വരാണസി: 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാനഡയിലേക്ക് കടത്തിക്കൊണ്ടുപോയ മാതാ അന്നപൂര്‍ണ ദേവിയുടെ വിഗ്രഹം കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയിലെ അന്നപൂർണ്ണാ ക്ഷേത്രത്തിൽ സ്ഥാപിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുനപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്തു. പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന വിഗ്രഹം 1913ലാണ് കാശിയിൽ നിന്നുമാണ് മോഷ്ടിച്ചുകൊണ്ടുപോയത്.
നയതന്ത്രപരമായ ഇടപെടലുകളിലൂടെയാണ് വിഗ്രഹം ഇന്ത്യയിൽ തിരികെ എത്തിച്ചത്. ദൽഹിയിലെത്തിച്ച വിഗ്രഹം രഥത്തിലാണ് വാരാണസിയിലെത്തിച്ചത്. 17 സെന്റിമീറ്റർ ഉയരവും 9 സെന്റിമീറ്റർ വീതിയും 4 സെന്റിമീറ്റർ വണ്ണവുമാണ് വിഗ്രഹത്തിനുള്ളത്. കഴിഞ്ഞ വർഷം നവംബർ 29ന് നടത്തിയ മൻ കി ബാത്തിലാണ് വിഗ്രഹം എത്രയും വേഗം ഇന്ത്യയിൽ തിരികെ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷങ്ങളിലായി നിരവധി പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിഗ്രഹവും കൊണ്ട് വന്നത്. ഇന്ത്യയില്‍ നിന്നുള്ളതെന്ന് കരുതുന്ന 157 ശില്പങ്ങളും ചിത്രങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവ തിരികെ കൊണ്ടുവരാന്‍ അതാത് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. 157 പുരാവസ്തുക്കളില്‍ 10-ാം നൂറ്റാണ്ടിലെ മണല്‍ക്കല്ലില്‍ പണിത രേവന്തയുടെ ഒന്നര മീറ്റര്‍ ബാസ് റിലീഫ് പാനല്‍ മുതല്‍ 12-ആം കാലഘട്ടത്തിലെ 8.5 സെന്റീമീറ്റര്‍ ഉയരമുള്ള വെങ്കലത്തിലെ നടരാജ വിഗ്രഹുവും ഉള്‍ക്കൊള്ളുന്നു.
തമിഴ്നാട്ടിലെ രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ 42 വര്‍ഷം മുമ്പ് മോഷണം പോയ മൂന്ന് വിഗ്രഹങ്ങള്‍ ലണ്ടനില്‍ നിന്ന് കണ്ടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അത് ഇന്ത്യയക്ക് തിരികെ ലഭിച്ചിരുന്നു. 1978-ല്‍ ഈ ക്ഷേത്രത്തിലെ പതിനഞ്ചാം നൂറ്റാണ്ടിലെ ശ്രീരാമന്‍, സീത, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരുടെ നാല് വെങ്കല വിഗ്രഹങ്ങളും മോഷണം പോയിരുന്നു. മൂന്ന് പേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വിഗ്രഹങ്ങള്‍ ഇതുവരെ കണ്ടെത്താനായില്ല. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടന വിവരം പങ്കുവെച്ചതിനെ തുടര്‍ന്ന് മോഷണം പോയ നാല് വിഗ്രഹങ്ങളില്‍ മൂന്നെണ്ണം ലണ്ടനിലെ ഒരു പുരാതന ശേഖരത്തില്‍ നിന്ന് കണ്ടെടുത്തിരുന്നു.
Discussion about this post