മുബൈ: ആര്‍എസ്എസിനെ താലീബാനുമായി താരതമ്യം ചെയ്ത് നടത്തിയ പരാമര്‍ശത്തില്‍ ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ കേസെടുത്ത് മുംബൈ പോലീസ്. അഭിഭാഷകന്‍ സന്തോഷ് ദുബെയുടെ പരാതിയിലാണ് പോലീസ് നടപടി. ഐപിസി 500-ാം വകുപ്പ് പ്രകാരം അപകീര്‍ത്തിപ്പെടുത്തിയതിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണുന്ന ആര്‍എസ്എസ് താലീബാന് തുല്യമാണെന്നായിരുന്നു ജാവേദിന്റെ വിവാദ പരാമര്‍ശം. ജാവേദിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ജാവേദ് അഖ്തര്‍ ഈ പ്രസ്താവനയില്‍ മാപ്പ് പറയണമെന്ന ബിജെപി നിലപാട് ശിവസേനയും ആവര്‍ത്തിച്ചു. ഇന്ത്യ മതസഹിഷ്ണുത നിലനില്‍ക്കുന്ന ഒരു ജനാധിപത്യരാജ്യമാണ്. ഈ രാജ്യത്തെ ഇസ്ലാമിക മൗലികവാദ സ്വഭാവമുള്ള താലിബാന്‍ രാഷ്ട്രവുമായി ഒരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ശിവസേന വ്യക്തമാക്കി. താലിബാനെ ആര്‍എസ്എസുമായി താരതമ്യം ചെയ്യുക വഴി ഹൈന്ദവസംസ്‌കാരത്തെ അധിക്ഷേപിക്കുകയാണ് ജാവേദ് അഖ്തര്‍ ചെയ്തതെന്നും ശിവസേന മുഖപത്രമായ ‘സാമ്‌ന’യില്‍ എഴുതി.
Discussion about this post