ഉദയ്പൂര്‍: വനവാസി ജീവിതവും,സംസ്കാരവും സംരക്ഷിക്കാന്‍ ഗപ്പട്ടികയില് നിന്ന് മതപരിവര്‍ത്തിതരെ ഒഴിവാക്കിയേ മതിയാകൂ എന്ന് ഉദയ്പൂരില്‍ ചേര്‍ന്ന സന്ത് സമാജ് യോഗം പ്രഖ്യാപിച്ചു. വനവാസി ജനതയുടെ അവകാശപ്പോരാട്ടത്തില്‍ സമൂഹം ഒന്നടങ്കം പങ്കാളികളാമണെന്നും യോഗം ആഹ്വാനം ചെയ്തു.
രാജസ്ഥാന് ജനജാതി സുരക്ഷാമഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഉദയ്പൂരില്‍ 18 ന് നടക്കുന്ന ഡീ-ലിസ്റ്റിങ് ഹുംകാര്‍ റാലിയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് സന്ത് സമാജത്തിന്റെ യോഗം ചേര്‍ന്നു. വനവാസി മുന്നേറ്റത്തിന് സംന്യാസി സമൂഹം നേതൃത്വം നല്‍കും. മതംമാറ്റത്തിലൂടെ വനവാസിജനതയുടെ ജീവിതവും സംസ്കാരവും തകര്‍ക്കുന്നതിന് വൈദേശിക ശക്തികളെ സഹായിക്കുന്നതാണ് നിലവിലുള്ള നീക്കങ്ങള്‍. അത് അവസാനിപ്പിക്കണം. മതംമാറിയവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഭരണഘടനാ ഭേദഗതി വേണ്ടിവരുമെന്നും അതിനായുള്ള ആവശ്യം ജനകീയമായി ഉയരണമെന്നും ഉദയ്പൂര്‍ സന്ത് സമാജ് പ്രസിഡന്റ്മഹന്ത് ഇന്ദ്രദേവ് ദാസ് പറഞ്ഞു. യഥാര്‍ത്ഥ വനവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി പാടുപെടുമ്പോള്‍ മതം മാറിയവര്‍ ഇരട്ടി നേട്ടം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
18ന് നടക്കുന്ന ഹുംകാര്‍ റാലിയില്‍ കൊത്ര, ശാരദ, ദുംഗാര്‍പൂര്‍, ബന്‍സ്വാര തുടങ്ങിയ വനവാസി മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.
യോഗത്തില്‍ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖിലഭാരതീയ നഗര്‍ സമ്പര്‍ക്ക പ്രമുഖ് ഭഗവാന് സഹായി, മഹന്ത് ദയാറാം, മഹന്ത് രാമചന്ദ്രദാസ്, മഹന്ത് ഹര്ഷിതാദാസ്, മഹന്ത് അസോക് പരിഹാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post