കൊല്‍ക്കത്ത: കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍മന്ത്രിയും തൃണമൂല്‍ എംഎല്‍എയുമായ പാര്‍ത്ഥ ചാറ്റര്‍ജിയ ഇ ഡി ജയിലില്‍ ചോദ്യം ചെയ്തു. മൂന്നംഗ ഇ ഡി സംഘം പ്രസിഡന്‍സി ജയിലിലെത്തിയാണ് ഇന്നലെ പാര്‍ത്ഥയെ ചോദ്യം ചെയ്തത്. പതിനാല് ദിവസത്തെ കസ്റ്റഡി കാലയളവിനുള്ളില്‍ ഇതാദ്യമായാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പാര്‍ത്ഥയുടെ സുഹൃത്തും ഇതേ കേസില്‍ പ്രതിയുമായ നടി അര്‍പ്പിത മുഖര്‍ജിയെ ചൊവ്വാഴ്ച അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആലിപ്പൂര്‍ ജയിലിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍.
Discussion about this post