ഭുവനേശ്വര്‍: ഒഡീഷ ആരോഗ്യമന്ത്രി നബാ ദാസിനെ വെടിവെച്ചു കൊന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ഭാര്യ. എട്ട് വര്‍ഷമായി ഭര്‍ത്താവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും മരുന്ന് കഴിക്കുന്നുണ്ടെന്നും ഭാര്യ ജയന്തി ദാസ് പറഞ്ഞു. എന്തിനാണ് വെടിയുതിര്‍ത്തതെന്ന് അറിയില്ല. വാര്‍ത്ത വന്നതില്‍പ്പിന്നെ തമ്മില്‍ സംസാരിച്ചിട്ടില്ല. രാവിലെ 11 മകളോട് അലപ്‌നേരം വീഡിയോകോളില്‍ സംസാരിച്ചു. പെട്ടന്ന് കട്ട് ചെയ്യുകയും ചെയ്തു. എട്ട് വര്‍ഷമായി അദ്ദേഹം മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ട്. മരുന്നുകള്‍ കഴിച്ചതിന് ശേഷം കാര്യമായ കുഴപ്പങ്ങളുണ്ടായിരുന്നില്ല, അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.



![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post