നടന്നത് നാൽപ്പത് കിലോമീറ്ററിലധികം..
മുന്നേ നടന്നു നീങ്ങുന്നവരുടെ പിന്നിൽ ഒരാളായ് – ….
പല ഭാഷകകളിൽ പറയുന്നതൊക്കെയും
ഒന്ന് തന്നെയെന്നറിഞ്ഞ യാത്ര.
ഹര ഹര ഗംഗ, ജയ ജയ ഗംഗ
വിളികളിൽ മനസ്സർപ്പിച്ച് നടന്നപ്പോൾ ദൂരവും കാലവും സ്ഥലവുമൊക്കെ ഒരു ബിന്ദുവിൽ ലയിക്കുന്ന അവാച്യമായ ആനന്ദം.
കേരളത്തിലിരുന്ന് മഹാകുംഭമേളയെ
വായിച്ചറിഞ്ഞാൽ എന്ത് നഷ്ടമാവുമായിരുന്നു.!!
മഹാകുംഭമേളയുടെ വൻ പരസ്യം പേറി, കുംഭമേളയിലെ മനുഷ്യ മാലിന്യത്തിൻ്റെ മാത്രം കണക്കെടുക്കുന്നവരുടെ കഥയിൽ വിശ്വസിച്ചിരുന്നെങ്കിൽ …..
“പിതൃപിതാമഹന്മാരുടെ ചിതാഭസ്മം കലര്‍ന്ന ഗംഗാതടത്തില്‍ കമിഴ്ന്നുവീണു ഞാന്‍ മാപ്പിരക്കുന്നു.
ജഗജ്ജനനി, ജടാശങ്കരി! അരുതേ, ഈ പിഴച്ച മക്കളുടെ തലമുറയില്‍ നിന്റെ ശാപം വീഴ്ത്തരുതേ “
എന്ന് അവർക്ക് വേണ്ടി കൂടിയായിരിക്കാം അന്നേ കവി പ്രാർത്ഥിച്ചത്.
25 സെക്ടറുകൾ കാണണമെന്നുണ്ടായിരുന്നു.
ഒരു ഭരണകൂടം എത്ര വരെ കാര്യക്ഷമമാകാമെന്നതിൻ്റെ ഉദാഹരണമാണ് കുംഭ നഗരി.
പിഴവില്ലാത്ത ആസൂത്രണവും സമയബന്ധിതമായ നിർവ്വഹണവും
നിരന്തരമായ നിരീക്ഷണവും ചേർന്നപ്പോഴാണ് ഈ നഗരി രൂപം കൊണ്ടത്.
ഭരണകൂടത്തിൻ്റെ നിശ്ചയദാർഢ്യവും ദീർഘവീക്ഷണവും.
144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള വിജയകരമായി പര്യവസാനിക്കുന്നതോടെ പ്രയാഗ്രാജ് ലോകാത്ഭുതങ്ങളിൽ മറ്റൊന്നായ് മാറും.
സംന്യാസികളിൽ നിന്ന് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെട്ടതും കാലത്തിൻ്റെ അനിവാര്യ നിയോഗമായിരിക്കാം.






Discussion about this post