ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണം സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ച യുവാവിന് അഞ്ച് വര്‍ഷം തടവും 25000 രൂപ പിഴയും. 2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമത്തെ പിന്തുണച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട ഫായിസ് റഷീദിനാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി സി.എം. ഗംഗാധരയുടേതാണ് ഉത്തരവ്. കുറ്റകൃത്യം നടക്കുമ്പോള്‍ 19 വയസ്സുള്ള പ്രതി ഫായിസ് റഷീദ് മൂന്നര വര്‍ഷമായി കസ്റ്റഡിയിലാണ് ജയിലിലാണ്.
153 എ, സെക്ഷന്‍ 201 വകുപ്പുകള്‍ പ്രകാരം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന തരത്തില്‍ വിവിധ പോസ്റ്റുകളില്‍ 23 കമന്റുകളാണ് റഷീദ് നടത്തിയത്. രാജ്യത്തിന്‍റെ പരമാധികാരത്തെയും അഖണ്ഡതയെയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പോസ്റ്റുകളെന്നതിന് പ്രോസിക്യൂഷന്‍ തെളിവുകള്‍ ഹാജരാക്കി. പ്രതി എല്ലാ ഇത് സംബന്ധിച്ച എല്ലാ വാര്‍ത്തകള്‍ക്ക് താഴെയും അപകീര്‍ത്തികരമായ കമന്റിട്ടു. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഇയാള്‍ നിരക്ഷരനോ സാധാരണക്കാരനോ അല്ല. അതുകൊണ്ടുതന്നെ പോസ്റ്റ് മനപ്പൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.












