മുംബൈ: പാല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലക്കേസ് സിബിഐക്ക്. 2020ല്‍ രണ്ട് ഹിന്ദു സംന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന കേസ് സിബിഐക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു.
അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ എതിര്‍പ്പില്ല, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. 2020 ഏപ്രിലില്‍ പാല്‍ഗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ സിബിഐയോ കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമോ (എസ്ഐടി) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സത്യവാങ്മൂലം. പാല്‍ഘര്‍ കൂട്ടക്കൊല കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരിക്കെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Discussion about this post