VSK Desk

VSK Desk

ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ് എട്ടിന് തുടങ്ങും

നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് നാഗ്പൂരില്‍ എട്ടിന് ആരംഭിക്കും. വര്‍ഗ് സര്‍വാധികാരിയായി നിശ്ചയിച്ച അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍ നാഗ്പൂരിലെത്തി. അദ്ദേഹത്തെ നാഗ്പൂര്‍ മഹാനഗര്‍...

ഷാങ്ഹായ് ഉച്ചകോടി; ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണം: ജയശങ്കര്‍

പനാജി: ഭീകരതയെ പൂര്‍ണമായി തുടച്ചുനീക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനോട് (എസ്സിഒ) ഇന്ത്യയുടെ ആഹ്വാനം. ബെനാലിമിലെ എസ്‌സിഒ ഉച്ചകോടിയില്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ, ചൈനീസ്...

വിഭൂതി പാക്കറ്റില്‍ മദര്‍ തെരേസയുടെ ചിത്രം: രണ്ട് ക്ഷേത്ര ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: തിരുവണ്ണാമലയിലെ അരുള്‍മിഗു അരുണാചലേശ്വര ക്ഷേത്രത്തില്‍ മദര്‍ തെരേസയുടെ ചിത്രം ആലേഖനം ചെയ്ത പാക്കറ്റുകളില്‍ വിഭൂതി വിതരണം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തെത്തുടര്‍ന്ന് രണ്ട് ക്ഷേത്രജീവനക്കാരെ...

സ്‌റ്റേ ഇല്ല, കേരള സ്‌റ്റോറി സിനിമയുടെ പ്രദര്‍ശനം തുടരാം; ഹര്‍ജികളെല്ലാം തള്ളി ഹൈക്കോടതി‍

കൊച്ചി:  പ്രണയം നടിച്ച് യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രം കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ പ്രദര്‍ശനം തുടരാമെന്ന് കോടതി ഉത്തരവിട്ടു....

ഇന്ത്യക്കെതിരെ നുണപ്രചാരണം; ന്യൂയോര്‍ക്ക് ടൈംസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂര്‍

ന്യൂദല്‍ഹി: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ അപകീര്‍ത്തിപ്പെടുത്തിയ ന്യൂയോര്‍ക്ക് ടൈംസ് ചെയര്‍മാന്‍ എ.ജി. സുള്‍സ്‌ബെര്‍ഗര്‍ക്ക് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ മറുപടി. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന്...

മണിപ്പൂരില്‍ സൈന്യമിറങ്ങി; സംഘര്‍ഷത്തില്‍ അയവ്

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയില്‍ അയവ്. സ്ഥിതിഗതികള്‍ സൈന്യത്തിന്‍റെ സഹായത്തോടെ നിയന്ത്രണവിധേയമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന ആസാമിലെ രണ്ട് എയര്‍ഫീല്‍ഡുകളില്‍ നിന്ന് സി 17 ഗ്ലോബ്മാസ്റ്ററും...

ധര്‍മ്മശാലകള്‍ സമാജത്തിന് വേണ്ടി സമാജം നിര്‍മ്മിക്കുന്നത്: സുരേഷ് ജോഷി

മുംബൈ: ധര്‍മ്മശാലകള്‍ സമാജത്തിന് വേണ്ടി സമാജം തന്നെ നിര്‍മ്മിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. സേവനം ചെയ്യണമെന്ന ചിന്ത  സഹാനുഭൂതിയില്‍ നിന്നാണ് ഉയരേണ്ടത്. സ്ഥാപനങ്ങളുടെയോ...

‘കേരള സ്റ്റോറി’ സത്യമെന്ന് അറിഞ്ഞു കൊണ്ട് എതിർക്കുന്നവർക്ക് പ്രത്യേക ലക്ഷ്യങ്ങൾ: പി.സി.ജോർജ്ജ്

കോട്ടയം: "കേരള സ്റ്റോറി" എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്ന് പി.സി.ജോർജ്ജ്. സത്യമെന്തെന്നത് എല്ലാവർക്കുമറിയാം, എന്നാൽ എതിർക്കുന്നവർക്ക് ഒന്നുകിൽ ഭയം, അല്ലെങ്കിൽ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം...

നിക്കാഹിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തി ഫാത്തിമ ഭൂട്ടോ; പാകിസ്ഥാനില്‍ വിവാദം

കറാച്ചി: വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തി മുന്‍ പാക് പ്രധാനമന്ത്രിയുടെ ചെറുമകള്‍. മുന്‍ പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോയാണ് പാകിസ്ഥാനില്‍...

Uttara Kannada, May 03 (ANI): Prime Minister Narendra Modi meets Sukri Bommagowda, Padma award recipient from Karnataka, at Ankola in Uttara Kannada district on Wednesday. (ANI Photo)

പാട്ട് പാടി മോദിയെ വരവേറ്റ് ഹലാക്കി വൊക്കലിഗരുടെ അമ്മമാര്‍

അങ്കോള: പാട്ട് പാടി, സ്‌നേഹം പകര്‍ന്ന് സുക്രി ബൊമ്മഗൗഡയുടെ വരവേല്പ. കൈകള്‍ പിടിച്ച് സ്വന്തം ശിരസ്സില്‍ ചേര്‍ത്ത് വിനമ്രതയോടെ പ്രധാനമന്ത്രി. ഹലാക്കി വൊക്കലിഗരുടെ രാപ്പാടിയെന്ന് വിഖ്യാതയായ സുക്രി...

സ്വവര്‍ഗവിവാഹത്തിനെതിരെ നിവേദനവുമായി സ്ത്രീ സംഘടനകള്‍

ജയ്പൂര്‍: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രപതിക്ക് നിവേദനവും പ്രതിഷേധവുമായി സ്ത്രീ സംഘടനകള്‍. രാഷ്ട്രപതിക്ക് നല്കാനുള്ള നിവേദനം ജയ്പൂര്‍ അഡീഷണല്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി....

പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരം ടി.ജെ. ശ്രീജിത്തിന്

കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.ജെ. ശ്രീജിത്ത് അര്‍ഹനായി. ഒരു പുഴ മരിക്കുന്നു എന്ന പേരില്‍ മുട്ടാര്‍ പുഴയെക്കുറിച്ച്...

Page 300 of 332 1 299 300 301 332

പുതിയ വാര്‍ത്തകള്‍

Latest English News