VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭക്തിസാന്ദ്രമായി രാമജന്മഭൂമി: ഇന്ന് 155 രാജ്യങ്ങളിൽ നിന്നുള്ള ജലം കൊണ്ട് അഭിഷേകം നടക്കും; എട്ട് രാജ്യങ്ങളുടെ പ്രധിനിധികൾ അയോദ്ധ്യയിലെത്തി

VSK Desk by VSK Desk
23 April, 2023
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ : ഇന്ന് 155 വിവിധ രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാം ലല്ലയുടെ ജലാഭിഷേകം നടത്തും. അമേരിക്കയിലെ 12 ക്ഷേത്രങ്ങളിലെ 12 നദികളിൽ നിന്നുമുള്ള ജലവും ഇതിൽ ഉൾപ്പെടുന്നു. 8 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് അയോദ്ധ്യയിലെത്തിയത്.

രാമക്ഷേത്രത്തിലെ ജലാഭിഷേകത്തിനായി 155 രാജ്യങ്ങളിൽ നിന്നുള്ള ജലം അയോദ്ധ്യയിൽ എത്തിയിട്ടുണ്ടെന്ന് ഡൽഹി മുൻ ബിജെപി എംഎൽഎ വിജയ് ജോളി പറഞ്ഞു. ടാൻസാനിയ, നൈജീരിയ, അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ജലം കൊണ്ടുവന്നിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലെ ചിർചിക് നദി, താജിക്കിസ്ഥാനിലെ വക്ഷ് നദി, ഉക്രെയ്‌നിലെ ഡൈനിസ്റ്റർ, റഷ്യയിലെ വോൾഗ, മൗറീഷ്യസിലെ ഗംഗാ തലാവോ തടാകം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലെ ജലവും ഇതിൽ ഉൾപ്പെടുന്നു.

ജലാഭിഷേകത്തിനായി നിരവധി രാജ്യങ്ങളിൽ നിന്ന് ജലം ശേഖരിക്കാൻ 31 മാസമെടുത്തു. ശ്രീരാമനോടുള്ള ഭക്തിയുടെ വിജയകരമായ ഫലമാണ് ജലാഭിഷേക പരിപാടി. ശ്രീരാമൻ സാർവത്രികമാണ്, രാമക്ഷേത്രത്തിന് ലോകത്തിന്റെ മുഴുവൻ പിന്തുണയുമുണ്ട്. കൂടാതെ ശ്രീരാമനോടുള്ള സ്നേഹവും. ഹിന്ദു, മുസ്ലീം, ജൈന, പാഴ്സി, ബുദ്ധ തുടങ്ങിയ ലോകത്തിലെ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുടെ സഹകരണമുണ്ട്.” വിജയ് ജോളി പറഞ്ഞു.

ഫിജിയിൽ നിന്നുള്ള രാജേന്ദ്ര പ്രസാദ്, ഓസ്‌ട്രേലിയയിൽ നിന്നുള്ള പരശുറാം, മക്കാവുവിൽ നിന്നുള്ള അരുണ ഝാൻ, നേപ്പാൾ എംപി വിനോദ് ചൗധരി, മൗറീഷ്യസിൽ നിന്നുള്ള ബാലാജി, റൊമാനിയയിൽ നിന്നുള്ള വിജയ് മേത്ത, സിംഗപ്പൂരിൽ നിന്നുള്ള പുരുഷോത്തം കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂട്ടാൻ, ശ്രീലങ്ക, നോർവേ തുടങ്ങി 40 രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പേർ എത്തിയിട്ടുണ്ട്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആദിത്യനാഥും ചേർന്ന് മണിറാം ദാസ് ചൗനി ഓഡിറ്റോറിയത്തിൽ ‘ജല കലശ’ത്തിന്റെ പൂജ നടത്തും. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ജലത്തിന്റെ കലശത്തിൽ ആ രാജ്യങ്ങളുടെ പതാകകളും അവയുടെ പേരുകളും നദികളുടെ പേരുകളും പതിച്ചിട്ടുണ്ടാകും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആദിത്യനാഥിന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ചമ്പത് പറഞ്ഞു. ത്രിപുര ബിജെപി പ്രഭാരിയും ശ്രീരാമഭക്തനുമായ വിജയ് ജോളിയുടെ നേതൃത്വത്തിലുള്ള സംഘം 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം അഭിഷേകത്തിനായി യോ​ഗി ആദിത്യനാഥിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താനിലെ രവി നദി ഉൾപ്പെടെ 155 രാജ്യങ്ങളിലെ നദികളിൽ നിന്ന് ശേഖരിക്കുന്ന ജലമാണ് കലശത്തിൽ ഉണ്ടാവുക. പാകിസ്താനിൽ നിന്നുള്ള ജലം ആദ്യം പാകിസ്താനിലെ ഹിന്ദുക്കൾ ദുബായിലേക്കും പിന്നീട് ദുബായിൽ നിന്ന് ഡൽഹിയിലേക്കും കൊണ്ടുവന്നു. അവിടെ നിന്നാണ് ജോളി അയോദ്ധ്യയിൽ എത്തിച്ചത്. സുരിനാം, യുക്രെയ്ൻ, റഷ്യ, കസാക്കിസ്ഥാൻ, കാനഡ, ടിബറ്റ് തുടങ്ങി നിരവധി രാജ്യങ്ങളിലെ നദികളിൽ നിന്നും ജലം വന്നിട്ടുണ്ട്.

Tags: Ayodya
Share17TweetSendShareShare

Latest from this Category

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies