ഹരിദ്വാര്‍: ഗംഗാദസറയില്‍ തീര്‍ത്ഥഘട്ടങ്ങളില്‍ സ്‌നാനം ചെയ്ത് പുണ്യം നേടാന്‍ പതിനായിരങ്ങള്‍. പ്രയാഗ്‌രാജ് മുതല്‍ ഹരിദ്വാര്‍ വരെയുള്ള സ്‌നാനഘട്ടങ്ങളിലാണ് ഗംഗാ ആരതി ചെയ്തും നദിയില്‍ മുങ്ങിയും ഭക്തര്‍ ദസറ ആഘോഷിച്ചത്. ഭഗീരഥതപസ്സിനാല്‍ ഗംഗാനദി ജ്യേഷ്ഠശുക്ല പക്ഷ തിഥിയില്‍ ഭൂമിയില്‍ അവതരിച്ചതായി വിശ്വസിക്കുന്ന ദിവസമാണ് ഗംഗാദസറ എന്ന നിലയില്‍ ആഘോഷിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ത്രിവേണീസംഗമ സ്ഥാനമായ പ്രയാഗ്രാജിലും ഗംഗാ ദസറ ആഘോഷിക്കാനെത്തിയത് ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരാണ്. പുലര്‍ച്ചെ മുതല്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.


















