VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്യാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ആഞ്ഞടിച്ച് എസ് ജയശങ്കർ

VSK Desk by VSK Desk
8 June, 2023
in ഭാരതം
ShareTweetSendTelegram

ക്യാനഡ ആസ്ഥാനമാക്കി ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കടുത്ത പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇവരുടെ പ്രവൃർത്തികൾ ഇൻഡോ കനേഡിയൻ ബന്ധങ്ങൾക്ക് നല്ലതല്ല എന്ന് അദ്ദേഹം പറഞ്ഞു . മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ടാബ്‌ലോ ഉൾപ്പെടുത്തി ക്യാനഡയിൽ ഖാലിസ്ഥാൻ അനുകൂലികൾ ജാഥ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നപ്പോഴാണ് വിദേശകാര്യ മന്ത്രി ശക്തമായി പ്രതികരിച്ചത്.

ക്യാനഡയിലെ ബ്രാംപ്ടണിൽ ഖാലിസ്ഥാനി അനുകൂലികൾ നടത്തിയ പരേഡിന്റെ ഭാഗമായിരുന്നു ഈ ടാബ്ലോ. ഏതാണ്ട് 5 കിലോമീറ്റർ ദൂരം ഈ പരേഡ് നടന്നു. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനപ്പുറം; വിഘടനവാദികൾക്കും തീവ്രവാദികൾക്കും ക്യാനഡ ഇടം നൽകുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഇന്ത്യക്ക് കഴിയുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. “ഇത് കേവലം ഒരു സംഭവം മാത്രമല്ല ഒരു വലിയ ചോദ്യമാണ്. ഇത് ഇന്ത്യ-ക്യാനഡ ബന്ധത്തിനും കാനഡയ്‌ക്കും നല്ലതല്ല,” അദ്ദേഹം പറഞ്ഞു.

ജൂൺ 6 ന് ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിന് മുന്നോടിയായാണ് ജൂൺ 4 ന് ഖാലിസ്ഥാൻ അനുകൂലികൾ ബ്രാംപ്ടണിൽ പരേഡ് നടത്തിയത്. ഇതിൽ നിന്നുള്ളതാണ് വൈറൽ വീഡിയോ എന്ന് കണക്കാക്കപ്പെടുന്നു.
ഈ സംഭവത്തിൽ ജൂൺ ഏഴിന് തന്നെ ഇന്ത്യ കനേഡിയൻ സർക്കാരിനോട് അതൃപ്തി അറിയിച്ചിരുന്നു. ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഈ സംഭവത്തിൽ അതൃപ്തി അറിയിച്ചുകൊണ്ട് കനേഡിയൻ സർക്കാരിന് കത്ത് നൽകി.ഇത്തരം സംഭവങ്ങൾ “സ്വീകാര്യമല്ല” എന്ന് ശക്തമായ ഭാഷയിൽ ആദ്യം തന്നെ കനേഡിയൻ സർക്കാരിനെ അറിയിച്ചിരുന്നു.
ഇന്ദിരാഗാന്ധിയുടെ കൊലപാതകം ചിത്രീകരിച്ചതിനെ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കെ അപലപിച്ചു, “വെറുപ്പിനോ അക്രമത്തിന്റെ മഹത്വ വൽക്കരണത്തിനോ കാനഡയിൽ സ്ഥാനമില്ല ” അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.

1984 ജൂണിൽ പഞ്ചാബിലെ അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്ന് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഖാലിസ്ഥാനി തീവ്രവാദികളെ തുരത്താൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാർ.

Share22TweetSendShareShare

Latest from this Category

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies