അമരാവതി: വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി പ്രഖ്യാപിച്ചു. നിലവില്‍ തലസ്ഥാനമായ അമരാവതിയില്‍ തന്നെയാകും നിയമസഭയുടെ പ്രവര്‍ത്തനം. മുഖ്യമന്ത്രിയടക്കം വിശാഖപട്ടണത്തേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഹൈദരാബാദായിരുന്നു ആന്ധ്രയുടെ തലസ്ഥാനം. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപം കൊണ്ടതോടെ ഹൈദരാബാദ് തെലങ്കാനയിലായി, അവരുടെ തലസ്ഥാനമായി. അതോടെ 2015ലാണ് ആന്ധ്രയുടെ തലസ്ഥാനമായി അമരാവതി മാറയത്.. ഇതാണ് ഇപ്പോള്‍ വിശാഖപട്ടണത്തേക്ക് മാറ്റിയത്. ആന്ധ്ര ഹൈക്കോടതി കര്‍ണൂലിലേക്ക് മാറും.
ദല്‍ഹിയില്‍ നടന്ന അലയന്‍സ് മീറ്റിലായിരുന്നു ജഗന്മോഹന് റെഡ്ഡിയുടെ പ്രഖ്യാപനം.
Discussion about this post