VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സ്ത്രീശാക്തീകരണം വീടുകളില്‍ നിന്ന് തുടങ്ങണം: സര്‍സംഘചാലക്

മഹിളാ ചരിത്ര കോശ് പ്രകാശനം ചെയ്തു

VSK Desk by VSK Desk
19 August, 2022
in വാര്‍ത്ത, ഭാരതം, സംഘ വാര്‍ത്തകള്‍
നാഗ്പൂരില്‍ നടന്ന മഹിളാ ചരിത്രകോശ് പ്രകാശന ചടങ്ങില്‍ ചിത്രാതായ്, രാഷ്ട്രസേവികാസമിതി പ്രമുഖ സംചാലിക ശാന്തക്ക, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, വിദ്യാതായ് എന്നിവര്‍.

നാഗ്പൂരില്‍ നടന്ന മഹിളാ ചരിത്രകോശ് പ്രകാശന ചടങ്ങില്‍ ചിത്രാതായ്, രാഷ്ട്രസേവികാസമിതി പ്രമുഖ സംചാലിക ശാന്തക്ക, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, വിദ്യാതായ് എന്നിവര്‍.

ShareTweetSendTelegram

നാഗ്പൂര്‍: സ്ത്രീശാക്തീകരണം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ഒഴികെ, എല്ലാ കാര്യങ്ങളിലും സ്ത്രീയും പുരുഷനും തുല്യരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രസേവികാസമിതി തൃതീയ പ്രമുഖ് സംചാലിക ആയിരുന്ന ഉഷാതായ് ചാഠിയുടെ മൂന്നാം അനുസ്മരണ സമ്മേളനത്തില്‍  സംഘമിത്ര സേവാ പ്രതിഷ്ഠാന്‍ പുറത്തിറക്കിയ ‘മഹിളാചരിത്ര കോശ്’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ ജഗത്ജനനിയായാണ് ഭാരതം കണക്കാക്കുന്നത്. എന്നാല്‍ പല വീടുകളിലും അടിമകളെപ്പോലെയാണ് അവര്‍ പരിഗണിക്കപ്പെടുന്നത്. ആ സാഹചര്യം മാറിയേ തീരൂ. സ്ത്രീകളെ ഉയര്‍ത്താന്‍ പുരുഷന്മാരുടെ സഹായം ആവശ്യമില്ല. സാമര്‍ത്ഥ്യത്തിലും പ്രതിഭയിലും സ്ത്രീകള്‍ മുന്നിലാണ്. അവര്‍ക്ക് മാര്‍ഗനിര്‍ദേശം ആവശ്യമില്ല. സ്വതന്ത്രമായി സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള അവസരം മാത്രമാണ് ആവശ്യം.

സ്ത്രീയും പുരുഷനും രഥത്തിന്‍റെ ഇരുചക്രങ്ങള്‍ പോലെയാണ്. നമുക്ക് ഒരു ‘വിശ്വ ഗുരു ഭാരതം’ കെട്ടിപ്പടുക്കണമെങ്കില്‍, സ്ത്രീകളുടെ പങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവം മാറിക്കൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ക്ക് വേഗത കൂട്ടേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുന്നതിനെച്ചൊല്ലി ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതീയ സ്ത്രീ കഷ്ടപ്പാടുകള്‍ സ്വയം ഏറ്റെടുത്ത് വിളക്കിന്‍റെ തിരി പോലെ സ്വയം പ്രകാശിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് വെളിച്ചം നല്‍കുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിയ സേവികാസമിതി പ്രമുഖ സംചാലിക ശാന്തക്ക പറഞ്ഞു.. അത്തരം നൂറുകണക്കിന് കഥാപാത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് സ്ത്രീകളെ ശക്തി സ്വരൂപ എന്ന് വിളിക്കുന്നത്.
എല്ലാവരെയും ഒരുമിച്ചുകൂട്ടുകയും കൂട്ടിക്കൊണ്ടുപോകുകയും  എളുപ്പമുള്ള കാര്യമല്ല. ഇതിന് ക്ഷമ വേണം. ഈ സഹജമായ ഗുണം ഇന്ത്യന്‍ സ്ത്രീകളിലുണ്ട്. അവര്‍ക്ക് ഭൂമിയെപ്പോലെ സഹിഷ്ണുതയുണ്ട്. ത്യാഗം സ്ത്രീകളുടെ സഹജഗുണമാണ്, അത് വീട്ടിലേക്ക് പരിമിതപ്പെടുത്തരുത്, പുറത്തു വന്ന് സമൂഹത്തിലും രാജ്യത്തും മികച്ച അന്തരീക്ഷം സൃഷ്ടിക്കണം, ശാന്തക്ക ഓര്‍മ്മിപ്പിച്ചു.
ചിത്രതായ്, വിദ്യാതായ്, മേഘജി എന്നിവര്‍ ചേര്‍ന്നാണ് മഹിളാചരിത്ര കോശ് രചിച്ചത്.

Share1TweetSendShareShare

Latest from this Category

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആദ്യ ‘സൗരക്ഷിക പഞ്ചമി’ പുരസ്‌കാരം അനീഷ് അയിലത്തിന്

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies