അഹമ്മദാബാദ്: പ്രഥമ ലോക യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ 102 സ്വര്‍ണ്ണമുള്‍പ്പെടെ 114 മെഡലുകളുമായി ഭാരതത്തിന്റെ ആധിപത്യം. 79 രാജ്യങ്ങളില്‍ നിന്നുള്ള 522 അത്ലറ്റുകളാണ് അന്താരാഷ്ട്രതലത്തിലെ ഏറ്റവും വലിയ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്. പ്രായമനുസരിച്ച് ആറ് വിഭാഗങ്ങളായി തിരിച്ച ടൂര്‍ണമെന്റില്‍ 122 അംഗസംഘമാണ് ഭാരതത്തിനായി ഇറങ്ങിയത്.
മൂന്ന് സ്വര്‍ണമടക്കം 11 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനം നേടി. രണ്ട് സ്വര്‍ണവും മൂന്ന് വെള്ളിയും നേടിയ അത്ലറ്റ് നബില ബരാസയുടെ മിന്നുന്ന പ്രകടനത്തില്‍ അര്‍ജന്റീന മൂന്നാമതെത്തി. പത്ത് രാജ്യങ്ങള്‍ സ്വര്‍ണമെഡല്‍ പട്ടികയിലിടം പിടിച്ചത് യോഗയുടെ സര്‍വസ്വീകാര്യതയുടെ അടയാളമായാണ് വിലയിരുത്തുന്നത്. കുറഞ്ഞത് ഒരു മെഡലെങ്കിലും നേടി 31 രാജ്യങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അന്താരാഷ്ട്ര പങ്കാളിത്തം ലോകശ്രദ്ധയിലെത്തിച്ചു.

















Discussion about this post