ലഖ്നൗ: മഥുര ശ്രീകൃഷ്ണജന്മഭൂമി ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇനി അലഹബാദ് ഹൈക്കോടതി പരിഗണിക്കും. മഥുരയിലെ കീഴ്ക്കോടതിയില്‍ നിലവില്‍ വിചാരണ നടക്കുന്ന കേസുകള്‍ ഹൈക്കോടതി തന്നെ മാറ്റി. ഷാഹി മസ്ജിദ് ഈദ്ഗാഹ് നിര്‍മ്മിച്ചിരിക്കുന്ന ഭൂമിയില്‍ ഭക്തര്‍ അവകാശവാദമുന്നയിച്ച കേസ് മഥുര ജില്ലാകോടതിയില്‍ നിന്ന് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.
മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി കേസ് ദേശീയ പ്രാധാന്യമുള്ളതാണെന്നും ഹൈക്കോടതിയില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപമുള്ള ഷാഹി മസ്ജിദ് ഈദ്ഗാഹ് മാനേജ്മെന്റ് കമ്മിറ്റി, ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ്, കത്ര കേശവ് ദേവ്, ശ്രീകൃഷ്ണ ജന്മസ്ഥാന്് സേവാ സന്സ്ഥാന് എന്നിവരാണ് കേസിലെ കക്ഷികള്‍.
Discussion about this post