VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കേരളഗാന്ധി കെ.കേളപ്പന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം -പി.എന്‍. ഈശ്വരന്‍

VSK Desk by VSK Desk
3 September, 2021
in വാര്‍ത്ത
ShareTweetSendTelegram

തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന് സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ കേളപ്പജി സമാധിയില്‍ നടന്ന 132-ാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ രംഗത്തുള്ളവര്‍ നവോത്ഥാനരംഗത്തെ മലപ്പുറത്തിന്റെ മുന്നേറ്റം കുറച്ചുകാണുകയാണെന്നും പി.എന്‍. ഈശ്വരന്‍ പറഞ്ഞു. അങ്ങാടിപ്പുറം തളിക്ഷേത്ര വിമോചന സമരത്തിലടക്കം നേതൃത്വം കൊടുത്ത കേളപ്പനെ തള്ളിപ്പറഞ്ഞ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മതവിവേചനം തിരിച്ചറിയണം. മലബാറിലെ സാമുദായിക നവോത്ഥാനത്തിനും ഹൈന്ദവ ഏകീകരണത്തിനും മുന്‍കൈ എടുത്തത് കെ.കേളപ്പനാണ്. 1921 ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അടക്കം പലരുടേയും സ്മാരകം ഉയര്‍ന്ന മലപ്പുറത്ത് ദേശീയ സ്വാതന്ത്ര്യസമര സേനാനിയായ കെ.കേളപ്പനെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സാമൂഹ്യനവോത്ഥാന രംഗത്തും ക്ഷേത്രപ്രവേശന സമരരംഗത്തും സജീവമായിരുന്നു കെ.കേളപ്പന്‍. മലപ്പുറം ജില്ലയില്‍ ഇതുവരെ ഉചിതമായ സ്മാരകം കെ.കേളപ്പന് വേണ്ടി നിര്‍മ്മിക്കാത്തത് രാഷ്ട്രീയ അജണ്ട കാരണമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം.ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളഗാന്ധി കെ.കേളപ്പന്റെ ഓര്‍മ്മകള്‍ നിറഞ്ഞ തവനൂരില്‍ അദ്ദേഹത്തിന്റെ സമാധിഭൂമി കയ്യേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. തന്റെ കര്‍മ്മഭൂമിയായ തവനൂരില്‍ വേണം അന്ത്യവിശ്രമമെന്ന കേളപ്പജിയുടെ ആഗ്രഹപ്രകാരം, അന്നത്തെ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടുകൂടി ത്രിമൂര്‍ത്തി സംഗമഭൂമിയായ തവനൂര്‍ ശിവക്ഷേത്രത്തിനുമുന്നിലെ നിളാതീരത്ത് മുഴുവന്‍ ബഹുമതികളോടുകൂടിയാണ് ഭൗതികശരീരം അടക്കം ചെയ്തത്. കേരള നവോത്ഥാനത്തിന്റെ ചരിത്രത്താളുകളില്‍ കേളപ്പജിയുടെ സ്ഥാനം ഏറ്റവും മുകളിലാണ്. ജനനം മലബാറിലാണെങ്കിലും കേരളം മുഴുവന്‍ അദ്ദേഹത്തിന്റെ കര്‍മ്മമേഖലയായിരുന്നുവെന്നും നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് പറഞ്ഞു.

എം.സി.വല്‍സന്‍, കെ.വിശ്വനാഥന്‍, കൃഷ്ണകുമാര്‍ ദേവാരത്തില്‍, വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ശിവദാസ് തവനൂര്‍, സര്‍വ്വോദയ മണ്ഡല പ്രവര്‍ത്തകന്‍ കെ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. സമാധിഭൂമിയില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. ഗാന്ധിയന്മാരും സര്‍വ്വോദയപ്രവര്‍ത്തകരും കേളപ്പജി ശിഷ്യന്മാരും പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies