VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇന്ത്യ വിരുദ്ധ നിലപാടുകള്‍ കടുപ്പിച്ച് സിപിഎം

VSK Desk by VSK Desk
29 June, 2020
in വാര്‍ത്ത
ShareTweetSendTelegram

കൊച്ചി: കമ്മ്യൂണിസ്റ്റ് ചൈനയെ പ്രീണിപ്പിച്ച് ഇന്ത്യ വിരുദ്ധ നിലപാടുകളുമായി സിപിഎം വീണ്ടും രംഗത്ത്. 1960കളില്‍ തുടങ്ങിയ ചൈനീസ് പ്രേമം ആഗോള പാര്‍ട്ടിയെന്നു മേല്‍വിലാസമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ മാത്രമായി ചുരുക്കിയതിന് ഒരു പ്രധാനകാരണമാണ്. നെഹ്‌റുവിനുശേഷം എകെജിയെന്ന മുദ്രാവാക്യമുയര്‍ത്തിയ സിപിഎം ഇന്ന് ദേശീയപാര്‍ട്ടി പോലുമല്ലാത്ത അവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അടിമുടി ഇന്ത്യ വിരുദ്ധ നിലപാടുകള്‍ മാത്രം എന്നും സ്വീകരിച്ചിട്ടുള്ള സിപിഎം ഇപ്പോള്‍ പറയുന്നത് ലഡാക്കിലെ ചൈനയുടെ പ്രകോപനത്തിനു കാരണം ജമ്മു കശ്മീര്‍ വിഭജനത്തിലൂടെ ചൈനയെ പ്രകോപിപ്പിച്ചതാണെന്ന കാരണവുമായി എത്തിയിരിക്കുകയാണ് പീപ്പിള്‍സ് ഡെമോക്രസിയിലൂടെ അവര്‍. അക്സായി ചിന്നും പാക് അധിനിവേശ കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന അമിത് ഷായുടെ പ്രസ്താവനയും കൊറോണ വിഷയത്തില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നതും അതിര്‍ത്തിയില്‍ മോദി സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമെല്ലാം ചൈനയുടെ പ്രകോപനത്തിന് അടിസ്ഥാനമാണെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്.

സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടാണ് മാസികയുടെ എഡിറ്റര്‍. ”ചൈന ഇന്ത്യയുടെ അതിര്‍ത്തി അല്‍പ്പാല്‍പ്പമായി പിടിച്ചെടുക്കുന്നതിനാലാണ് സംഘര്‍ഷമെന്ന വിലയിരുത്തല്‍ ശരിയല്ല. അതിര്‍ത്തി സംഘര്‍ഷത്തിന് ആഴത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രം സ്വീകരിച്ച സമീപനം ഒരു ഘടകമാണ്. ജമ്മു കശ്മീരിനെ വിഭജിച്ച നടപടി ചൈന അവകാശപ്പെടുന്ന സ്ഥലത്തിനും ബാധകമാണ്. ഇതിനെതിരെ രണ്ട് തവണ ചൈന പ്രതിഷേധമറിയിക്കുകയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സിലിന്റെ അനൗദ്യോഗിക യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. പാക് അധിനിവേശ കശ്മീരും അക്സായ് ചിന്നും ഇന്ത്യയുടെ ഭാഗമാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പിഒകെ ഭാവിയില്‍ ഇന്ത്യയോട് ചേരുമെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും പ്രസ്താവനകള്‍ പ്രത്യാഘാതമുണ്ടാക്കി”. മുഖപ്രസംഗം പറയുന്നു.

അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. കോവിഡ് വിഷയത്തില്‍ ലോകാരോഗ്യ സംഘടനയില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനൊപ്പം ഇന്ത്യ ചേര്‍ന്നു. വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന യുഎസ് നിലപാട് ഒരു കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെയും ചൈന എതിര്‍ക്കുകയാണ്. പാക്കിസ്ഥാനുമായും നേപ്പാളുമായും ബംഗ്ലാദേശുമായും ഇന്ത്യക്ക് പ്രശ്നമുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുത്വ നയങ്ങളാണ് ഇതിന് കാരണം. ഇതെല്ലാം അവഗണിച്ച് ചൈനയുടെ പദ്ധതിയാണ് സംഘര്‍ഷമെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ചൈനയെ ഒരിടത്തുപോലും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിട്ടില്ല. അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യയോടുള്ള അവഗണനയും ചൈനയോടുള്ള ആരാധനയും പ്രകടമാക്കുകയാണ് സിപിഎം ചെയ്യുന്നത്.

Tags: #china#anti_india_stand
Share4TweetSendShareShare

Latest from this Category

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂർ; മെഴുകുതിരി തെളിയിച്ചതിൽ നിന്ന് ബ്രഹ്മോസിലേക്കുള്ള സമൂല മാറ്റം: എസ്. ഗുരുമൂർത്തി

ചിറയിൻകീഴ്, വടകര ഉൾപ്പടെ രാജ്യത്തെ 103 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

അണുബോംബിന്റെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ട; സിന്ദൂരം വെടിമരുന്നാകുന്നതിന് ലോകം സാക്ഷി: പ്രധാനമന്ത്രി

നാഗ്പൂർ മഹാനഗർ ഘോഷ് കാര്യാലയം ഉദ്‌ഘാടനം ചെയ്തു

പാകിസ്ഥാന്‍ മുക്കിന്റെ പേര് മാറ്റുന്നു

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

വി. കൃഷ്ണശർമ്മ സ്‌മാരക മാധ്യമ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

പാകിസ്ഥാന്‍ മുഴുവന്‍ ഭാരതത്തിന്റെ ആക്രമണ പരിധിയില്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies