കൊല്‍ക്കത്ത: അധ്യാപകനിയമനത്തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ മുന്‍ സ്കൂള്‍ സര്‍വീസ് കമ്മീഷന് ചെയര്മാന് സുബൈരസ് ഭട്ടാചാര്യയുടെ ജുഡീഷ്യല്‍ റിമാന്‍ഡ് പ്രത്യേക കോടതി 19 വരെ നീട്ടി.
നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ഭട്ടാചാര്യയുടെ ജാമ്യാപേക്ഷ കോടതി തള്ളി. സപ്തംബര്‍ 19നാണ് അറസ്റ്റിലായത്.
സുബൈരസ് ഭട്ടാചാര്യയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014 മുതല്‍ 2018 വരെ എസ്എസ്സിയുടെ ചെയര്‍മാനായിരുന്നു സുബൈരസ് ഭട്ടാചാര്യ. പാര്‍ത്ഥ ചാറ്റര്‍ജി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അറസ്റ്റിനെത്തുടര്‍ന്ന് അദ്ദേഹത്തെ മാറ്റുന്നതുവരെ 2018 ഫെബ്രുവരി മുതല്‍ നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയുടെ (എന്‍ബിയു) വിസി ആയിരുന്നു സുബൈരസ് ഭട്ടാചാര്യ.
Discussion about this post