ആധുനികതയുടെ മുന്നേറ്റത്തിനൊപ്പം നാടിൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും ചേർത്തു പിടിച്ചുവെന്നതാണ് മഹാകുംഭ നഗരിയായി മാറിയ പ്രയാഗ രാജ് സ്മാർട്ട് സിറ്റിയുടെ സവിശേഷത. കേരളത്തിന് മറ്റു പലതിലുമെന്നത് പോലെ ഇതും ഒരുപാഠമാണ്.

സ്വന്തക്കാരുടെയും സ്വന്തം പാർട്ടിക്കാരുടെയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് നാടിൻ്റെ ചരിത്രത്തെയും സംസ്കാരത്തെയും തമസ്കരിക്കുന്ന കേരളത്തിന് നല്ലപാഠം.
പ്രയാഗ്ര രാജ് സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ നഗരം അടിമുടി മാറിക്കഴിഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച അനശ്വര രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന രക്തസാക്ഷി സ്മാരക മതിൽ (ഷഹീദ് മതിൽ) സിവിൽ ലൈനിലെ മഹാത്മാഗാന്ധി മാർഗിൽ നമുക്ക് കാണാം. അറിയപ്പെടാത്ത വീരന്മാർക്കുള്ള തിലോദകം.

ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വത്തിന്റെയും താക്കൂർ റോഷൻ സിങ്ങിന്റെ ത്യാഗങ്ങളുടെയും കഥ പറയുന്ന ഈ നഗരത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. സ്മാരക ഭിത്തിയിൽ 29 സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ചിത്രങ്ങളും രചനകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഈ വീരന്മാരുടെ ഇതിഹാസ സമാനമായ ജീവിത ചിത്രം സന്ദർശകർക്കും പുതിയ തലമുറയ്ക്കും വായിച്ചെടുക്കാം. പ്രയാഗ്‌രാജിന്റെ മഹത്തായ ചരിത്രത്തിലും സംസ്കാരത്തിലും അഭിമാനം കൊള്ളുന്ന ഭരണാധികാരികൾ വേരുകൾ മറന്നില്ല.
തങ്ങളുടെ സങ്കുചിത ചതുരങ്ങളിലേക്ക് നാടിൻ്റെ ചരിത്രത്തെ താഴ്ത്തിക്കെട്ടുന്ന കേരളത്തിൻ്റെ ഭരണാധികാരികൾക്ക് പ്രയാഗ്രാജ് ഒരു നല്ല പാഠമാണ്.
Discussion about this post