ചെന്നൈ: ആസാദി കാ അമൃതോത്സവത്തിന്‍റെ സന്ദേശമുയര്‍ത്തി തമിഴ്‌നാട്ടിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് പഥസഞ്ചലനം നടന്നു. പാതയോരങ്ങളില്‍ പുഷ്പവൃഷ്ടിയുമായി ആയിരക്കണക്കിന് ആളുകള്‍ അണിനിരന്നു.

നവോത്ഥാനനായകനായിരുന്ന രാമലിംഗ സ്വാമികളുടെ 200-ാം ജന്മവാര്‍ഷികം, മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികം, സ്വാതന്ത്ര്യത്തിന്‍റെ അമൃതോത്സവം എന്നിവയോടനുബന്ധിച്ചാണ് കള്ളക്കുറിച്ചി, കടലൂര്‍, പെരുമ്പള്ളൂര്‍ എന്നിവിടങ്ങളിലായി പഥസഞ്ചലനങ്ങള്‍ നടന്നത്.
ആയിരത്തിലധികം പ്രവര്‍ത്തകര്‍ പൂര്‍ണഗണവേഷത്തില്‍ പഥസഞ്ചലനഘങ്ങളില്‍ പങ്കെടുത്തു. കള്ളക്കുറിച്ചിയില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര തമിള്‍നാട് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് എസ്. കല്യാണ്‍, കടലൂരില്‍ കുടുംബപ്രബോധന്‍ പ്രമുഖ് ആര്‍. പ്രകാശ്, പെരുമ്പള്ളൂരില്‍ തിരുച്ചി വിഭാഗ് സംഘചാലക് എസ്. കൃഷ്ണസ്വാമി എന്നിവര്‍ സംസാരിച്ചു.




Discussion about this post