VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; മുസ്ലീം വോട്ട് ബാങ്ക് അരക്കിട്ടുറപ്പിക്കാന്‍ പിണറായി.

VSK Kerala Desk by VSK Kerala Desk
13 December, 2019
in വാര്‍ത്ത, English
ShareTweetSendTelegram

കൊച്ചി: പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നു വെല്ലുവിളിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വം നല്‍കുന്നതു സംബന്ധിച്ച തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും രാഷ്ട്രപതി ഒപ്പുവച്ച നിയമം നടപ്പാക്കാനാകാതിരിക്കില്ലെന്ന് പകല്‍പോലെ വ്യക്തമായിരിക്കെ മുസ്ലീം വോട്ടുകള്‍ സിപിഎമ്മിലേക്ക് ഒഴുകിയെത്തുമെന്ന അമിതപ്രതീക്ഷയിലാണ് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ഇത്തരമൊരു കാര്യം പറഞ്ഞിരിക്കുന്നത്. ഒരു ബില്‍ നിയമമായാല്‍ അത് ഇന്ത്യയിലെവിടെയും ഒരുപോലെ ബാധകമാണെന്നിരിക്കെ ഈ ബില്ലിനെ സുപ്രീംകോടതിയില്‍ സംസ്ഥാനം ചോദ്യം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ ജനതയുടെ സൈ്വര്യജീവിതം ഉറപ്പുവരുത്തേണ്ട ക്രമസമാധാനപാലകരടക്കമുള്ളവര്‍ അന്ധമായ രാഷ്ട്രീയ വിരോധത്തില്‍ മാത്രം മുഖ്യമന്ത്രി എടുത്ത തീരുമാനത്തില്‍ ആശങ്കാകുലരാണ്. വാട്‌സ് ആപ് ഹര്‍ത്താല്‍ നടത്തി കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇസ്ലാമിക തീവ്രവാദികളാണെന്ന് തെളിഞ്ഞതാണ്. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കേരള മുഖ്യമന്ത്രിയുടെ നിലപാട്. കീഴടങ്ങാന്‍ വന്നവരെ വെടിവച്ചിടുമ്പോള്‍ കേരളത്തെ കലുഷിതമാക്കാന്‍ വരുന്ന തീവ്രവാദികള്‍ക്ക് കുടപിടിക്കുന്ന നയമാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യത്തില്‍ ഭരണഘടനയെ വെല്ലുവിളിച്ച മറ്റൊരാള്‍. ബില്ലിനെ കോണ്‍ഗ്രസും മുസ്ലീം ലീഗും എതിര്‍ക്കുന്നതിനേക്കാള്‍ ശക്തമായി എതിര്‍ക്കുന്നതായി വരുത്തിത്തീര്‍ത്ത് കോണ്‍ഗ്രസിലേക്ക് ഒഴുകുന്ന മുസ്ലീം വോട്ടുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ഇതിലൂടെ പിണറായി ലക്ഷ്യമിടുന്നത്. കേരളത്തെ ഇസ്ലാമിക തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രമായി മാറ്റുന്നതരത്തില്‍ ഈ നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ ഇന്റലിജന്‍സ് മുന്നറിയിപ്പുകളെയും അവഗണിക്കുകയാണ്. 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളുള്ള കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നിര്‍ണായകമാണ്. പശ്ചിമ ബംഗാളില്‍ നിന്നെത്തിയവര്‍ എന്ന വ്യാജേന ബംഗാളി സംസാരിക്കുന്ന തൊഴിലാളികളില്‍ പലരും ബംഗ്ലാദേശി പൗരന്മാരാണെന്നും ഇവരുടെ ആധാര്‍ കാര്‍ഡുകളടക്കം വ്യാജമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബില്‍ നടപ്പായാല്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന കേരളത്തില്‍ തമ്പടിച്ചിരിക്കുന്ന ബംഗ്ലാദേശികളെയാണ്. ഇവര്‍ ഉള്‍പ്പെട്ട കൊലപാതകങ്ങളും കവര്‍ച്ച ശ്രമങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇവരുടെ വ്യക്തമായ കണക്കെടുപ്പിന് പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും വഴിവയ്ക്കുമെന്നതാണ് ചിലരെ ഈ ബില്ലിനെതിരെ തിരിക്കുന്നതിന് കാരണമായിട്ടുള്ളത്. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ സാന്നിധ്യമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗ്ലാദേശി കുടിയേറ്റക്കാരുടെ മറവില്‍ ഇവര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഭീകരാക്രമണം ലക്ഷ്യമിട്ട് തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളിലും കൃഷ്ണഗിരി മലനിരകളിലും ഇവര്‍ അത്യുഗ്ര ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ പരീക്ഷിച്ചതായും എന്‍ഐഎ കഴിഞ്ഞ ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തീവ്രവാദ ഭീഷണി നേരിടുന്ന കേരളം ഭരിക്കുന്നവര്‍ ബില്ലിനെതിരെ രംഗത്തുവരുന്നതിന്റെ സാംഗത്യം ദുരൂഹതകള്‍ ഉയര്‍ത്തുന്നതാണ്. സംസ്ഥാനത്ത് മുസ്ലീം ലീഗും ഐഎന്‍എല്ലും എസ്ഡിപിഐയും അടക്കമുള്ള പാര്‍ട്ടികള്‍ ബില്ലിനെതിരെ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ മുസ്ലീങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അഭയാര്‍ഥികളെ മാത്രം ബാധിക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഏറ്റവുമധികം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരില്‍ പലരും മുസ്ലീം ഭീകരവാദ സംഘടന പ്രവര്‍ത്തകരാണെന്ന് ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. ബില്ലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറിയതോടെ പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവച്ച ത്രിപുരയിലെ ജനങ്ങള്‍ വ്യക്തമായ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്.

ShareTweetSendShareShare

Latest from this Category

എൻ. എൻ. കക്കാട് സാഹിത്യ പുരസ്‌കാരം സമർപ്പിച്ചു

ഗായിക വാണി ജയറാം അന്തരിച്ചു

‘ഭാരതി’ സംസ്‌കൃതത്തെ പുനരുദ്ധരിച്ചു: മോഹന്‍ ഭാഗവത്

കാവടിയാട്ടം വിനീതിന് ജീവിതവൃതമാണ്

കാർഷിക വിപണന കേന്ദ്രം സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു

രണ്ടാം പിണറായി സർക്കാരിന്‍റെ ബജറ്റ് 2023-24 ഒറ്റനോട്ടത്തിൽ

Load More

Discussion about this post

Latest News

Communists are criminals ; Have never seen good communists, says Hungarian filmmaker Bela Thar

Loose Talk Have No Room In Democracy, Says Hon. Goa Gov

Pro Pakistan Drama Bags 1st Prize in Kozhikode District School Youth Festival

One more HC blow to Pinarayi Vijayan; HC asks: Why are you worried about Lokayukta investigation?

Police Blocks Hindu Aikyavedi March 

Kerala Governor challenges the CM

SFI Threats Tech Institute Principal in Kerala

Left Democratic Front regime in Kerala flaunts the insults as decorations

Load More

Latest Malayalam News

എൻ. എൻ. കക്കാട് സാഹിത്യ പുരസ്‌കാരം സമർപ്പിച്ചു

മാളികപ്പുറം ദി ചിൽഡ്രൻ ഓഫ് ഹെവൻ

ഫെബ്രുവരി 4: താനാജി വീരാഹുതി ദിനം

ഫോണിലൂടെ ആ വാണീ നാദം..

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • അമൃതമഹോത്സവം
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
    • Amrit Mahotsav
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies