VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കലാപനീക്കത്തിനെതിരെ ജാഗ്രതയുമായി ‘സഞ്ചരിക്കുന്ന രാജ്ഭവൻ’

VSK Desk by VSK Desk
8 July, 2023
in ഭാരതം
Share
Tweet
SendTelegram

കൊൽക്കത്ത:  അക്രമപരമ്പരയ്‌ക്കിടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച പശ്ചിമ ബംഗാളിൽ കലാപം  നിയന്ത്രിക്കുന്നതിന് ‘സഞ്ചരിക്കുന്ന രാജ്ഭവൻ’ നിരത്തിലിറങ്ങിയതോടെ പരാതിപ്രവാഹവുമായി സ്ഥാനാനാർത്ഥികളും സമ്മതിദായകരും.  

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി.  വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജനക്കൂട്ടവും സംഘർഷസാധ്യതയും കാണുന്നിടത്തൊക്കെ ഗവർണർ വാഹനം നിർത്തി ജനങ്ങളെ കേൾക്കുകയും അപ്പപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് നിർദേശം നൽകുകയും ചെയ്തു.  അതോടെ തിരഞ്ഞെടുപ്പ്പോ കമ്മീഷനും പൊലീസും കേന്ദ്രസേനയും കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലാപകലുഷിതമായ നോർത്ത് 24 പർഗാനാസ്, നാദിയ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസുദേവ്പൂർ എന്ന സ്ഥലത്ത് സിപിഎം സ്ഥാനാര്ഥികളുൾപ്പെട്ട ജനക്കൂട്ടം  ഗവർണറുടെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തി, തങ്ങളെ വോട്ടുചെയ്യാനനുവദിക്കുന്നില്ലെന്നും മർദ്ദിക്കുന്നുവെന്നും പരാതിപ്പെട്ടു. അപ്പോൾത്തന്നെ ഗവർണർ തിരഞ്ഞെടുപ്പ് ഉദ്യോസ്ഥരടക്കമുള്ളവരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് അടിയന്തര നിർദേശം നൽകി.

രാജ്ഭവനിൽ തുറന്ന ‘പീസ് റൂമി’ലേക്കും ‘ദ്രുത പരാതിപരിഹാര സെല്ലി’ലേക്കും വരുന്ന പരാതിപ്രവാഹത്തിന് പരിഹാരം കാണാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവവികാസം. ഗവർണറുടെ നിർദേശങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിച്ചതോടെയാണ് ഗവർണർ നേരിട്ടിടപെടാൻ നിർബന്ധിതനായത്. തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുന്നതിന്തെ അന്തരീക്ഷമൊരുക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ  പരാജയപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഗവർണർ ആനന്ദ ബോസ് തുറന്നടിച്ചിരുന്നു. കലാപസാദ്ധ്യതയുള്ള പ്രദേശങ്ങളിലൂടെയാണ് രാജ്ഭവൻ പ്രധാനമായും സഞ്ചരിക്കുന്നത്.  

സംസ്ഥാനത്ത് നാമനിർദ്ദേശ നടപടികൾ ആരംഭിച്ചതിന് ശേഷം നിരവധി അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്.  നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന്‌ കഴിയില്ലെന്ന്‌ വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്.

Share1
Tweet
SendShareShare

Latest from this Category

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

Load More

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies