തമിഴ്നാട്: ഗുഡല്ലൂർ അയ്യംകൊല്ലിയിൽ പ്രവർത്തിച്ചുവരുന്ന ശ്രീ സരസ്വതി വിവേകാനന്ദ മഹാ വിദ്യാലയം മെട്രിക്കുലേഷൻ സ്കൂൾളിലെ
കുടിവെള്ളക്ഷാമം സേവാദർശൻ്റെ സാമ്പത്തിക സഹായത്തോടെ വിശ്വസേവാഭാരതി പരിഹരിച്ചു നൽകി
600 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുടിവെള്ളം വലിയ പ്രശ്നമായിരുന്നു വിദ്യാലയത്തിന് താഴെ കിണർ കുഴിച്ച് മുകളിലേക്ക് വെള്ളം പമ്പുചെയ്ത് ടാങ്കിൽ വെള്ളം ശേഖരിച്ചാണ് ഇതിന് പരിഹാരമുണ്ടാക്കിയത്.
6 ലക്ഷം രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവഴിച്ചു.
14 -09 – 2022 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് എം. സി. സുന്ദരൻ്റെ (മാനനീയ – ജില്ലാ സംഘ ചാലക്) അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗുഡല്ലൂർ എം. എൽ.എ. അഡ്വ പൊൻ ജയശീലൻ ഉദ്ഘാടനം നിർവഹിച്ചു. ഓംകാരനന്ദ തീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. എ. ആർ. മോഹൻ (വിശ്വസേവാഭാരതി) സേവാസന്ദേശം നൽകി. പ്രവീൺ വാസുദേവ് (സെക്രട്ടറി സേവാദർശൻ ) ആശംസകൾ നേർന്നു. സംഘ വിവിധക്ഷേത്ര കാര്യകർത്താക്കൾ സേവാദർശൻ , വിശ്വസേവഭാരതി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും സന്നിഹിതരായിരുന്നു
Discussion about this post