ഉധംപൂര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ ഒഴിഞ്ഞ ബസില്‍ സ്ഫോടനം. ഒറ്റ ദിവസത്തിനിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഡൊമെയില്‍ ചൗക്കിലെ ബസില്‍ കഴിഞ്ഞ രാത്രി 10.45നാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.
നേരത്തെ, ഉധംപൂരിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ ഉധംപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉധംപൂര്‍ ഡിഐജി സുലൈമാന്‍ ചൗധരി പറഞ്ഞു.


















