ബംഗാള്‍: ബംഗാളിലെ മോമിന്‍പൂരില്‍ നവരാത്രി ആഘോഷങ്ങള്‍ക്കിടെ ക്ഷേത്രം തകര്‍ക്കുകയും സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെ അക്രമം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം നബിദിന ആഘോഷത്തിനിടെ ആരോ പതാക കീറിയെന്ന് ആരോപിച്ച് വ്യാപകമായ അക്രമങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്.
സംഘര്‍ഷബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാറടക്കം അഞ്ച് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെയാണ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇതോടെ സംസ്ഥാനത്തൊട്ടാകെ പോലീസിനും സര്‍ക്കാരിനുമെതിരെ പ്രതിഷേധം ശക്തമായി.
മോമിന്‍പൂരില്‍ പോലീസിനെ നിയന്ത്രിക്കുന്നത് മതമൗലികവാദികളാണെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഏക്ബല്‍പൂര്‍ പോലീസ് സ്റ്റേഷന്‍ അക്രമികള്‍ കൈയടക്കിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രമസമാധാനനില തകര്‍ന്ന ബംഗാളില്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സുവേന്ദു അധികാരി കത്തയച്ചു. സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘ലക്ഷ്മി പൂജയുടെ തലേന്ന് ഖിദിര്‍പോര്‍ മോമിപൂര്‍ പ്രദേശത്ത് ഹിന്ദു സമൂഹത്തിനെതിരെ വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്. നിരവധി കടകളും ബൈക്കുകളും അക്രമികള്‍ അഗ്നിക്കിരയാക്കി. പ്രതികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പോലീസും സര്‍ക്കാരും അവരെ സംരക്ഷിക്കുകയാണെന്ന് സുവേന്ദു അധികാരി പറഞ്ഞു. അതിനിടെ അക്രമ സംഭവങ്ങളില്‍ 38 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Discussion about this post