VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

അയോദ്ധ്യ : വിവാദങ്ങൾക്കപ്പുറം

അയോദ്ധ്യ ആരോപണങ്ങളും വസ്തുതകളും ധർമ്മം ജയിക്കണം, തെറ്റുണ്ടെങ്കിൽ പരിഹാരവും ഉണ്ടാകണം

VSK Desk by VSK Desk
22 June, 2026
in വാര്‍ത്ത
Share
Tweet
SendTelegram

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്കുള്ള സംഭാവന (കാണിക്കകൾ) സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ:

മോഷണാരോപണങ്ങൾ ഉന്നയിക്കാൻ ആരംഭിച്ച രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നേതാക്കളും ഭഗവാൻ ശ്രീരാമനെയും, രാമജന്മഭൂമി പ്രസ്ഥാനത്തെയും, പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമപോരാട്ടത്തെയും, ഭവ്യവും ദിവ്യവുമായ ശ്രീരാമക്ഷേത്ര നിർമ്മാണത്തെയും ശ്രീരാമഭക്തരെയും എങ്ങനെയാണ് കണ്ടിരുന്നതെന്ന് ആഴത്തിൽ ചിന്തിക്കേണ്ട ഒരു വിഷയമാണ്

2021-ലും ഇതേ പാർട്ടികളും ചില രാഷ്ട്രീയ നേതാക്കളും ഇതിനെ ഭൂമിതട്ടിപ്പ് (ലാൻഡ് സ്കാം) എന്ന് വിളിച്ച് വ്യാജമായ ഒരു വിവരണം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. അന്നും ആരോപണം ഉന്നയിച്ചവർ പരാതിയോ എഫ്.ഐ.ആറോ നൽകിയിരുന്നില്ല. ഇതിൽ നിന്ന് അവരുടെ പ്രധാന ലക്ഷ്യം ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതിച്ഛായ തകർക്കുകയും കോടിക്കണക്കിന് രാമഭക്തരുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുകയാണെന്ന് വ്യക്തമാണ്.

ഭക്തർ ദൈവത്തിന് സമർപ്പിക്കുന്ന അർപ്പണ തുകയെ വെറും “സംഭാവന ” പോലുള്ള പദങ്ങൾ ഉപയോഗിച്ച് വിശേഷിപ്പിക്കുന്നതിലൂടെ അവർ ഹിന്ദു വിശ്വാസത്തെയും പ്രമാണങ്ങളേയും അവഹേളിക്കുകയാണ്.

ഇത്തവണയും ആരോപണങ്ങൾ ഉന്നയിച്ചവർ പോലീസിലോ കോടതികളിലോ പരാതി നേരിട്ട് നൽകിയിട്ടില്ല. പ്രത്യേക അന്വേഷണസംഘത്തിനോ (SIT) ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കോ യാതൊരു തെളിവും കൈമാറിയിട്ടുമില്ല. അവർ സാമൂഹിക മാധ്യമങ്ങളിലൂടെ സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ കഥകൾ പ്രചരിപ്പിക്കുന്നതിൽ മാത്രമാണ് ഏർപ്പെട്ടിരിക്കുന്നത്.

ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെതിരായ ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനായി ട്രസ്റ്റിന്റെ തന്നെ അഭ്യർത്ഥന പ്രകാരം വെറും 24 മണിക്കൂറിനുള്ളിൽ ഉത്തർ പ്രദേശ് സർക്കാർ എസ്.ഐ.ടി. രൂപീകരിച്ചു.

ശ്രീ ചമ്പത് റായിയും ശ്രീ അനിൽ മിശ്രയും സ്വമേധയാ ആദ്യം എസ്.ഐ.ടി.യുടെ മുമ്പാകെ ഹാജരായി. നാഷണൽ ഹെറാൾഡ് കേസ്, ജീപ്പ് അഴിമതി, ബോഫോഴ്സ് അഴിമതി, മദ്യ അഴിമതി, സ്പെക്ട്രം തുടങ്ങി അനവധി അഴിമതി വിവാദങ്ങളിലെ പ്രതികൾ ഒരിക്കലെങ്കിലും സ്വയം എസ്.ഐ.ടി. അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടോ? അവർ സ്വമേധയാ എസ്.ഐ.ടി.യുടെയോ കോടതിയുടെയോ മുമ്പാകെ ഹാജരായിട്ടുണ്ടോ? ജവഹർലാൽ നെഹ്റു, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ്, പരേതനായ മുലായം സിംഗ് യാദവ്, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയ നേതാക്കൾ വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാജിവെച്ചിട്ടുണ്ടോ?

എസ്.ഐ.ടി. ഇതുവരെ യാതൊരു ഔദ്യോഗിക പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ സാമൂഹിക മാധ്യമങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലുമായി സ്വയം പ്രഖ്യാപിത വിസിൽ ബ്ലോവർമാർ പ്രചരിപ്പിക്കുന്ന വിവരങ്ങൾ വെറും ആരോപണങ്ങൾ മാത്രമാണ്; അവയുടെ വിശ്വാസ്യത സംശയാസ്പദമാണ്.

ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ട്രസ്റ്റിയുടെ ഭാഗത്ത് നടപടിക്രമപരമായ ചില വീഴ്ചകൾ ഉണ്ടായിരിക്കാം. എന്നാൽ മനഃപൂർവമായ തെറ്റായ പ്രവൃത്തി നടന്നതായി വ്യക്തമായ തെളിവുകൾ ഇതുവരെ കാണുന്നില്ല.

എസ്.ഐ.ടി.യ്ക്ക് 15 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അതിനാൽ റിപ്പോർട്ടും അതിന്റെ കണ്ടെത്തലുകളും കാത്തിരിക്കേണ്ടതാണ്. ഇതിനിടയിൽ ആരുടെയെങ്കിലും പക്കൽ വസ്തുതകളോ തെളിവുകളോ ഉണ്ടെങ്കിൽ അവ നേരിട്ട് എസ്.ഐ.ടി.യ്ക്ക് കൈമാറുന്നതാണ് ഉചിതം. അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും അനാവശ്യ ആരോപണങ്ങളും ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു.

ക്ഷേത്ര ട്രസ്റ്റ് എസ്.ഐ.ടി. അന്വേഷണം ആവശ്യപ്പെടാതെ വെറും എഫ്.ഐ.ആർ. മാത്രം രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ, അന്വേഷണം പ്രാദേശിക പോലീസ് സ്റ്റേഷനിലെ ഒരു സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറപ്പെടുമായിരുന്നു. വർഷങ്ങൾ ഇഴയുവായിരുന്നു. അത്തരം അന്വേഷണം എസ്.ഐ.ടി.യുടേതിനോട് താരതമ്യം ചെയ്യാനാവില്ല. മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ ഭയക്കേണ്ടതില്ലല്ലോ?

എസ്.ഐ.ടി. അന്വേഷണത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ:

A. നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം:
ആരോപണങ്ങൾ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ജീവനക്കാരെയും ഭാരവാഹികളെയും ഉൾക്കൊള്ളുന്നതിനാൽ, പ്രാദേശിക പോലീസിനെ ആശ്രയിക്കാതെ അഡ്മിനിസ്ട്രേറ്റീവ് കമ്മീഷണർ, ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥർ, സാമ്പത്തിക വിദഗ്ധർ എന്നിവരടങ്ങിയ ഉയർന്നതല സ്വതന്ത്രസംഘം രൂപീകരിക്കപ്പെട്ടു. ഇതിലൂടെ ബാഹ്യമായോ ആഭ്യന്തരമായോ സ്വാധീനങ്ങൾ അന്വേഷണത്തെ ബാധിക്കാനുള്ള സാധ്യത ഒഴിവാക്കപ്പെടുന്നു.

B. വിദഗ്ധസംഘം:
സാധാരണ പോലീസ് അന്വേഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, എസ്.ഐ.ടി.യ്ക്ക് സൈബർ അന്വേഷണം, ഫോറൻസിക് വിശകലനം, സാമ്പത്തിക ഓഡിറ്റിംഗ് എന്നിവയിൽ വിദഗ്ധരുടെ സേവനം ലഭ്യമാണ്. ഇതിലൂടെ വിശദമായ നിയമനടപടികൾക്ക് ശക്തമായ അടിത്തറ ലഭിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ സ്വമേധയാ നടപടികൾ സ്വീകരിക്കാൻ എസ്.ഐ.ടി.യ്ക്ക് സാധിക്കുകയും ചെയ്യുന്നു.

ആരോപണം ഉന്നയിക്കുന്നവർ എസ്.ഐ.ടി. അന്വേഷണത്തെക്കുറിച്ചുപോലും സംശയങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള രാമഭക്തർ ഇപ്പോൾ സത്യം അറിയാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. എന്തെങ്കിലും തെറ്റായ പ്രവർത്തനം നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്ക് കർശനമായ ശിക്ഷ ലഭിക്കണം എന്നതാണ് എല്ലാവരുടെയും ആവശ്യം. ക്ഷേത്ര ഭരണ സംവിധാനത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അവ ഉടൻ തിരുത്തപ്പെടണം. അതോടൊപ്പം, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിലൂടെ ഹിന്ദു വിശ്വാസത്തെയും വിശ്വാസ്യതയെയും മുറിവേൽപ്പിക്കുന്നവരെയും നിയമാനുസൃതമായി ഉത്തരവാദികളാക്കുകയും ശിക്ഷിക്കുകയും വേണം.

Share
Tweet
SendShareShare

Latest from this Category

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies