ലക്ഷദ്വീപ് നേരത്തെ ശ്രദ്ധയില്‍ വന്നത് രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും സുഹൃത്തുക്കളും കുടുംബക്കാരുമായി ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലുകളുടെ അകമ്പടിയോടെ മദ്യവും മദിരാക്ഷിയുമായി വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ്. അന്ന് നാവികസേനയുടെ വിമാനവാഹിനി കപ്പലുകളടക്കം കാവല്‍ നിര്‍ത്തി മദ്യസല്‍ക്കാരം നടത്തിയത് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടും ലക്ഷദ്വീപ് വാര്‍ത്തയില്‍ ഇടം പിടിക്കുന്നത്. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോടെ പട്ടേല്‍ ദ്വീപിനെ മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കാനും ജീവിതസൗകര്യം മെച്ചപ്പെടുത്താനും സ്വീകരിച്ച നടപടികളാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. പതിവുപോലെ കേരളത്തിലെ ജിഹാദി അനുകൂല ശക്തികള്‍ മുഴുവന്‍ സേവ് ലക്ഷദ്വീപ് പ്രചാരണവുമായി രംഗത്തെത്തി. ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും കാശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയും കാര്‍ഷിക നിയമഭേദഗതിക്ക് എതിരെയും സമരം നടത്തുകയും ജിഹാദി അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തവര്‍ തന്നെയാണ് ഇക്കുറിയും രംഗത്തു വന്നിട്ടുള്ളത്.
സിനിമാതാരങ്ങളായ പൃഥ്വിരാജ്, റിമാ കല്ലിംഗല്‍, ഗീതു മോഹന്‍ദാസ്, സലിംകുമാര്‍ തുടങ്ങി ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരും മുസ്ലീം കാര്യങ്ങളില്‍ എന്നും എപ്പോഴും ഒരേ ശബ്ദത്തില്‍ സംസാരിക്കുന്ന ഇ ടി മുഹമ്മദ് ബഷീറും എളമരം കരീമും ഒക്കെ ഒരേ തരത്തിലുള്ള അഭിപ്രായവുമായി രംഗത്തുവന്നു. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ഹിന്ദുവായതാണ് അവരുടെ പ്രധാന പ്രശ്‌നം. അദ്ദേഹത്തിന്റെ താഴെയുള്ള കളക്ടറും അഡീ. ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും അടക്കമുള്ള എല്ലാവരും മുസ്ലീങ്ങളാണെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ മുസ്ലീം വിരുദ്ധമാണ് എന്ന് വരുത്താനാണ് സിനിമാക്കാരും നേതാക്കളും സംഘടിതമായി ശ്രമിച്ചത്. ജിഹാദികള്‍ക്കു വേണ്ടി മാത്രം ഉയരുന്ന നാവായി പൃഥ്വിരാജ് മാറിയതിന്റെ കാരണമെന്താണ്? ദ്വീപ് സമൂഹത്തില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളെ കുറിച്ചും അവിടെ എത്താനുള്ള പ്രയാസത്തെ കുറിച്ചും ഒക്കെ നേരത്തെ സഖാക്കളുടെ ചാനലില്‍ വാതോരാതെ പ്രഭാഷണം നടത്തിയ ലംബോര്‍ഗിനിക്കുട്ടന്‍ അതേ കാര്യങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുമ്പോള്‍ ഒച്ചവെക്കുന്നത് കഴുത്തില്‍ വള്ളിയിട്ട് പിടിച്ചിട്ടുള്ള ജിഹാദി യജമാനന്മാര്‍ക്കു വേണ്ടിയാണ് എന്ന് വ്യക്തമാണ്. നാവും നട്ടെല്ലും ജിഹാദികള്‍ക്ക് പണയം വെച്ച, ഏതാനും സിനിമാ അവസരങ്ങള്‍ക്കും അതിനു പണം കണ്ടെത്താനും സ്വന്തം സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിറ്റു തിന്നുന്ന അധമ ജന്മങ്ങളെ കുറിച്ച് എന്തുപറയാന്‍.
കേരളത്തിലെ ഇസ്ലാമിക ജിഹാദി സംഘടനകളുടെ പിന്‍ബലത്തില്‍ ലക്ഷദ്വീപ് സമൂഹത്തില്‍ ഐ എസ് അടക്കമുള്ള ഇസ്ലാമിക ഭീകരസംഘടനകള്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. ശ്രീലങ്കയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് 15 ഐ എസ് ഐ എസ് ഭീകരര്‍ ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങിയതും റിപ്പോര്‍ട്ട് വന്നതാണ്. ഇതെല്ലാം മറന്ന്, അവഗണിച്ചാണ് ജിഹാദികളുടെ പിന്‍ബലമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല, സാംസ്‌കാരിക നായകര്‍ എന്നു പറയുന്നവരും രംഗത്തുവന്നത്. ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച് ഇവര്‍ മിണ്ടിയിട്ടില്ല. മലപ്പുറത്തെ വാട്‌സാപ്പ് ഹര്‍ത്താലിനെ കുറിച്ച് ഇവര്‍ മിണ്ടിയിട്ടില്ല. ഹമാസ് ഭീകരാക്രമണത്തില്‍ മരിച്ച സൗമ്യയുടെ കുടുംബത്തോട് ഇവര്‍ അനുശോചിച്ചിട്ടില്ല. ജിഹാദികള്‍ക്ക് മയക്കുമരുന്നും ആയുധവും കടത്താന്‍ അവസരം ഇല്ലാതാകുമ്പോള്‍ മാത്രം ഇവര്‍ ഓരിയിടുന്നതിന്റെ രഹസ്യം എന്താണ്?
ഏതാണ്ട് 32 ച.കി.മീ വിസ്തൃതിയുള്ള ലക്ഷദ്വീപില്‍ 36 ദ്വീപുകളാണുള്ളത്. ഏതാണ്ട് 66,000 ജനങ്ങളാണുള്ളത്. ഇവരില്‍ 97 ശതമാനവും മുസ്ലീങ്ങളാണ്. ഒന്‍പത് പോലീസ് സ്‌റ്റേഷനും മൂന്നു പോലീസ് എയ്ഡ് പോസ്റ്റുകളും ഉള്ള ലക്ഷദ്വീപില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വെറും 182 മാത്രമാണ്. ഇവിടെ കേസ് കുറയാന്‍ കാരണം മഹല്ല് കമ്മറ്റികള്‍ ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കേസുകള്‍ തീര്‍പ്പാക്കുന്നതു കൊണ്ടാണ്. അവിടെ അതുകൊണ്ടു തന്നെ ഭൂരിപക്ഷം കേസുകളും കോടതിയിലേക്ക് വരുന്നില്ല. ലക്ഷദ്വീപ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായി മാറിയത് ടിപ്പുവിന്റെയും ഹൈദരാലിയുടെയും ഭരണകാലത്താണ്. അവരോടൊപ്പം കൂടിയ അറയ്ക്കല്‍ രാജകുടുംബം കൂടി ചേര്‍ന്നാണ് ലക്ഷദ്വീപിലെ ഹിന്ദുക്കളെ ജസിയ നികുതി അടയ്ക്കാന്‍ നിര്‍ബ്ബന്ധിച്ചത്. ഹിന്ദുവായി ജീവിക്കാന്‍ സാധാരണ നികുതിയേക്കാള്‍ പത്തിരട്ടി നികുതി നല്‍കണം എന്നതായിരുന്നു ജസിയയുടെ പ്രത്യേകത. നികുതി നല്‍കാത്തവരെ നിഷ്‌ക്കരുണം കൊന്നും നികുതി നല്‍കാതിരിക്കാന്‍ മതപരിവര്‍ത്തനം ചെയ്തുമാണ് ലക്ഷദ്വീപില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാക്കി മാറ്റിയത്.
പാകിസ്ഥാനും ചൈനയ്ക്കും ഒരു നാവിക താവളം എന്ന നിലയില്‍ ലക്ഷദ്വീപിന്റെ മണ്ണ് പണ്ടേ നോട്ടമുള്ളതാണ്. ഈ ദ്വീപസമൂഹങ്ങളില്‍ പലതിലും ഇപ്പോഴും ആള്‍താമസമില്ല. ബി സി ആറാം നൂറ്റാണ്ടു മുതല്‍ എ ഡി 661 വരെ ബുദ്ധമത വിശ്വാസികളുടെ താവളമായിരുന്നു ലക്ഷദ്വീപ്. എ ഡി 661 ലാണ് അറബികള്‍ ഇവിടെ എത്തുന്നത്. 18ാം നൂറ്റാണ്ടു വരെ സാമൂതിരി രാജാവിന്റെ ഭരണത്തിലായിരുന്നു ലക്ഷദ്വീപ്. ടിപ്പു മലബാര്‍ കീഴടക്കിയതോടെ ലക്ഷദ്വീപും ടിപ്പുവിന്റെ വാഴ്ചയിലായി. ബ്രിട്ടീഷുകാര്‍ മദ്രാസ് പ്രസിഡന്‍സി രൂപീകരിച്ചപ്പോള്‍ ലക്ഷദ്വീപ് ഇതിന്റെ ഭാഗമായി. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ അന്നത്തെ നാവികസേനയുടെ പടക്കപ്പലുകള്‍ കറാച്ചി തുറമുഖത്താണ് ഉണ്ടായിരുന്നത്. അവിടെ നിന്ന് പടക്കപ്പലുമായി വന്ന് ലക്ഷദ്വീപ് പിടിക്കാന്‍ അവര്‍ പദ്ധതിയിട്ടു. പാക് നാവിക കപ്പലിന് രണ്ടു ദിവസമെങ്കിലും ഇവിടെ എത്താന്‍ വേണ്ടിവരുമെന്ന് മനസ്സിലാക്കിയ സര്‍ദാര്‍ പട്ടേല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാളിന്റെ സഹായം തേടി. തിരുവിതാംകൂര്‍ സൈന്യത്തെ ലക്ഷദ്വീപിലേക്ക് അയച്ച് അവിടെ ഇന്ത്യന്‍ പതാക ഉയര്‍ത്തുകയും സൈനികരെ നിരത്തുകയും ചെയ്തു. അന്ന് ആര്‍ക്കോട്ട് സഹോദരന്മാരായ രാമസ്വാമി മുതലിയാരും ലക്ഷ്മണസ്വാമി മുതലിയാരുമാണ് പട്ടേലിനൊപ്പം പ്രവര്‍ത്തിച്ചത്. അങ്ങനെയാണ് ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമായത്. ലക്ഷദ്വീപ് അറബിക്കടലിലെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗമാണ്. ഇത് അന്നുതന്നെ സര്‍ദാര്‍ പട്ടേലിന് അറിയാമായിരുന്നു.
പുറത്തുനിന്നുള്ള പടയൊരുക്കത്തിനു പകരം അകത്തു നിന്നുള്ള പടയൊരുക്കമാണ് ഐ എസ് ഐയും ഇസ്ലാമിക ഭീകരസംഘടനകളും ഇന്ന് ലക്ഷദ്വീപിനു വേണ്ടി നടത്തുന്നത്. സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പഴയ സിമിക്കാര്‍ അവിടെ കുറച്ചുകാലമായി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ മാര്‍ച്ച് 28 ന് ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്ന് പിടിച്ചെടുത്ത ഒരു ബോട്ടില്‍ അഞ്ച് എ കെ-47 തോക്കുകളും ആയിരം വെടിയുണ്ടമാലകളും 300 കിലോ ഹെറോയിന്‍ മയക്കുമരുന്നും 60 കിലോ ഹാഷിഷും പിടിച്ചെടുത്തു. ഇതിന് 3000 കോടിയോളം രൂപ വിലവരുന്നതാണ്. ഇത് ആദ്യത്തെ തവണയല്ല. നേരത്തെയും ഇതേപോലെ തന്നെ ആയുധങ്ങളും മയക്കുമരുന്നും അവിടെ നിന്ന് പിടിച്ചിരുന്നു. പിടിച്ചെടുത്ത ബോട്ടുകള്‍ വിഴിഞ്ഞത്ത് ഉണ്ട്. ഇതൊന്നും കാണാതെയാണ്, ഇതെല്ലാം മറച്ചു വെച്ചിട്ടാണ് ഇവിടെ ജിഹാദികള്‍ക്കു വേണ്ടി കണ്ണീരൊലിപ്പിച്ച് കുഴലൂതുന്നത്.
അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയ നടപടികളുടെ സത്യസന്ധതയും സുതാര്യതയും കളക്ടര്‍ അസ്ഗര്‍ അലി തന്നെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. ദ്വീപിലെ മുസ്ലീങ്ങള്‍ക്ക് ഇല്ലാത്ത വേവലാതിയാണ് നടന്‍ പൃഥ്വിരാജിനും പിണറായിക്കും ഇ ടി മുഹമ്മദ് ബഷീറിനും എളമരം കരീമിനും ഒക്കെ. ദ്വീപിലെ 10 ശതമാനം ആളുകള്‍ പോലും അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ രംഗത്ത് വന്നിട്ടില്ല. സാധാരണക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുന്നതില്‍ അവര്‍ക്ക് സന്തോഷവുമാണുള്ളത്. ലക്ഷദ്വീപ് ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നത്. ആള്‍ത്താമസമില്ലാത്ത ഒരു ഡസന്‍ ദ്വീപുകള്‍ അതിന് ഉപയോഗിക്കാനുമാകും. വിനോദസഞ്ചാരത്തിനു വേണ്ടി മദ്യം വില്‍ക്കാന്‍ നിയമപരമായി കേരളത്തില്‍ അനുവാദം കൊടുത്ത പിണറായി ദ്വീപില്‍അതിനെതിരെ നിലപാട് എടുക്കുന്നത് കാണുമ്പോള്‍ പരിഹാസത്തേക്കാള്‍ സഹതാപമാണ് തോന്നുന്നത്. ലക്ഷദ്വീപില്‍ 99 ശതമാനം മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ട് ടൂറിസ്റ്റുകള്‍ക്കു പോലും മദ്യം വില്‍ക്കാന്‍ പാടില്ലെന്നും അവിടത്തെ ഭൂരിപക്ഷ ജനതയുടെ വികാരം മാനിക്കണം എന്നുമാണ് ഇ ടി പറയുന്നത്. 2019 മെയ് 28 ന് അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റ് ആയിരുന്ന ഫറൂഖ് ഖാന്‍ ഐ എസ് ഐ ഭീകരരുടെ ലക്ഷദ്വീപിലെ പ്രവര്‍ത്തനം സംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചിരുന്നു. ലക്ഷദ്വീപ് ദ്വീപസമൂഹത്തില്‍ ഐ എസ് ഭീകരര്‍ മതപ്രചാരകരുടെ വേഷത്തില്‍ എത്തിയതായ ഇന്റലിജന്‍സ് സൂചനകളെ തുടര്‍ന്നാണ് ഈ യോഗം വിളിച്ചത്. ലക്ഷദ്വീപിലേക്ക് വരുന്ന ആള്‍ക്കാര്‍ക്ക് പോലീസ് അനുമതി വേണമെന്ന നിഷ്‌ക്കര്‍ഷ ശക്തമാക്കാനുള്ള കാരണവും ഇതുതന്നെയാണ്.
ഗുജറാത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രിയായ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്ററായി എത്തിയത് ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും തലവേദനയായി. പണ്ട് ഇതേ പ്രഫുല്‍ പട്ടേല്‍ ഗുജറാത്തില്‍ ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോഴാണ് ഗുജറാത്തികളടക്കം 150 പേരെ ബന്ദികളാക്കി വെച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. മോദി, അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ബന്ദികളെ മോചിപ്പിച്ചത്. അതുകൊണ്ടു തന്നെ പ്രഫുല്‍ പട്ടേലിന് കാര്യങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ട്. അനുമതി ഇല്ലാതെ വന്‍കരയില്‍ നിന്ന് കടത്തിക്കൊണ്ടു വരുന്ന മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതു മൂലം ഇവിടത്തെ യുവാക്കള്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവരാകുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രഫുല്‍ പട്ടേല്‍ വന്നതിനുശേഷം ഈ കള്ളക്കടത്ത് അവസാനിപ്പിക്കാന്‍ വേണ്ടി 18 റെയ്ഡുകള്‍ നടന്നു. കുറ്റവാളികള്‍ക്ക് എതിരെ ഗുണ്ടാനിയമം നടപ്പിലാക്കുകയും ചെയ്തു. ബേപ്പൂരില്‍ നിന്ന് മദ്യവും മയക്കുമരുന്നും കയറ്റി വിടുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ട് എന്ന ആരോപണം ശക്തമാണ്. അവരൊക്കെ തന്നെയല്ലേ ഇപ്പോഴത്തെ കരച്ചിലുകള്‍ക്ക് പിന്നിലെന്ന് സംശയമുണ്ട്. ബേപ്പൂര്‍ തുറമുഖത്ത് ലക്ഷദ്വീപില്‍ നിന്നുള്ള ചെറിയ കപ്പലുകള്‍ അടുപ്പിക്കാന്‍ ദ്വീപിന്റെ ചെലവില്‍ തുറമുഖം നിര്‍മ്മിക്കാം എന്നു പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ തയ്യാറായില്ല. പക്ഷേ, രാജ്യസഭയിലെ സി പി എം നേതാവായ മുന്‍മന്ത്രി എളമരം കരീം ഇപ്പോള്‍ ആവശ്യപ്പെടുന്നത് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം എന്നാണ്.
പ്രഫുല്‍ പട്ടേല്‍ വന്നതിനുശേഷം തീരസംരക്ഷണ നിയമം അതിശക്തമായി തന്നെ നടപ്പിലാക്കി. കൈക്കൂലി കൊടുത്ത് കാര്യങ്ങള്‍ നടത്തിയിരുന്ന സ്ഥാപിത താല്പര്യക്കാര്‍ക്ക് നിയമം അനുസരിക്കേണ്ടി വന്നു. പുതുതായി നിയമിതനായ കളക്ടര്‍ അസ്ഗര്‍ അലി ആരോപണങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല, ലക്ഷദ്വീപ് തീരത്തിനടുത്ത് നിയമവിരുദ്ധമായി കപ്പലുകള്‍ നങ്കൂരമിടുന്നതും ആളെ കടത്തുന്നതും പൂര്‍ണ്ണമായും നാവികസേനയുടെ സഹായത്തോടെ തടയാനും ശ്രമമുണ്ടായി. ലക്ഷദ്വീപ് കടലിലെ തന്നെ മാല്‍ദ്വീപുകള്‍, വളരെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായി മാറിയെങ്കിലും ലക്ഷദ്വീപില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായില്ല. ലക്ഷദ്വീപിലെ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനും ദ്വീപസമൂഹത്തെ മാലിന്യമുക്തമാക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപടികള്‍ സ്വീകരിച്ചു. അവിടെ ബീഫ് നിരോധിച്ചു എന്നതാണ് പട്ടേലിന് എതിരെയുള്ള ഒരു ആരോപണം. അറവുശാലകള്‍ക്ക് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി വേണം എന്നാണ് ഉത്തരവിട്ടിട്ടുള്ളത്. അതാകട്ടെ, കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകള്‍ അനുസരിച്ചുള്ളതാണ്. ഗോവധം ലക്ഷദ്വീപ് എന്നല്ല, മിക്ക സംസ്ഥാനങ്ങളിലും നിരോധിച്ചത് 1966 ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ്.
ഇ ടി മുഹമ്മദ് ബഷീറും എളമരം കരീമും ആവശ്യപ്പെടുന്ന രീതിയില്‍ ഭൂരിപക്ഷ ജനതയുടെ ഇച്ഛയ്ക്കും വികാരത്തിനും അനുസരിച്ചുവേണം നിയമം നടപ്പിലാക്കാന്‍ എന്നുപറഞ്ഞാല്‍ അത് പ്രായോഗികമാണോ? 99 ശതമാനം മുസ്ലീങ്ങള്‍ ഉള്ളതുകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്നും ഗോവധത്തിന് അനുമതി നല്‍കണം എന്നും പറഞ്ഞാല്‍ വന്‍കരയില്‍ 82 ശതമാനം ഹിന്ദുക്കളുടെ വികാരവും അവരെ ചിന്തയും നടപ്പിലാക്കാന്‍ ബഷീറും കരീമും സമ്മതിക്കുമോ? മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങള്‍ മുഴുവന്‍ ഖിലാഫത്ത് ഭരണത്തിന്‍ കീഴിലാക്കണമെന്ന വാശി ഇതില്‍ വ്യക്തമല്ലേ. ഇസ്ലാമിക ഭീകരതയും ഐ എസ്സിന്റെ പ്രവര്‍ത്തനവും ലക്ഷദ്വീപില്‍ ശക്തമാകുന്നു എന്ന റിപ്പോര്‍ട്ട് ഇന്ത്യാ ടുഡേ അടക്കമുള്ള മുഖ്യധാരാ മാധ്യങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ലക്ഷദ്വീപില്‍ സേവനത്തിന് എത്തുന്ന സൈനികര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരാധിക്കാന്‍ വേണ്ടി ഒരു കൊച്ചു ശ്രീകൃഷ്ണക്ഷേത്രം ഉണ്ടായിരുന്നു. ആ ക്ഷേത്രം ഇല്ലാതാകാന്‍ കാരണക്കാര്‍ ആരാണെന്നു കൂടി ഇ ടിയും എളമരം കരീമും അന്വേഷിക്കണം. ഇതേ ഇസ്ലാമിക ജിഹാദികള്‍ പ്രശ്‌നമുണ്ടാക്കിയിട്ടാണ് ആ ക്ഷേത്രം പൂട്ടിയത്. ജിഹാദികളുടെ ഈ പ്രവര്‍ത്തനമാണോ സി പി എമ്മും എളമരം കരീമും മുസ്ലീം ലീഗും ഇ ടി മുഹമ്മദ് ബഷീറും വിഭാവന ചെയ്യുന്ന മതനിരപേക്ഷത. 99 ശതമാനം മുസ്ലീങ്ങളായാല്‍ മറ്റു മതസ്ഥര്‍ക്ക് ആരാധിക്കാന്‍ ഒരു ക്ഷേത്രം പോലും പാടില്ലെന്ന നിലപാട് ഭാരതത്തിന്റെ മതേതര സ്വഭാവത്തിന് ഉചിതമാണോ? 1993 മാര്‍ച്ച് 20 ശനിയാഴ്ച പ്രസിദ്ധീകരിച്ച മലയാള മനോരമയുടെ കോഴിക്കോട് എഡിഷനില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയിയില്‍ ഹിന്ദുക്കളുടെ ഏക ആരാധനാലയമായ ശ്രീകൃഷ്ണക്ഷേത്രം മാറ്റില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി പി എം സയിദ് രാജ്യസഭയില്‍ ഒ രാജഗോപാല്‍ എം പിക്ക് ഉറപ്പു നല്‍കി. ഇന്ന് ആ ക്ഷേത്രത്തിന്റെ അവസ്ഥ എന്താണെന്ന് പൃഥ്വിരാജും ഇ ടിയും എളമരവും പിണറായിയും അന്വേഷിക്കണം. ഹിന്ദുത്വത്തെ തകര്‍ക്കാനും ലോകം മുഴുവന്‍ ഇസ്ലാമിന്റെ കാല്‍ക്കീഴില്‍ ആക്കാനും ശ്രമിക്കുന്നവരാണ് ഇന്നീ പ്രചാരണത്തിന് മുന്നിലെന്ന് അവര്‍ തിരിച്ചറിയണം.
പൃഥ്വിരാജ് ഇന്ന് ലക്ഷദ്വീപിനുവേണ്ടി കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ ചരടാണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. അദ്ദേഹത്തിന്റെ കണ്ണീര് കാണുമ്പോള്‍ രുഢാലി എന്ന സിനിമയാണ് ഓര്‍മ്മ വരുക. വലിയവര്‍ മരിക്കുമ്പോള്‍ പണത്തിന് വേണ്ടി കരയാന്‍ പോകുന്നവര്‍. ആ ഗതികേടിലേക്ക് പൃഥ്വിരാജിനെ പോലുള്ളവര്‍ തരം താഴരുത്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്‌നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് എടുത്തു ചാടുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ട് സ്വന്തം സഹോദരന്‍ ഇന്ദ്രജിത്ത് മുതല്‍ മറ്റു നടന്മാര്‍ ആരും തന്നെ ഈ വിധം പരാമര്‍ശങ്ങള്‍ നടത്തുന്നില്ല എന്നത് പൃഥ്വിരാജിനെ സംശയത്തിന്റെ നിഴലിലാണ് നിര്‍ത്തുന്നത്. ആരാധകര്‍ അടക്കമുള്ളവര്‍ക്ക് ഒരു മതിയായ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇന്ന് പൃഥ്വിരാജിന് എതിരെ ഇക്കാര്യത്തിലുണ്ടായ പരാമര്‍ശങ്ങളില്‍ പ്രതിരോധിക്കാന്‍ എത്തിയത് ഭീകര സംഘടനാ പ്രവര്‍ത്തകരും ജിഹാദികളും അവരുമായി ബന്ധമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുമാണ്. ഈ ബന്ധത്തിന്റെ അടിത്തറയും അന്തര്‍ധാരയുമാണ് ഉത്തരം ലഭിക്കേണ്ട ചോദ്യം. ദ്വീപില്‍ സിനിമ പിടിക്കാന്‍ പോയ സംവിധായകന്‍ സച്ചിക്ക് ഉണ്ടായ ദുരനുഭവം 2016 ജൂലൈ 20 ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. 2015 ഫെബ്രുവരിയില്‍ അനാര്‍ക്കലിയുടെ ഷൂട്ടിംഗിനു വേണ്ടി ഇതേ പൃഥ്വിരാജിനൊപ്പമാണ് സച്ചി അന്ന് ലക്ഷദ്വീപില്‍ എത്തിയത്. അഗത്തി, കവരത്തി, ബംഗാരം, തിന്നക്കര എന്നീ ദ്വീപുകളില്‍ ഷൂട്ടിംഗ് നടത്താനുള്ള അനുവാദം സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അന്നത്തെ അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ് പിന്‍വലിക്കുകയായിരുന്നു. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. പിന്നീട് സ്ത്രീകളുടെ മുഖം വരുമെന്ന് പറഞ്ഞ് ജനക്കൂട്ടത്തെ ചിത്രീകരിക്കുന്നതിന് എതിരെ ഉണ്ടായ പ്രശ്‌നങ്ങളും സച്ചി വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജ് കൂടി ഉള്‍പ്പെട്ടിരുന്ന ആ സിനിമയുടെ അനുഭവങ്ങള്‍ മതി ഇന്ന് പൃഥ്വിരാജ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍.
മദനിക്കും സദ്ദാംഹുസൈനും അഫ്‌സല്‍ ഗുരുവിനും അനുകൂലമായി നിലപാട് എടുത്തവര്‍ തൊടുപുഴയിലെ പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതിനെതിരെ പ്രതികരിക്കാത്തവര്‍, അവരാണ് ഇന്ന് മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി നിയമസഭാ പ്രമേയവും ഹാഷ്ടാഗ് ക്യാമ്പയിനും ഒക്കെയായി രംഗത്തുവരുന്നത്. ഇവരൊക്കെ ഇന്ന് ഭാഷയും സംസ്‌കാരവും കൂടി പഠിപ്പിക്കാന്‍ വരുന്നു. ലക്ഷദ്വീപിലെ ആളൊഴിഞ്ഞ ദ്വീപുകള്‍ ഭീകരപ്രവര്‍ത്തനത്തിന് ഇടത്താവളമാക്കാനും അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍ മയക്കുമരുന്ന് കൈമാറാനുള്ള സംവിധാനം ഒരുക്കാനുമാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എതിരെ ജിഹാദികള്‍ നിലപാട് എടുക്കുന്നത്. അതിനുവേണ്ടി ആറാട്ടുമുണ്ടന്മാരെ പോലെ കരയുന്നവരുടെ സാമ്പത്തിക സ്രോതസ്സുകളും അന്വേഷണവിധേയമാക്കേണ്ടതാണ്. ലംബോര്‍ഗിനികളും റോള്‍സ്‌റോയ്‌സും ഒക്കെ കേരളത്തിലേക്ക് ഒഴുകിയെത്തുന്നത് സുതാര്യമായ പണത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണോ? മയക്കുമരുന്നിന്റെയും ജിഹാദി പണത്തിന്റെയും സ്വാധീനം ഇതിലൊക്കെ എത്രത്തോളമുണ്ട്? ഇതൊക്കെ അന്വേഷണവിധേയമായാല്‍ ജിഹാദികളുടെ പണത്തിന്റെ ഒഴുക്ക് നിന്നാല്‍ തീരുന്ന പ്രശ്‌നങ്ങളേ ലക്ഷദ്വീപിലും കേരളത്തിലും ഉള്ളൂ. ഇന്ന് തോറ്റു തുന്നംപാടി പ്രതിപക്ഷനേതാവ് സ്ഥാനവും പോയ ചെന്നിത്തലഗാന്ധിയോടും പൃഥ്വിരാജിനോടും പറയാനുള്ളത് ഒരേ കാര്യമാണ്. 2010 ഒക്‌ടോബര്‍ മൂന്നിലെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുണ്ട്. മഹാത്മാഗാന്ധിജിയുടെ പ്രതിമ ഇസ്ലാമിക തീവ്രവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ സ്ഥാപിക്കാനാകാത്തതിനെ കുറിച്ച്. തിരൂരില്‍ തുഞ്ചന്‍ പ്രതിമ ഉയരാത്തതിന്റെ കാരണവും അതുതന്നെയാണ്. ദശാബ്ദങ്ങളായി കാത്തിരിക്കുന്ന ഗാന്ധി പ്രതിമയുടെ അവസ്ഥ തന്നെയാണ് ഇസ്ലാമിക ഭീകരതയുടെ ഏറ്റവും മികച്ച ഉദാഹരണം. മതേതരത്വം നീണാള്‍ വാഴട്ടെ!
Discussion about this post