ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്ലീങ്ങള്‍ക്ക് പാകിസ്ഥാനില്‍ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയവരെ പുറത്തുനിന്നുള്ളവരായി മാത്രമാണ് കാണുന്നത്. എന്നാല്‍ ഇന്ത്യയിലേയ്ക്ക് വന്നവരുവരുടെ അവസ്ഥ അതായിരുന്നില്ലായെന്നും ഭാഗവത് പറഞ്ഞു. ഉദയ് മഹൂര്‍ക്കറും ചിരയു പണ്ഡിറ്റും ചേര്‍ന്ന് രചിച്ച ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.
വിഭജനത്തിന് ശേഷം ഇവിടേക്ക് കുടിയേറിയവരെ ഇന്ത്യ സ്വീകരിക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നല്‍കി. അതാണ് നമ്മുടെ സംസ്‌കാരം. ആ സംസ്‌കാരമാണ് ഹിന്ദുത്വം, അതാണ് നമ്മെ ചേര്‍ത്തു നിര്‍ത്തുന്നതും. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹിന്ദു രാജാക്കന്‍മാരുടെ കുങ്കുമ കൊടികളും, നവാബുമാരുടെ പച്ച കൊടികളും എങ്ങനെയാണ് ഒന്നിച്ചു നിന്നതെന്ന് സവര്‍ക്കര്‍ തന്റെ ലേഖനങ്ങളില്‍ വിവരിച്ചിട്ടുണ്ടെന്ന് ഭാഗവത് പരാമര്‍ശിച്ചു. രാജ്യത്ത് പല മതാചാരങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവിടെ നിലനില്‍ക്കുന്ന ഏകതയുടെ പേരാണ് ഹിന്ദു ദേശീയതയെന്നും സവര്‍ക്കറിനെ ഉദ്ദരിച്ചുകൊണ്ട് അദേഹം പറഞ്ഞു.
ഒരുപാട് മതവിഭാഗങ്ങള്‍ ഇവിടെ ഉള്ളതിനാല്‍ ജനങ്ങളെ വിഭജിച്ചു കൊണ്ടു മാത്രമേ ഇന്ത്യയില്‍ ആധിപത്യം നേടാനാകൂവെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ ജനങ്ങള്‍ളെ വിഭജിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നും സവര്‍ക്കര്‍ മനസിലാക്കിയിരുന്നു. ഇത് അദേഹത്തിന് ആന്തമാന്‍ ജയിലുകളില്‍ അനുഭവപ്പെട്ടിരുന്നു. വ്യത്യസ്ത മതാചാരങ്ങിള്‍ക്കിടയിലും നാം പുലര്‍ത്തി വന്ന ഐക്യമാണ് ഹിന്ദു ദേശീയതയെന്ന് ആന്തമാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സവര്‍ക്കര്‍ജി തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നുവെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
വീര സവര്‍ക്കറുടെ ജീവിതം വിവരിക്കുന്ന ‘ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’, പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഉദയ് മഹൂര്‍ക്കറും എഴുത്തുകാരനും അധ്യാപകനുമായ ചിരയു പണ്ഡിറ്റും ചേര്‍ന്നാണ് രചിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Discussion about this post