ധാക്ക: നവഖാലിയിലെയും കൊമില്ലയിലെയും ഹിന്ദുവേട്ടയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം. പാക് പിന്തുണയുള്ള ജമാഅത്തെ ഇസ്ലാമിയും ബംഗ്ലാദേശിലെ പ്രതിപക്ഷപാര്‍ട്ടിയായ ബിഎന്‍പിയും ചേര്‍ന്നാണ് കലാപം ആസൂത്രണം ചെയ്യുന്നതെന്ന അവാമി ലീഗിന്റെ ആരോപണത്തിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം ഇത് വ്യക്തമാക്കിയത്.
കാബൂളില്‍ താലിബാന്‍ പിടിമുറുക്കിയതോടെ തീവ്രവാദശക്തികള്‍ എല്ലായിടത്തും കലാപത്തിന് ആസൂത്രണം നടത്തുകയാണെന്നാണ് ഭരണകക്ഷി കൂടിയായ അവാമി ലീഗ് ചൂണ്ടിക്കാണിക്കുന്നത്. 1972ലെ മതേതരഭരണസംവിധാനത്തിലേക്ക് ബംഗ്ലാദേശ് മടങ്ങണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ബംഗ്ലാദേശിനെ ഇസ്ലാമികരാജ്യമാക്കിയ 1980ലെ ഇര്‍ഷാദ് സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്താന്‍ ഷെയ്ഖ് ഹസീന തയ്യാറാകണമെന്നും പാക് സ്‌പോണ്‍സേര്‍ഡ് ജമാ അത്തെ ഇസ്ലാമിയെ അടിയന്തരമായി നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് വാര്‍ത്താപ്രക്ഷേപണവകുപ്പ് മന്ത്രി മുറാദ് ഹസ്സന്‍ അടുത്തിടെ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചിരുന്നു.
Discussion about this post