യാത്ര ചെയ്താല്‍ ഗുജറാത്തിലേക്ക് പ്രവേശിക്കാമെന്ന് ഇവര്‍ അറിയുന്നത്. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച ഡ്രൈവര്‍ അയാള്‍ പറഞ്ഞ വഴിയിലൂടെ വാഹനം ഓടിച്ച് കാസാ ഗ്രാമത്തില്‍ പ്രവേശിച്ചു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോള്‍ കുറെ ഗ്രാമവാസികള്‍ വന്ന് വാഹനം തടയുകയും കള്ളന്‍മാരെന്ന് ആരോപിച്ച് ഇവരെ മര്‍ദിക്കുകയും ചെയ്തു. ഇവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചപ്പോള്‍ ഗ്രാമവാസികള്‍ മര്‍ദനം നിര്‍ത്തി. തുടര്‍ന്ന് അവര്‍ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ പോയി ഇരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി. അവരുടെ ചോദ്യം ചെയ്യലില്‍ ഇവര്‍ സന്യാസിമാര്‍ ആണെന്നും കള്ളന്മാര്‍ അല്ലെന്നും ബോധ്യപ്പെട്ടു. എന്നാല്‍ പോലീസ് ഇവരെ സ്ഥലത്തു നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ ജനങ്ങളുടെ മധ്യത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടയില്‍ സംഭവഗതികള്‍ ചിലര്‍ ചേര്‍ന്ന് വഴി തിരിച്ചുവിടുകയും ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുകയും വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ രണ്ടു സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലിക്കുകയുമായിരുന്നു.
ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സന്യാസിമാരെയും ഡ്രൈവറെയും മര്‍ദിച്ച് കൊല്ലാന്‍ മുന്നില്‍ നിന്നതും ഈ ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാര്‍, ധര്‍മ ഭാവാര്‍ പാല്‍ഘര്‍ ജില്ല പഞ്ചായത്തിലെ എന്‍സിപി അംഗമായ കാശിനാഥ് ചൗധരി എന്നിവര്‍ ചേര്‍ന്നാണ്. ഈ കൊലപാതകങ്ങളുടെ വീഡിയോയില്‍ ഇവര്‍ മൂന്നുപേരെയും വ്യക്തമായി കാണാം. സന്യാസിമാരെ കള്ളന്‍മാര്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതു മുതല്‍ ഒടുവില്‍ അവര്‍ മര്‍ദനമേറ്റ് മരിക്കുന്നതു വരെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം എടുത്തു. മുപ്പതോളം പോലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ജനപ്രതിനിധികള്‍ കൊലപാതകത്തിന് മുമ്പില്‍ നിന്നിട്ടും സംഭവങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ടു നിന്നിട്ടും ഈ അരുംകൊല എന്തുകൊണ്ട് തടയപ്പെട്ടില്ല? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ ഈ കൊലപാതകങ്ങളുടെ യഥാര്‍ഥ ചിത്രം വ്യക്തമാകും. പാല്‍ഘര്‍ ജില്ലയിലെ തലാസരി പട്ടണത്തിനടുത്താണ് കാസാ ഗ്രാമം. ദാനു നിയമസഭാ നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം. സിപിഎമ്മിന്റെ ശക്തികേന്ദ്രം ആണ് ഈ സ്ഥലം. സിപിഎം അക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ തലശേരി എന്നറിയപ്പെടുന്ന തലാസരി. ഗ്രാമവാസികളില്‍ ഏറിയപങ്കും ആദിവാസികളായ ഇവരുടെ ജീവിത ശൈലി തന്നെ മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമപ്പെട്ടതാണ്. ഇവരുടെ ജീവിത ശൈലി നിഷ്ഠുരരായ മാവോയിസ്റ്റുകളുടേതിന് സമാനമാണ് . ഇതിനൊക്കെ കാലങ്ങളായി സഹായങ്ങളും നേതൃത്വവും നല്‍കി വരുന്നത് സിപിഎം ആണ്. ഇവിടെ സിപിഎം അക്രമങ്ങള്‍ക്ക് തടയിടാനും ഗ്രാമവാസികളെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുവാനും ആദ്യമായി മുന്നോട്ട് വന്നത് ബിജെപിയുടെ മുന്‍ എംപി സ്വര്‍ഗീയ ചിന്താമണ്‍ വംഗെയാണ്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭവനം മൂന്നുതവണ സിപിഎം കാര്‍ അഗ്‌നിക്കിരയാക്കി. ഒരിക്കല്‍ പോലീസ് വെടിവയ്പ്പ് നടത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിച്ചത്. എങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. ഇതിന്റെ ഫലമായി സിപിഎമ്മിന്റ സ്ഥിരം മണ്ഡലമായ ദാനു മണ്ഡലത്തില്‍ 2014ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. പാസ്‌കല്‍ ദനാരെ ആണ് ഇവിടെ ബിജെപി എംഎല്‍എ ആയത്. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി സിപിഎമ്മും അവരുടെ ഏറാന്‍ മൂളികളായ മറ്റ് പ്രാദേശിക കക്ഷികളുടെയും ഗുണ്ടായിസം ഇവിടെ കുറയ്ക്കുവാന്‍ സാധിച്ചു. ഇതില്‍ രോഷാകുലരായ സപി എം അക്രമങ്ങള്‍ക്ക് തക്കം പാത്തു കഴിയുമ്പോളാണ് 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. പതിവ് പോലെ സിപിഎം ഇവിടെ മത്സരത്തിനിറങ്ങി. പതിവിന് വിപരീതമായി കോണ്‍സ്ര്, എന്‍സിപി , ബിവിഎ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചു.
പരസ്യമായി ബിജെപിക്കൊപ്പവും രഹസ്യമായി സിപിഎമ്മിന് ഒപ്പവും നിന്ന് ശിവസേന തങ്ങളുടെ ശിഖണ്ഡി വേഷം ആടി. ഫലം എത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ഥി ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഫലപ്രഖ്യാപനം സിപിഎം ആഘോഷിച്ചത് ഈ മണ്ഡലത്തിലെ ബിജെപിക്കാരുടെ മുന്നൂറോളം വീടുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടാണ്. അഞ്ച് വര്‍ഷം അടക്കിപ്പിടിച്ച തങ്ങളുടെ ക്രൂരതയ്ക്ക് അങ്ങനെ അവര്‍ തുടക്കം കുറിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ്യം എന്‍സിപിയും ശിവസേനയും ഇപ്പോള്‍ ഇവര്‍ക്ക് കൂട്ടിനുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് സന്യാസിമാരുടെ കൊലപാതകം. മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വച്ച സന്യാസിമാരെ കള്ളന്മാര്‍ അല്ലെന്നറിഞ്ഞിട്ടും തല്ലിക്കൊന്നത് സിപി എം പ്രവര്‍ത്തകര്‍ക്ക് ഹിന്ദുത്വത്തിനോടും സന്യാസിമാരോടും പണ്ട് തൊട്ട് തുടരുന്ന വരുന്ന വിദ്വേഷം ഒന്നുകൊണ്ട് മാത്രമാണ്. ഇപ്പോള്‍ ഭരണത്തിന്റെ സഹവര്‍ത്തിത്വം കൊണ്ടും ഹിന്ദുക്കളോടുള്ള വിരോധം കൊണ്ടും എന്‍സിപിയും കോണ്‍ഗ്രസും ഇവരെ എല്ലാവിധത്തിലും സഹായിക്കുന്നു. ശിവസേന സര്‍ക്കാരിന്റെ പങ്കാളികളായ സിപിഎം, എന്‍സിപി നേതാക്കള്‍ നേതൃത്വം നല്‍കിയ ആള്‍ക്കൂട്ട കൊലപാതകം ആയതിനാലാണ് ഇത്രയും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും സന്യാസിമാരെ സ്ഥലത്ത് നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ അവരെ അക്രമികള്‍ക്ക് വിട്ടുകൊടുത്തതും കൂട്ടകൊലപാതകം കണ്ട് നിന്നതും ഒക്കെ. കൊലപാതകത്തിനു ശേഷം വേണ്ട രീതിയില്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോലീസ് മടിച്ചു .എന്നാല്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ സത്വര നടപടികള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും 110 ഓളം പേരെ അറസ്റ്റ് ചെയ്തതും. ഈ അതിര്‍ത്തിയില്‍ ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുണ്ടായ യാത്രക്കാര്‍ക്കുള്ള ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ലേഖകനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ കുറച്ച് ദിവസം മുമ്പ് നല്‍കിയിരുന്നു. തദവസരത്തില്‍ പാല്‍ഘര്‍ എംപി രാജേന്ദ്ര ഗാവിതും പാസ്‌കല്‍ ധനാരെയും ഈ സ്ഥലങ്ങളില്‍ സിപിഎം പുനരാരംഭിച്ച ക്രൂരതകളെ കുറിച്ച് പറഞ്ഞിരുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട കൊലപാതകം. ഇതിനെ സംബന്ധിച്ച് മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വരുന്ന മറ്റെല്ലാ കാരണങ്ങളും തെറ്റാണെന്നും സിപിഎമ്മിന്റെ ക്രൂരമുഖം മറയ്ക്കാന്‍ ഇടതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ആണ് അവയെന്നും പൊതുജനങ്ങള്‍ മനസിലാക്കണം.
Discussion about this post