ന്യൂദല്‍ഹി: എക്സൈസ് കുംഭകോണക്കേസില്‍ എഎപി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി. സിസോദിയക്കെതിരായ ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ്മയുടേതാണ് ഉത്തരവ്.
മനീഷ് സിസോദിയയുടെ ഇടപെടലുകളിലൂടെ ഏകദേശം 622 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മെയ് 6 ന് റോസ് അവന്യൂ കോടതിയെ അറിയിച്ചിരുന്നു.












