കാഠ്മണ്ഡു: നേപ്പാൾ സൈന്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ഇന്ത്യൻ സൈനിക മേധാവി എം.എം നരവനെ. എക്സറേ മെഷീനുകൾ, കമ്പ്യൂട്ടർ റേഡിയോഗ്രാഫി സംവിധാനങ്ങൾ, ഐസിയു വെന്റിലേറ്ററുകൾ, വീഡിയോ എൻഡോസ്കോപ്പി യൂണിറ്റുകൾ, അനസ്തേഷ്യ മെഷീനുകൾ, ആംബുലൻസുകൾ എന്നിവയാണ് നേപ്പാൾ സൈന്യത്തിന് കൈമാറിയത്.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ത്രിദിന സന്ദർശനത്തിനായി നരവനെ നേപ്പാളിൽ എത്തിയത് ബുധനാഴ്ചയാണ്. ഇതിനു മുമ്പ് ജൂലൈയിൽ നേപ്പാൾ സൈന്യത്തിനു ഇന്ത്യ വെന്റിലേറ്ററുകൾ കൈമാറിയിരുന്നുവെന്നും അതിനു പുറമെയാണ് ഇപ്പോൾ വീണ്ടും വെന്റിലേറ്ററുകൾ സമ്മാനിച്ചിരിക്കുന്നതെന്നും നേപ്പാളിലെ ഇന്ത്യൻ എംബസി പ്രസ്താവിച്ചു.
ഇന്ന് ഇന്ത്യൻ സൈനിക മേധാവി എംഎം നരവനെയെ നേപ്പാൾ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു. നേപ്പാൾ ആർമി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ ആദരിച്ചത്. ഇന്ന് നാലുമണിയോടെ അദ്ദേഹത്തിന് നേപ്പാൾ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി നേപ്പാൾ ആർമിയുടെ ഹോണററി ചീഫ് പദവി നൽകി ആദരിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
Discussion about this post