ന്യൂദല്‍ഹി: ഇനി മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വേതനവിഷയത്തില്‍ പുരുഷ വനിതാ ഭേദമില്ല. നിര്‍ണായകവും ചരിത്രപ്രധാനവുമെന്ന പ്രഖ്യാപനത്തോടെ ബിസിസിഐ പുരുഷ, വനിതാ ടീമുകള്‍ തുല്യ മാച്ച് ഫീ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചരിത്രപരമായ ഈ തീരുമാനം അറിയിച്ചത്.
വേതനത്തിലെ വിവേചം നീക്കുന്നതിനുള്ള ബിസിസിഐയുടെ ആദ്യ ചുവടുവയ്പ് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കരാര്‍ ചെയ്ത വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ഞങ്ങള്‍ തുല്യ വേതന നയം നടപ്പിലാക്കുന്നു. ലിംഗസമത്വത്തിന്‍റെ പുതിയ യുഗത്തിലേക്ക് രാജ്‌യം നീങ്ങുമ്പോള്‍ ബിസിസിഐയും ഒപ്പം നീങ്ങുകയാണ്’ ഷാ ട്വീറ്റ് ചെയ്തു.
വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുരുഷ താരങ്ങള്‍ക്ക് നല്‍കുന്ന അതേ മാച്ച് ഫീ നല്‍കും. ടെസ്റ്റ് (15 ലക്ഷം രൂപ), ഏകദിനം (6 ലക്ഷം രൂപ), ടി20(3 ലക്ഷം രൂപ) എന്നിങ്ങനെയാണ് വേതനം. ശമ്പളതുല്യത എന്നത് വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ്. അത് നടപ്പാക്കുന്നതില്‍ അപെക്സ് കൗണ്‍സില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post