നാഗ്പൂർ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പരിശീലന ശിബിരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമായ ‘സംഘ് ശിക്ഷാ വർഗ്’ (തൃതീയ വർഷ) നവംബർ 14 മുതൽ നാഗ്പൂരിലെ രേഷിംബാഗിലുള്ള സ്മൃതി മന്ദിർ പരിസരത്ത് നടക്കും. ഈ വർഷം മെയ് മാസത്തിലാണ് തൃതീയ വർഷ വർഗ്ഗ് സംഘടിപ്പിച്ചത്. കൊവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് വർഷമായി സംഘ ശിക്ഷാ വർഗ്ഗ് സംഘടിപ്പിച്ചിരുന്നില്ല. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമായതിനാൽ ഈ വർഷം നാഗ്പൂരിൽ രണ്ടാം തവണയാണ് വർഗ്ഗ് സംഘടിപ്പിക്കുന്നത്. ഡോ. ഹെഡ്ഗേവാർ സ്മൃതി മന്ദിർ പരിസരത്തെ മഹർഷി വ്യാസഗൃഹത്തിലാണ് ഉദ്ഘാടനം. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 700-ലധികം സ്വയംസേവകർ വർഗ്ഗിൽ പങ്കെടുക്കും.
Discussion about this post