മധുരൈ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യു ട്യൂബര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നതിന്റെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് യു ട്യൂബര്‍ മനീഷ് കശ്യപിനെതിരെ എന്‍എസ്എ പ്രകാരം കേസ് ചാര്‍ജ് ചെയ്തതെന്ന് മധുര പോലീസ് അറിയിച്ചു. മധുര ജില്ലാ കോടതി ഇയാളെ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് മാര്‍ച്ച് 18 ന് ബീഹാറിലെ ബേട്ടിയയില്‍ നിന്നാണ് കശ്യപിനെ അറസ്റ്റ് ചെയ്തത്.
Discussion about this post