VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍ ഇങ്ങനെയും ചിലത്

ജീവനുള്ള പാലങ്ങൾ

കൃഷ്ണപ്രിയ by കൃഷ്ണപ്രിയ
28 May, 2024
in ഇങ്ങനെയും ചിലത്
Share
Tweet
SendTelegram

നോർത്ത് ഈസ്റ്റിലെ ഏഴ് സുന്ദരികളിൽ ഒന്നാണ് മേഘാലയ. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കൊപ്പം, വെള്ളച്ചാട്ടങ്ങൾ, വനങ്ങൾ, പാലങ്ങൾ, വനപാതകൾ, നിറഞ്ഞൊഴുകുന്ന നദികൾ എന്നിവ മേഘാലയയുടെ മനോഹാരിതക്ക് മാറ്റ് കൂട്ടുന്നു. അതിൽ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് വേരുകൾ കൊണ്ട് നിർമിച്ച ജീവനുള്ള പാലങ്ങൾ (Living root bridge). മേഘായയിലെ ചിറാപുഞ്ചിയിലും സമീപപ്രദേശങ്ങളിലുമാണ് ഈ വിസ്മയക്കാഴ്ചയുള്ളത്.
ഒരു ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കാനുള്ള കഴിവിനും സ്വയംപര്യാപ്തതയ്ക്കും പേരുകേട്ട ഖാസി ഗോത്രക്കാർ നിർമിച്ചതാണിത് വിശ്വസിക്കപ്പെടുന്നു. കിഴക്കൻ മേഘാലയയിൽ കാണപ്പെടുന്ന ഈ ഗോത്രവിഭാഗത്തിന്റെ പൈതൃകങ്ങളിൽ ഒന്നാണ് ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ.

നദികള്‍ക്കു കുറുകെ ജീവനുള്ള മരവേരുകൾ പരസ്പരം പിണഞ്ഞുകെട്ടി നിർമ്മിച്ച കാൽനട പാലമാണിത്. പ്രധാനമായും നദികൾ മുറിച്ചുകടക്കാൻ ഉപയോഗിക്കുന്നു. ഒരേസമയം അമ്പതോ അതിലധികമോ ആളുകളെ ഉൾക്കൊള്ളാനുള്ള ദൃഢത ഈ പാലത്തിനുണ്ട്. പ്രകൃതിയുമായി ഇണങ്ങി ചേർന്ന നിർമിതിയായ ഈ പാലം യുനസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഈ വേരുപാലങ്ങള്‍, റബ്ബര്‍ ഫിഗ് (ഫിക്കസ് ഇലാസ്റ്റിക്ക) എന്ന് അറിയപ്പെടുന്ന റബ്ബർ മരത്തിൻ്റെ വേരുകളിൽ നിന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. നദിയുടെ ഇരുകരയിലുമുള്ള മരങ്ങളുടെ ശക്തവും കയര്‍ പോലെയുള്ളതുമായ വേരുകള്‍ പൊള്ളയായ കമുകിന്‍ തടിയ്ക്കുള്ളിലൂടെ, മുളന്തണ്ടില്‍ ഉറപ്പിച്ചുകെട്ടി മറുകരയിലേക്ക് കടത്തിവിടുന്നതിലൂടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. പൂർണവളർച്ച എത്തുമ്പോൾ ഇതിനെ മണ്ണിലേക്കിറക്കും. ആവശ്യത്തിനു വേരുകളും കരുത്തും ആയിക്കഴിഞ്ഞാല്‍ ഇതിന്റെ മുകളില്‍ കല്ലുകൾ, തടി പലകകൾ എന്നിവ പാകി പാലമാക്കും. ചില പാലങ്ങൾക്ക് 100 അടിയിൽ കൂടുതൽ നീളമുണ്ട്, പൂർണത ലഭിക്കാൻ 10 മുതൽ 15 വർഷം വരെ എടുക്കും. പൂർണ്ണവളർച്ചയെത്തിയാൽ, ഈ വേരുകൾ 500 വർഷത്തോളം നീണ്ടുനിൽക്കും. ചിറാപുഞ്ചിയിൽ ഇവയുടെ ഡബിൾ ഡെക്കർ പതിപ്പും ഷില്ലോങ്ങിൽ സിംഗിൾ ഡെക്കറും ധാരാളമായി കാണപ്പെടുന്നു.

ആധുനിക നിർമാണ രീതികളെ വെല്ലുന്ന രീതിയിൽ സൂക്ഷ്മമായി നിർമിച്ച ഈ പാലങ്ങൾ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ മാർഗ്ഗമാണ്. കോൺക്രീറ്റ് പാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ലിവിംഗ് റൂട്ട് പാലങ്ങൾ സമയവും ഉപയോഗവും കൊണ്ട് കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമായി മാറുന്നു.

പ്രകൃതിയെ മനുഷ്യജീവിതവുമായി കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്ന ഭാരതസംസ്ക്കാരത്തിന്റെ പ്രതീകങ്ങളിൽ ഒന്നായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ ഭാരതത്തിലെ ഗോത്രങ്ങളുടെ കരകൗശല നൈപുണ്യവും, വരും തലമുറകൾക്ക് ഹരിതവും സുരക്ഷിതവുമായ ഭാവി കെട്ടിപ്പടുക്കുവാനുള്ള പ്രചോദനവും നൽകുന്നു.

Share
Tweet
SendShareShare

Latest from this Category

ഭീംകുണ്ഡ്

പിക്കാസോ ശലഭം

ഒഴുകും കരകൾ..

കൂവളം ജ്യൂസ്

ഡാനാകിൽ ഡിപ്രെഷൻ – ഭൂമിയിലെ അന്യഗ്രഹം

ബ്ലാക്ക് കോൺ

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies