ഗണേഷ് രാധാകൃഷ്ണൻ FB POST
വടക്കൻ കേരളത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യകാല നേതാവായിരുന്നു കെ ടി കുഞ്ഞിരാമൻ നമ്പ്യാർ. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകൃതമായപ്പോൾ കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആയിരുന്നു ആദ്യ സെക്രട്ടറി. കോൺഗ്രസിന്റെ ആശയങ്ങൾ യുവജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിൽ അജാനൂർ ഭാരതീയ യുവക് സംഘം ആരംഭിച്ച പ്രസിദ്ധീകരണമായിരുന്നു ‘ശക്തി മാസിക’. 1930 ജനുവരിയിൽ പ്രസിദ്ധീകരിച്ച (പുസ്തകം 1, ലക്കം 5) ശക്തി മാസികയുടെ മുഖചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. താമരയിൽ നിലയുറപ്പിച്ച ഭാരതാംബയുടെ കൈകളിൽ ഭഗ്‌വധ്വജം, ഭഗവദ് ഗീത, ചർക്ക, ശംഖ്. ഭാരതാംബ മുഖചിത്രമായ ശക്തി മാസികയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സാക്ഷാൽ ജവാഹർലാൽ നെഹ്രുവിന്റെ സന്ദേശവുമുണ്ട്. കേരളത്തെ മതശാസനകളുടെ മാമൂലുകളിൽ നിന്ന് മുക്തമാക്കാൻ ‘ശക്തി മാസികയ്ക്ക്’ കഴിയട്ടെ എന്ന് നെഹ്‌റു ആശംസിക്കുന്നുണ്ട്. അത്തരം ഒരു പ്രസിദ്ധീകരണം, ഭാരതാംബയുടെ ചിത്രം കവർ പേജിൽ അച്ചടിക്കുന്നതോ, അസതോമ സദ്ഗമയ എന്ന് തുടങ്ങുന്ന ഉപനിഷദ് മന്ത്രം ആദർശവാക്യമായി സ്വീകരിക്കുന്നതോ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് അനുചിതമായി തോന്നിയിരുന്നില്ല. 1909ൽ സുബ്രഹ്മണ്യ ഭാരതിയുടെ വിജയ മാസികയിലാണ് ഭാരതത്തിന്റെ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ഭാരതാംബയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത്. ആർ എസ് എസ് കേരളത്തിലേക്ക് എത്തി നോക്കുക പോലും ചെയ്യാഞ്ഞ 1930കളിൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ, നെഹ്രുവിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രസിദ്ധീകരിച്ച ‘ശക്തി’യിലൂടെയാണോ ധ്വജവാഹിനിയായ ഭാരതാംബയെ ഒരു മാസികയുടെ മുഖചിത്രമെന്ന നിലയിൽ മലയാളി ആദ്യമായി കണ്ടത്?



















Discussion about this post