മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ സംന്യാസിമാരെ ആക്രമിച്ച സംഭവത്തില്‍ ആറ് പേരെ പോലീസ് പിടികൂടി. ഇരുപത് പേര്‍ക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ചയാണ് നാല് സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ചാണ് തങ്ങള്‍ അവരെ മര്‍ദ്ദിച്ചതെന്നാണ് അറസ്റ്റിലായവരുടെ വാദം.
സാംഗ്ലിയിലെ ജാത്ത് ലവാംഗ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. സംന്യാസിമാര്‍ സോലാപൂരിലേക്ക് പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു അഖാഡയിലെ അംഗങ്ങളാണ് തങ്ങളെന്ന് പോലീസിനോട് പറഞ്ഞ സംന്യാസിമാര്‍ പരാതി നല്കാന് തയാറായില്ല.
സന്യാസിമാര്‍ പരാതിയൊന്നും നല്‍കിയില്ല. എന്നാല്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇരുപത് പേര്‍ക്കെതിരെയാണ് കേസ്. വീഡിയോ ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഉമാദി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ പങ്കജ് പവാര്‍ പറഞ്ഞു.
സോലാപൂരിലേക്കുള്ള യാത്രയ്ക്കിടെ വഴി തെറ്റിയപ്പോള്‍, ലവാംഗ ഗ്രാമത്തിനടുത്തുള്ള പവര്‍ഹൗസ് സ്റ്റേഷനില്‍ ഒരു ആണ്‍കുട്ടിയോട് വഴി തിരക്കി. ഭാഷ മനസ്സിലാകാത്ത കുട്ടി കള്ളന് കള്ളന് എന്ന് വിളിച്ച് ആളെക്കൂട്ടുകയായിരുന്നു, പങ്കജ് പവാര്‍ പറഞ്ഞു.
Discussion about this post