ന്യൂദല്‍ഹി: ജെഎന്‍യുവില്‍ വിവേകാനന്ദ വിചാര്‍ മഞ്ച് സംഘടിപ്പിച്ച ദ കേരള സ്റ്റോറി സിനിമയുടെ പ്രീമിയര്‍ കാണാന്‍ വന്‍ തിരക്ക്. വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചെങ്കിലും പ്രദര്‍ശനം തടസപ്പെടുത്തിയാല്‍ പ്രതിരോധിക്കുമെന്ന് എബിവിപി വ്യക്തമാക്കിയതോടെ പ്രതിഷേധം മാത്രമാകും ഉണ്ടാവുക എന്ന് എസ്എഫ്ഐ അറിയിച്ചു. മേയ് അഞ്ചിന് റിലീസ് ആകുന്ന ചിത്രത്തിന്റെ രാജ്യത്തെ ആദ്യ പ്രീമിയര്‍ ഷോ ആണ് ജെഎന്‍യുവില്‍ നടന്നത്.
അതേസമയം, പ്രണയം നടിച്ച് യുവതികളെ കുരുക്കി ഭീകസംഘടനയായ ഐഎസില്‍ എത്തിക്കുന്നതിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതിന് എന്തൊക്കെ നിയമപരമായി ചെയ്യാമെന്നാണ് സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്. സിനിമയ്ക്കെതിരെ നിയമപരമായി നീങ്ങും എന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമ വകുപ്പ് വിദഗ്ധ ഉപദേശം തേടിയത്.
Discussion about this post